1. Health & Herbs

കോവയ്ക്ക കറിവച്ചും ഇല പൊടിച്ചും ദിവസവും കഴിച്ചുനോക്കൂ; ഈ രോഗങ്ങളെ പ്രതിരോധിക്കാം

മെഴുക്കുവരട്ടിയായും തോരനായും തീയലിലുമെല്ലാം കോവയ്ക്ക ഉപയോഗിക്കാറുണ്ട്. പച്ചയ്ക്ക് തിന്നാലും സ്വാദുള്ള കോവയ്ക്ക മിക്കയുള്ളവരുടെയും അടുക്കള തോട്ടത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ദിവസേന ആഹാരത്തിൽ ഉൾപ്പെടുത്തിയാൽ കോവയ്ക്ക പലവിധത്തിൽ ശരീരത്തിന് ഗുണം ചെയ്യുന്നു.

Anju M U
Diseases free ivy gourd
കോവയ്ക്ക കറിവച്ചും ഇല പൊടിച്ചും ദിവസവും കഴിച്ചാലുള്ള ഗുണങ്ങൾ

എങ്ങനെ പാകം ചെയ്താലും മലയാളി മാറ്റി വയ്ക്കാതെ കഴിക്കുന്ന ക്ഷ്യവസ്തുവാണ് കോവയ്ക്ക. മെഴുക്കുവരട്ടിയായും തോരനായും തീയലിലുമെല്ലാം കോവയ്ക്ക ഉപയോഗിക്കാറുണ്ട്. പച്ചയ്ക്ക് തിന്നാലും സ്വാദുള്ള കോവയ്ക്ക മിക്കയുള്ളവരുടെയും അടുക്കള തോട്ടത്തിലും സ്ഥാനം പിടിച്ചിട്ടുണ്ട്. കാരണം ഇവയ്ക്ക് വലിയ പരിപാലനം ആവശ്യമില്ലെന്നതും വർഷം മുഴുവൻ ആദായം ലഭിക്കുമെന്നതുമാണ്.

ബന്ധപ്പെട്ട വാർത്തകൾ: പ്രകൃത്യാ ഇൻസുലിൻ അടങ്ങിയ കോവയ്ക്ക ഇങ്ങനെ ഉപയോഗിച്ചാൽ പ്രമേഹം ഇല്ലാതാകും

ഇങ്ങനെ മലയാളിക്ക് ഒരു പ്രത്യേക പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത കോവയ്ക്കയിൽ ഒട്ടനവധി ആരോഗ്യഗുണങ്ങളും അടങ്ങിയിരിക്കുന്നു.

കൊക്ക ഗ്രാന്‍ഡിസ് എന്ന ശാസ്ത്രീയ നാമമുള്ള കോവൽ വെള്ളരി വിഭാഗത്തിൽപ്പെടുന്ന പച്ചക്കറിയാണ്. സ്ഥലപരിമിധിയുള്ളവർ പന്തലിട്ട് ടെറസിലും മറ്റും വളർത്തിയും നല്ല വിളവുണ്ടാക്കുന്നതിനാൽ തന്നെ കോവൽ ജനപ്രിയ വിളയാണെന്നും പറയാം.
ദിവസേന ആഹാരത്തിൽ ഉൾപ്പെടുത്തിയാൽ കോവയ്ക്ക പലവിധത്തിൽ ശരീരത്തിലേക്ക് പോഷക ഘടകങ്ങൾ എത്തിക്കും. കോവയ്ക്ക കഴിയ്ക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ വിശദമായി പരിശോധിക്കാം.

ദഹനത്തിന് മികച്ചത് കോവയ്ക്ക

കോവയ്ക്കയിൽ ധാരാളം ഫൈബർ അടങ്ങിയിരിക്കുന്നു. ഇത് ദഹനപ്രക്രിയയെ സഹായിക്കുന്നു. ദഹനശക്തി വര്‍ധിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് രോഗപ്രതിരോധശേഷി നൽകുന്നതിനും, കിഡ്നി സ്റ്റോണ്‍ മൂത്രത്തിലൂടെ അലിഞ്ഞു പോകുന്നതിനും കോവയ്ക്ക സഹായിക്കും.

പ്രമേഹത്തിന് മരുന്ന് കോവയ്ക്ക

ദിവസവും കോവയ്ക്ക കഴിച്ചാൽ കൊളസ്‌ട്രോള്‍, ബിപി കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കുന്നതിന് സഹായിക്കും. കോവൽ ഇങ്ങനെയുള്ള ജീവിതചൈര്യ രോഗങ്ങൾക്കെതിരെ ഒരു പ്രകൃതിദത്ത ഔഷധമായി പ്രവർത്തിക്കുന്നു. പ്രമേഹരോഗികള്‍ ദിവസവും കോവയ്‌ക്ക കഴിക്കുന്നതിലൂടെ പാന്‍ക്രിയാസിലെ ബീറ്റാ കോശങ്ങളെ ഉത്തേജിപ്പിച്ച്‌ കൂടുതല്‍ ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കാൻ സാധിക്കും. നശിച്ച കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും ഇത് സഹായകരമാണ്. കോവയ്‌ക്ക ഉണക്കിപ്പൊടിച്ച്‌ പത്ത് ഗ്രാം വീതം ഇളം ചൂടുവെള്ളത്തില്‍ ചേര്‍ത്ത് ദിവസവും കഴിക്കുന്നത് പ്രമേഹം ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
കൂടാതെ, ശരീര വണ്ണം കുറയ്ക്കാനും ഇത സഹായകരമാണ്.

കഫം മാറ്റാം കോവയ്ക്കയിലൂടെ

ആയൂർവേദത്തിൽ കഫദോഷങ്ങള്‍ക്ക് പരിഹാരമാണ് കോവലെന്ന് കണക്കാക്കുന്നു. കോവയ്ക്ക ദിവസവും കഴിച്ചാൽ രക്തം ശുദ്ധീകരിക്കാനാകും. ഇത് ആരോഗ്യവും തിളക്കവുമുള്ള ചർമമുണ്ടാകാനും സഹായിക്കുന്നു.
ഇതിന് പുറമെ, അലര്‍ജി, അണുബാധ പോലുള്ള രോഗങ്ങള്‍ ശമിപ്പിക്കുന്നതിന് കോവയ്ക്ക ചേർത്ത മെഴുക്കുവരട്ടിയും ഉപ്പേരിയും പച്ചടിയും അച്ചാറുമെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക.

ഹൃദയത്തിന് കോവയ്ക്ക ഗുണപ്രദം

ചർമത്തിന് ആരോഗ്യം നൽകുന്നതിനൊപ്പം ത്വക്ക് രോഗങ്ങൾക്കും പ്രതിവിധിയാണ് കോവയ്ക്ക. കൂടാതെ മഞ്ഞപ്പിത്തത്തിനെതിരെയും കോവയ്ക്ക ഫലപ്രദമാണെന്ന് വൈദ്യശാസ്ത്രം പറയുന്നു. കോവയ്‌ക്കയുടെ ഇലയ്‌ക്കും ഔഷധ ഗുണമുണ്ട്.

കോവയ്ക്ക ഇല പൊടിച്ച് കഴിച്ചാൽ....

കോവയ്‌ക്കയുടെ ഇല വേവിച്ച്‌ ഉണക്കി പൊടിച്ച്‌ ദിവസവും ചൂടു വെള്ളത്തില്‍ കലക്കി കുടിയ്ക്കുന്നതും രോഗശമനത്തിന് സഹായിക്കും. അതായത്, മൂന്നു നേരം ഒരു ടീസ്പൂണ്‍ വീതം കഴിച്ചാൽ സോറിയാസിസ് പോലുള്ള രോഗങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും. വയറിളക്കത്തിനും കോവലിന്റെ ഇല ഔഷധമാണ്. അതിനാൽ അടിമുടി പ്രയോജനപ്പെടുന്ന കോവയ്ക്ക ദിവസവും ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതിനായി ശ്രദ്ധിക്കുക.

English Summary: Add Ivy Gourd Daily In Your Diet To Get Rid Of These Diseases

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds