1. Health & Herbs

നീർമാതളത്തിന്റെ ഗുണങ്ങൾ

മാധവിക്കുട്ടിയുടെ കഥകളിലൂടെ നമ്മുടെ മനസ്സുകളിൽ പൂത്തുതളിർത്ത നീർമാതളം കണ്ടിട്ടുള്ളവർ വിരളമായിരിക്കും. ഇളം മഞ്ഞയോ ചന്ദനനിറമോ ആയി ഇലകൾ കൂടിചേർന്നുണ്ടായ ഒരു ചിത്രശലഭം പോലെ കാണപ്പെടുന്ന നീര്മാതളപ്പൂക്കൾ നയനമനോഹരമായ ഒരു കാഴ്ചയാണ്. ഇങ്ങനെയൊക്കെ ആണെങ്കിലും നീർമാതളം ഔഷധസസ്യമായാണ് നമ്മുടെനാട്ടിൽ അറിയപ്പെടുന്നത്. ഇന്ത്യയിൽ ഉടനീളം നീർമാതളം കാണപ്പെടുന്നു . പുഴകളുടേയും തോടുകളുടേയും അരികിലായി ഇവ കൂടുതലായി വളരും. സംസ്കൃതത്തിൽ വരുണം, പശുഗന്ധ, അശ്മരീഘ്ന, തിക്ത്ഃ എന്നിങ്ങനേയും ഇംഗ്ലീഷിൽ Three-leaved caper എന്നും അറിയപ്പെടുന്നു.

KJ Staff
three leavedcaper

neermathalam

ഡിസംബർ-ഏപ്രിൽ കാലയളവിലാണ് നീർമാതളം പുഷ്പിക്കുന്നത്. ശാഖാഗ്രങ്ങളിൽ ആണ് പൂക്കൾ സാധാരണയായി വളരാറുള്ളത്. അഞ്ചു സെ.മീ.ഓളം വ്യാസമുള്ള പുഷ്പത്തിന് മഞ്ഞകലർന്ന വെളുപ്പുനിറമാണ്. അണ്ഡാകാരത്തിലുള്ള നാലു ദളങ്ങളുണ്ടായിരിക്കും. ഇവയുടെ അഗ്രം ഉരുണ്ടിരിക്കും. ദളങ്ങളുടെ ആധാരം വീതികുറഞ്ഞുവന്ന് വൃന്തത്തിൽ അവസാനിക്കുന്നു. ഇതളുകളുടെ മധ്യത്തിലായി ധാരാളം കേസരങ്ങളുമുണ്ടായിരിക്കും. കേസരതന്തുക്കൾ ദളങ്ങളെക്കാൾ നീളം കൂടിയതാണ്.

നീര്മാതളത്തിന്റെ ഫലങ്ങൾ ഉരുണ്ടതോ അണ്ഡാകാരമോ ആകൃതിയിൽ കാണപ്പെടുന്നു. മൂപ്പെത്താത്ത കായ്കൾ പച്ചനിറത്തിലും പാകമായവ ചുവപ്പുനിറത്തിലും കാണപ്പെടും.വിത്തുകൾ മൂലമാണ് പ്രവർധനം നടത്തുന്നത്. കായ്കൾ പഴുക്കുമ്പോൾത്തന്നെ വിത്തുകൾ വിതച്ചാൽ മൂന്നുമാസത്തിനുശേഷം തൈകൾ പറിച്ചുനടാം.വളരെ ഔഷധമൂല്യമുള്ളതാണ് നീര്മാതളത്തിന്റെ തോലും വേരുകളും. നിരവധി ആയുർവേദ മരുന്നുകളിൽ ഇവ ഒരു ചേരുവയായി ചേർത്തിട്ടുണ്ടാകും. മരത്തിന്റെ പട്ട ചായം പിടിപ്പിക്കുന്നതിന് ഉപയോഗിക്കുന്നു. മഞ്ഞകലർന്ന വെളുപ്പുനിറമുള്ള തടിക്ക് കാതലും ഈടും കുറവാണ്. ഇത് ചെണ്ട, എഴുതാനുള്ള ബോർഡ്, കൊത്തുപണികൾ മുതലായവ നിർമ്മിക്കാൻ ഉപയോഗിക്കുന്നു. മരപ്പട്ടയും വേരും ഔഷധയോഗ്യമാണ്. ഫലവും പട്ടയും വാതരോഗത്തിന് ഒരു തിരുമ്മൽ കുഴമ്പായി ഉപയോഗിക്കുന്നു. ചുവപ്പുനിറം കൊടുക്കുന്നതിനും വിഷവാതകം ഉണ്ടാക്കുന്നതിനും ഇതിന്റെ ഇലയും വേരിന്റെ തൊലിയും ഉപയോഗിക്കാറുണ്ട്

English Summary: Three Leaved Caper

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds