'യൂറോപ്യൻ ഒലിവ്' എന്നർത്ഥം വരുന്ന ഒലിയ യൂറോപ്പിയ എന്ന ഒലിവ് മരത്തിന്റെ ഫലമാണ് ഒലിവ്. വിവിധ ഇനങ്ങളിലുള്ള ഒലിവ് മെഡിറ്ററേനിയൻ വിഭവങ്ങളിലെ ഒരു പ്രധാന ഘടകവും സ്പെയിൻ, ഇറ്റലി, ഗ്രീസ്, തുർക്കി, മൊറോക്കോ എന്നിവിടങ്ങളിലേക്കുള്ള ഒരു പ്രധാന കയറ്റുമതി വിളയുമാണ്. യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും സാധാരണമായ ഒലിവുകൾ പച്ചയും കറുപ്പും ആണ്. എന്നിരുന്നാലും കലമാറ്റ ഒലിവും ജനപ്രിയമാണ്. ഒലിവ് മുഴുവനായി കഴിക്കുകയോ, ചില ഭക്ഷണങ്ങളിൽ ഒലിവ് ഓയിൽ ഉപയോഗിക്കുകയോ ചെയ്യുന്നത് ശരീരത്തിന്റെ വിവിധ ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു.
ഒലിവിന്റെ പ്രധാന ആരോഗ്യഗുണങ്ങൾ
ഒലിവിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും, ശരീരത്തിന് പ്രധാന ആരോഗ്യ ഗുണങ്ങൾ നൽകുന്നു. ഉദാഹരണത്തിന്, അസ്ഥികൾ പൊട്ടുകയോ ദുർബലമാവുകയോ ചെയ്യുന്ന ഓസ്റ്റിയോപൊറോസിസിൽ നിന്ന് ഒലീവ് സംരക്ഷിക്കുമെന്ന് ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഒലിവിൽ വിറ്റാമിൻ ഇ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും, അതോടൊപ്പം രോഗ പ്രതിരോധ സംവിധാനത്തെ സഹായിക്കുകയും ചെയ്യുന്നു.
1. ഹൃദയാരോഗ്യത്തിനു ഏറെ അനുയോജ്യമാണ് ഒലീവ്
ഒലിവ് ഓയിൽ, പ്രത്യേകിച്ച് എക്സ്ട്രാ വെർജിൻ ഒലീവ് ഓയിൽ കഴിക്കുന്നത്, ഹൃദയാരോഗ്യത്തിന് നല്ലതാണ്. ഉയർന്ന ഹൃദ്രോഗ അപകടസാധ്യതയുള്ള ആളുകളിൽ, ഇത് കഴിക്കുന്നത് ഹൃദ്രോഗ സാധ്യതയും മരണവും കുറയ്ക്കുമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
2. കാൻസർ സാധ്യത കുറയ്ക്കുന്നു
ഒലിവുകളിൽ ഒലിയോകാന്തൽ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്, പരീക്ഷണങ്ങളിൽ ഇതിനു ക്യാൻസർ കോശങ്ങളെ നശിപ്പിക്കാൻ കഴിയുമെന്ന് ഗവേഷകർ തെളിയിച്ചിട്ടുണ്ട്. മനുഷ്യരിൽ നടത്തിയ മറ്റ് പഠനങ്ങൾ ഒലിവ് ഓയിൽ കഴിക്കുന്നതു സ്തനാർബുദം ഉൾപ്പെടെയുള്ള അർബുദ സാധ്യത കുറയ്ക്കുന്നതിന് ഒലിവ് സഹായിക്കുന്നു.
3. കോഗ്നിറ്റീവ് രോഗങ്ങളുടെ കുറഞ്ഞ അപകടസാധ്യതയും ചികിത്സയ്ക്കും ഉപയോഗിക്കുന്നു
ഒലിവിലും, ഒലിവ് ഓയിലിലുമുള്ള ഒലിയോകാന്തൽ കഴിക്കുന്നത് അൽഷിമേഴ്‌സ് രോഗത്തിനും തലച്ചോറുമായി ബന്ധപ്പെട്ട മറ്റ് രോഗങ്ങൾക്കുമുള്ള അപകടസാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ സംയുക്തം ഡിമെൻഷ്യ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ഡോൺപെസിൽ എന്ന മരുന്നിന്റെ പ്രവർത്തനവും വർദ്ധിപ്പിക്കുന്നു.
ഗ്ലൂക്കോസ് (പഞ്ചസാര) നിയന്ത്രിക്കാൻ ശരീരത്തെ സഹായിക്കുന്നതിലൂടെ, ഒലീവ് ഓയിൽ കഴിക്കുന്നതും ടൈപ്പ് 2 പ്രമേഹം തടയുന്നതും തമ്മിലുള്ള ബന്ധം ഗവേഷണങ്ങൾ കാണിക്കുന്നു. അനിയന്ത്രിതമായ ഗ്ലൂക്കോസ് ടൈപ്പ് 2 പ്രമേഹത്തിന്റെ വികാസത്തിലേക്ക് നയിക്കുന്നു.
വിട്ടുമാറാത്ത വീക്കം കുറയ്ക്കുന്നു
റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, സോറിയാസിസ് എന്നിവയുൾപ്പെടെ പല രോഗങ്ങളിലും വിട്ടുമാറാത്ത വീക്കം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഒലീവ് ആന്റിഓക്‌സിഡന്റുകളാൽ നിറഞ്ഞിരിക്കുന്നു, ഇത് വിട്ടുമാറാത്ത വീക്കം ഒഴിവാക്കാൻ സഹായിക്കുന്നു. വിറ്റാമിൻ ഇ, മറ്റ് ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് ഒലീവ്, ഇത് ക്യാൻസർ, പ്രമേഹം, സ്ട്രോക്ക്, ഹൃദ്രോഗം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങൾ കുറയ്ക്കാൻ സഹായിക്കും. ഒലീവ് ധാരാളം ആരോഗ്യ ഗുണങ്ങൾ നൽകുന്നു, പക്ഷേ അവയിൽ കൊഴുപ്പ് താരതമ്യേന ഉയർന്നതാണ്. ടിന്നിലടച്ച ഒലീവുകൾ പലപ്പോഴും ഉപ്പുവെള്ളത്തിൽ പായ്ക്ക് ചെയ്യപ്പെടുന്നു. ഇത് സോഡിയം, ഉപ്പ് കൂടുതലുള്ളതാക്കുന്നു. ഒരു പച്ച ഒലിവിൽ മാത്രം 62.4 മില്ലിഗ്രാം സോഡിയം അടങ്ങിയിട്ടുണ്ട്, അതിനാൽ ഉപ്പിന്റെ അംശം പെട്ടെന്ന് കൂടും. പുതിയ ഒലീവ് കഴിക്കുന്നത് ആരോഗ്യത്തിനു അനുയോജ്യമാണ്.
ബന്ധപ്പെട്ട വാർത്തകൾ: Gut health & Bloating: കുടലിന്റെ ആരോഗ്യത്തിനും, വയർ വീർത്തിരിക്കുന്ന അവസ്ഥ മാറ്റുന്ന ഭക്ഷണങ്ങൾ കഴിക്കാം!
Share your comments