ഇഡ്ഡലി പൊതുവെ എല്ലാവരും ഇഷ്ട്ടപെടുന്ന ഭക്ഷണമാണ്. ഈ ഭക്ഷണം രുചിയിൽ മാത്രമല്ല ആരോഗ്യഗുണത്തിലും മുന്നിലാണ്. കലോറി കുറവായതുകൊണ്ട് തടി കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് പറ്റിയ ആഹാരമാണ്. ആവിയിൽ പാകം ചെയ്‌തെടുക്കുന്ന ഭക്ഷണം എന്ന നിലയിലും ഇഡ്ഡലിക്കുള്ള ആരോഗ്യഗുണങ്ങൾ വളരെയേറെയാണ്. ഇഡ്ഡലിയുടെ മറ്റു ആരോഗ്യഗുണങ്ങൾ കുറിച്ച് നോക്കാം:
ഇഡ്ഡലി ഉണ്ടാക്കാൻ എണ്ണയുടെ ഉപയോഗം തീരെ ഇല്ല. ഇതിലെ അരിയുടെ ഉപയോഗം ശരീരത്തിൽ കർബോഹൈഡ്രേറ്റിന്റെ അളവ് വർധിപ്പിക്കുന്നില്ല. കാരണം അരിയോടൊപ്പം ചേർക്കുന്ന ഉഴുന്ന് ഇതിനൊരു പരിഹാരമാണ്. അതുകൊണ്ട് കലോറി കുറവുള്ള ആഹാരമായതുകൊണ്ട് ശരീരഭാരം കുറയ്ക്കാം.
മാവ് പുളിപ്പിച്ച് ഉപയോഗിക്കുന്നത് കൊണ്ട് ശരീരത്തിലെത്തുന്ന ധാതുക്കളെയും വിറ്റാമിനുകളെയും വിഘടിപ്പിക്കുന്നതു വഴി ദഹനപ്രക്രിയ സുഗമമാക്കപ്പെടുന്നു. ഒപ്പം ഇത്തരം ഭക്ഷണങ്ങളിടങ്ങിയിരിക്കുന്ന ലാക്ടിക് ആസിഡ് ബാക്ടീരിയ കുടലിലെ pH ലെവൽ നിയന്ത്രണ വിധേയമാക്കുന്നു.
ഇഡ്ഡലിയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ഫൈബറും പ്രോട്ടീനും ദഹനപ്രക്രിയ എളുപ്പമാക്കാനും ഭാരം കുറയ്ക്കാനും സഹായിക്കുന്നു. ഇഡ്ഡലിമാവിൽ ഓട്സ് ചേർത്ത് അരച്ചെടുക്കുന്നതും ആരോഗ്യത്തിന് ഗുണകരമാണ്. കൂടാതെ ഇഡ്ഡലിയിലെ ഫൈബറിന്റെയും പ്രോട്ടീന്റെയും സാന്നിധ്യം അമിതഭക്ഷണം കഴിക്കാനുള്ള പ്രവണതയെ തടയുന്നു.
ആരോഗ്യ വിദഗ്ധരുടെ അഭിപ്രായമനുസരിച്ച് ഓറഞ്ച് ജ്യൂസോ ഗ്രേപ്പ് ജ്യൂസോ പോലുള്ള ഏതെങ്കിലും സിട്രസ് ജ്യൂസിനോടൊപ്പം ഇഡ്ഡലി കഴിക്കുന്നത് ശരീരത്തിൽ അമിതമായുണ്ടാകുന്ന ഫാറ്റിനെ ബേൺ ചെയ്ത് കളയാൻ സഹായിക്കുന്നതിനോടൊപ്പം ശരീരത്തിലെ കർബോഹൈഡ്രേറ്റിന്റെ അളവ് നിയന്ത്രണ വിധേയമാക്കാനും സഹായിക്കുന്നു.
ഇഡ്ഡലിമാവിൽ അടങ്ങിയിരിക്കുന്ന ഉഴുന്നുപരിപ്പിന്റെ സാന്നിധ്യം ശരീരത്തിൽ അയണിന്റെ സാന്നിധ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നെണ്ടെന്നാണ് ഗവേഷകർ പറയുന്നത്. സ്ഥിരമായി ഇഡ്ഡലി കഴിക്കുന്നതിലൂടെ സ്ത്രീകളിലും പുരുഷന്മാരിലും ദിവസേന വേണ്ട അയണിന്റെ ആവശ്യകത നിലനിർത്താൻ സഹായിക്കുന്നു.
Share your comments