<
  1. Health & Herbs

അമിത വണ്ണമുണ്ടോ കോവയ്ക്ക കഴിക്കാം !

പാകം ചെയ്‌തും, പച്ചയ്ക്കും കഴിക്കാൻ പറ്റുന്ന ഒരു പച്ചക്കറിയാണ് കോവയ്ക്ക. കോവയ്ക്ക ശരീരത്തിലെ മെറ്റബോളിസം മെച്ചപ്പെടുത്താനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കുന്നു.

Raveena M Prakash
Ivy gourd improves metabolism and reduce blood sugar
Ivy gourd improves metabolism and reduce blood sugar

പാകം ചെയ്‌തും, പച്ചയ്ക്കും കഴിക്കാൻ പറ്റുന്ന വളരെ നല്ല ഒരു പച്ചക്കറിയാണ് കോവയ്ക്ക. കോവയ്ക്ക ശരീരത്തിലെ മെറ്റബോളിസം മെച്ചപ്പെടുത്താനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കുന്നു. കോവയ്ക്ക കഴിക്കുന്നത് ഹൃദയത്തിനും നാഡീവ്യൂഹത്തിനും വളരെ നല്ലതാണ്. കോവയ്ക്ക കഴിക്കുന്നത് കിഡ്‌നിയിലെ കല്ലുകളെ ഇല്ലാതാക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കോവയ്ക്ക കഴിക്കുന്നത് ശരീരത്തിന് ഒരു തരത്തിലും പാർശ്വഫലങ്ങൾ ഉണ്ടാകില്ല. 

കോവയ്ക്കയുടെ മറ്റു ഗുണങ്ങൾ അറിയാം...

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു:

പ്രമേഹ ചികിത്സയ്ക്ക് ആയുർവേദ ഔഷധങ്ങളിൽ കോവയ്ക്ക ഉപയോഗിക്കുന്നു. ആഴ്ചയിൽ കുറച്ച് തവണ ഭക്ഷണത്തിൽ കോവയ്ക്ക കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കും.

അമിതവണ്ണത്തെ തടയുന്നു:

കോവയ്ക്ക കഴിക്കുന്നത് അമിതവണ്ണത്തെ ചെറുക്കുന്നു. ഇത് പ്രീ-അഡിപ്പോസൈറ്റുകളെ കൊഴുപ്പ് കോശങ്ങളായി മാറുന്നതിൽ നിന്ന് തടയുന്നു, ഇത് ശരീരത്തിന്റെ ഉപാപചയ നിരക്ക് വർദ്ധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.  

ക്ഷീണം ഇല്ലാതാക്കുന്നു:

ശാരീരിക പ്രവർത്തനങ്ങൾക്ക് ഇരുമ്പ് അത്യന്താപേക്ഷിതമായ ഘടകമാണ്. ഇരുമ്പ് അടങ്ങിയ ഭക്ഷണം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ക്ഷീണം ഒഴിവാക്കാൻ സഹായിക്കുന്നു. ശരീരത്തിലെ ഇരുമ്പിന്റെ കുറവ് മൂലമാണ് പലപ്പോഴും വിളർച്ച ഉണ്ടാകുന്നത്. കോവയ്ക്കയിൽ 1.4 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. 

നാഡീവ്യവസ്ഥയെ പ്രതിരോധിക്കുന്നു:

തണ്ണിമത്തൻ പോലെ, കോവയ്ക്കയിലും ബി 2 പോലുള്ള വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിനുകൾ ഉണ്ട്. ഊർജനില നിലനിർത്തുന്നതിൽ ഈ വിറ്റാമിൻ വലിയ പങ്കുവഹിക്കുന്നു. നാഡീവ്യവസ്ഥയെ ശക്തിപ്പെടുത്താൻ സഹായിക്കുന്ന ധാതുക്കളും പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും കോവയ്ക്കയിലുണ്ട്. അപസ്മാരം, സ്ക്ലിറോസിസ്, അൽഷിമേഴ്സ് എന്നിവയെ നേരിടാനും ശരീരത്തെ സഹായിക്കുന്നു. 

ദഹനം മെച്ചപ്പെടുത്തുന്നു:

കോവയ്ക്ക കഴിക്കുന്നത് ദഹനം സുഗമമാക്കുന്നു. ദഹനത്തെ സഹായിക്കുന്ന നാരുകൾ ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. മലബന്ധം, അൾസർ, രോഗം തുടങ്ങിയ ദഹനസംബന്ധമായ മറ്റ് തകരാറുകളും കോവയ്ക്ക സുഖപ്പെടുത്തുന്നു.

വൃക്കയിലെ കല്ലുകളെ ഇല്ലാതാക്കുന്നു:

മൂത്രനാളിയിൽ അടിഞ്ഞുകൂടുന്ന കാൽസ്യത്തിന്റെയും മറ്റ് ധാതുക്കളുടെയും ക്രിസ്റ്റലൈസ്ഡ് രൂപങ്ങളാണ് വൃക്കയിലെ കല്ലുകൾ. ലവണങ്ങൾ സ്വീകാര്യമായ നിരക്കിൽ കൂടുതലാണെങ്കിൽ, അത് വൃക്കയിലെ കല്ലുകൾക്ക് കാരണമാകുന്നു. കോവയ്ക്കയിൽ അടങ്ങിയിരിക്കുന്ന കാൽസ്യം ശരീരത്തിന് വളരെ ആരോഗ്യകരമാണ്, ഇത് കിഡ്‌നിയിലെ കല്ലുകൾ ചികിത്സിക്കാൻ ചീര പോലുള്ള മറ്റ് പച്ചക്കറികളുമായി സംയോജിപ്പിച്ച് കഴിക്കാവൂന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: ഡ്രാഗൺ ഫ്രൂട്ട് ചില്ലറക്കാരനല്ല, കൂടുതൽ അറിയാം...

Pic Courtesy: Pexels.com

English Summary: Health benefits of eaing ivy gourd daily

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds