കൂൺ അവയുടെ സ്വാദിഷ്ടമായ രുചിക്കും ആകർഷകമായ പോഷക ഗുണത്തിനും പേരുകേട്ടതാണ്. വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമൃദ്ധമായ കൂൺ ലോകമെമ്പാടുമുള്ള നിരവധി ഭക്ഷണക്രമങ്ങളിലും പാചകക്കുറിപ്പുകളിലും സ്ഥാനം നേടിയിട്ടുണ്ട്. ലോകമെമ്പാടും 2000-ലധികം ഇനങ്ങളിൽ ലഭ്യമാണ്, ഇത് അവയെ ഒരു ജനപ്രിയ ഭക്ഷ്യ വസ്തുവാക്കി മാറ്റുന്നു.
എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് കൂൺ കഴിക്കുന്നത് കൊണ്ട് നിങ്ങൾക്ക് ലഭിക്കുന്നത്?
രക്തസമ്മർദ്ദം കുറയ്ക്കുന്നു
രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന പൊട്ടാസ്യം കൂണിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ അധിക സോഡിയത്തിൻ്റെ ഫലങ്ങളെ നിരാകരിക്കുന്നതിന് ശ്രദ്ധ ആകർഷിക്കുന്ന ഒരു പോഷകമാണിത്. കൂടാതെ, രക്തക്കുഴലുകളിലെ പിരിമുറുക്കം കുറയ്ക്കുന്നതിനും ശരീരത്തിലുടനീളം മെച്ചപ്പെട്ട രക്തയോട്ടം പ്രോത്സാഹിപ്പിക്കുന്നതിനും സഹായക്കുന്നു.
പ്രതിരോധശേഷി വർധിപ്പിക്കുന്നു
ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളാൽ നിറഞ്ഞിരിക്കുന്ന കൂൺ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനുള്ള മികച്ച ഉറവിടമായി മാറിയിരിക്കുന്നു. നമ്മുടെ രോഗപ്രതിരോധ സംവിധാനത്തിൽ കൂൺ മൈക്രോഫേജുകളെ ഉത്തേജിപ്പിക്കുകയും അത് വഴി പ്രതിരോധ ശേഷി വർധിപ്പിക്കുന്നു. വാസ്തവത്തിൽ, നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൻ്റെ ഭാഗമായി കൂൺ ഉൾപ്പെടുത്തുന്നത് ഗുരുതരമായ അസുഖങ്ങൾ, വീക്കങ്ങൾ എന്നിവയിൽ നിന്ന് നിങ്ങളെ രക്ഷിക്കുന്നു.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു
അധിക കിലോ കുറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ തീർച്ചയായും നിങ്ങളുടെ ഭക്ഷണത്തിൽ കൂൺ ഉൾപ്പെടുത്തണം.
ദിവസേനയുള്ള ശാരീരിക വ്യായാമങ്ങളും മറ്റ് ജീവിതശൈലി മാറ്റങ്ങളും കൂടി കൂടിച്ചേർന്നാൽ, ആരോഗ്യകരമായ രീതിയിൽ ശരീരഭാരം കുറയ്ക്കാൻ കൂൺ സഹായിക്കുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.
വാസ്തവത്തിൽ, അവയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ഹൈപ്പർടെൻഷന്റെയും മറ്റ് മെറ്റബോളിസവുമായി ബന്ധപ്പെട്ട തകരാറുകളുടെയും സാധ്യത കുറയ്ക്കും.
ക്യാൻസർ തടയാം
2021 സെപ്റ്റംബറിൽ പ്രസിദ്ധീകരിച്ച 17 വ്യത്യസ്‌ത പഠനങ്ങളിൽ, ഉയർന്ന കൂൺ അടങ്ങിയ ഭക്ഷണം കഴിക്കുന്ന ആളുകൾക്ക് സ്തനാർബുദം വരാനുള്ള സാധ്യത 34% കുറവാണെന്ന് കണ്ടെത്തി. അവയിൽ ആന്റിഓക്‌സിഡന്റുകൾ, പ്രത്യേകിച്ച് എർഗോത്തിയോണിൻ, ഗ്ലൂട്ടാത്തയോൺ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ, കോശങ്ങളെ കേടുവരാതെ സംരക്ഷിക്കാൻ അവ സഹായകമാണ്. ഏഷ്യയിൽ കാൻസർ ചികിത്സയ്ക്കായി പരമ്പരാഗതമായി ഇത് ഉപയോഗിക്കുന്നുണ്ട്.
തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
സിംഗപ്പൂരിൽ 60 വയസും അതിൽ കൂടുതലുമുള്ള 663 മുതിർന്നവരിൽ നടത്തിയ ഒരു പഠനത്തിൽ, ആഴ്ചയിൽ കുറഞ്ഞത് രണ്ട് കൂൺ കഴിക്കുന്നവർക്ക് മൈൽഡ് കോഗ്നിറ്റീവ് ഇംപെയർമെന്റ് (എംസിഐ) ഉണ്ടാകാനുള്ള സാധ്യത 57% കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ : ജാതിക്ക ചേർത്ത് പാൽ കുടിച്ചാൽ ഈ ഗുണങ്ങൾ...
Share your comments