കറികളിൽ കൂട്ടുന്ന മസാലക്കൂട്ടുകളിൽ പ്രധാനി മല്ലിയാണ്. മല്ലി അരച്ചു വെക്കുന്ന സാമ്പാർകൂട്ടി ഊണ് കഴിക്കുന്നത് ആലോചിച്ചാൽ തന്നെ മലയാളികളുടെ വായിൽ വെള്ളമൂറും.
എന്നാൽ കൊത്തമല്ലിയുടെ ഔഷധഗുണങ്ങളെക്കുറിച്ച് എത്രപേർക്കറിയാം. മല്ലിയുടെ ഇലയും കായയും ഒരുപോലെ ഔഷധഗുണമുള്ളതാണ്. കൊത്തമല്ലി അടങ്ങിയ ഔഷധങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്.
ദഹനത്തെ (digestion) ബാധിക്കുന്ന എല്ലാ രോഗങ്ങൾക്കും മല്ലിയിലയോ കായോ ഉപയോഗിക്കാവുന്നതാണ്. ഒന്നോ രണ്ടോ മല്ലിയില തിന്നുന്നത് വായ്‌നാറ്റമകറ്റുവാൻ സഹായിക്കുന്നു.
മല്ലിയിലയും തുളസിയിലയും ചേർത്തു തിളപ്പിച്ച വെള്ളം ചെറുചൂടോടെ കവിൾ കൊള്ളുന്നത് (gargle) തൊണ്ടവീക്കവും (throat infection) വേദനയും മാറികിട്ടാൻ നല്ലതാണ്. ചെറിയ കുട്ടികളിൽ കാണുന്ന ഇക്കിൾ മല്ലിയില വാസനിച്ചാൽ മാറുന്നതാണ്. നമ്മൾ ദിവസേന ഭക്ഷിക്കുന്ന ആഹാരത്തിലടങ്ങിയ ചെറിയ വിഷാംശങ്ങൾ ഇല്ലാതാക്കാൻ മല്ലിയിലയ്ക്ക് സാധിക്കും.
കൊത്തമല്ലി നന്നായി വൃത്തിയാക്കി ചതച്ചശേഷം ചെറിയ കിഴി കെട്ടി മുലപ്പലിൽ വെച്ചശേഷം അല്പം കഴിഞ്ഞു കണ്ണിലൊഴിച്ചാൽ ചെങ്കണ്ണ്, കണ്ണുവേദന, തുടങ്ങിയ കണ്ണിനെ ബാധിക്കുന്ന അസുഖങ്ങൾ മാറിക്കിട്ടും.
കൊത്തമമ്പാല കുരുമുളകും ജീരകവും അരച്ച്, അരിയും ചേർത്ത് ഉണ്ടാക്കിയ കഞ്ഞിയിൽ ചെറിയ ഉള്ളി അരിഞ്ഞത് നെയ്യിൽ മൂപ്പിച്ചെടുത്തതിട്ട് പാകത്തിന് ഉപ്പും ചേർത്ത് ഉപയോഗിക്കാം. കൊത്തമമ്പാല കഞ്ഞി കുട്ടികൾക്ക് പതിവായി നൽകുകയാണെങ്കിൽ വിരശല്യം, വിശപ്പില്ലായ്മ എന്നിവ മാറിക്കിട്ടും. ചുക്കുവെള്ളത്തിൽ അല്പം കൊത്തമമ്പാല അരിയിട്ട് തയ്യാറാക്കിയാൽ ദാഹവും, ക്ഷീണവും മാറും.
മല്ലി, ചുക്ക്, ജീരകം എന്നിവ പൊടിച്ചിട്ട് ശർക്കരയും ചേർത്തുണ്ടാക്കിയ മല്ലിക്കാപ്പി കുടിച്ചാൽ ജലദോഷം, ദഹനക്കേട്, ശ്വാസം മുട്ടൽ, രുചിയില്ലായ്മ, മലബന്ധം, എന്നിവയ്ക്ക് ശമനം കിട്ടും. Health benefits of coriander leaves.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ഈന്തപഴത്തിൻറെ അധികമാർക്കുമറിയാത്ത അതിശയിപ്പിക്കുന്ന health benefits
Share your comments