നിറയേ ആരോഗ്യ ഗുണമുള്ള ഉത്പ്പന്നമാണ് കൽക്കണ്ടം. കരിമ്പിൽ നിന്നും ഉത്പ്പാദിപ്പിക്കുന്ന മധുരമുള്ള പദാർത്ഥമാണ് ഇത്. റോക്ക് പഞ്ചസാര എന്നും മിശ്രി എന്നും ഇത് അറിയപ്പെടുന്നു. രാസ വസ്തുക്കൾ ഒന്നും തന്നെ ഇല്ലാത്ത പഞ്ചസാരയയുടെ ഏറ്റവും ശുദ്ധമായ ഉത്പ്പന്നമാണ് ഇത്. അതായത് പോളിഷ് ചെയ്യാത്തഉ ഉത്പ്പന്നമാണ് ഇത്. ആയുർവേദത്തിൽ പ്രധാനമാണ് കൽക്കണ്ടം. പല രോഗങ്ങൾക്കും കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ഉപയോഗിക്കാൻ പറ്റുന്നതാണ് കൽക്കണ്ടം.
പല വൈറ്റമിൻസുകളും അടങ്ങിയ ഉത്പ്പന്നമാണ് കൽക്കണ്ടം എന്ന് പറയുന്നത്. നിങ്ങൾ കൈപ്പുള്ള മരുന്ന് കഴിക്കുന്നവർക്ക് കൽക്കണ്ടം വളരെയധികം നല്ലതാണ്. കാരണം കൽക്കണ്ടം വായിലെ കൈയ്പ്പ് മാറ്റാൻ സഹായിക്കുന്നു.
ഒട്ടേറെ ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള കൽക്കണ്ടത്തിൻ്റെ ഗുണങ്ങളിൽ ചിലത് താഴെ കൊടുക്കുന്നു
• കണ്ണുകൾക്ക് നല്ലതാണ്
• വയറിളക്കം മാറ്റാൻ ഇത് ഉപയോഗിക്കുന്നു
• ശക്തി കൂട്ടുന്നു
• ഛർദ്ദിയും ഓക്കാനവും മാറ്റുന്നു
• പനി ജലദോഷം എന്നിവയ്ക്കുള്ള മരുന്നിന് ഉപയോഗിക്കുന്നു
• ഉറക്കം ലഭിക്കുന്നതിന് വളരെ നല്ലതാണ്
ആരോഗ്യ ഗുണങ്ങൾ ഏറെ ഉണ്ടെങ്കിലും കൽക്കണ്ടം വളരെ ചെറിയ അളവിൽ മാത്രമേ ഉപയോഗിക്കാൻ പാടുള്ളു എന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നു.
കൽക്കണ്ടം ചൂട് പാലിൽ കലർത്തി കഴിക്കുന്നത് ഉറക്കം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. ഇത് നല്ലൊരു പ്രകൃതി ദത്ത പരിഹാരമാണ്. മാത്രമല്ല കൽക്കണ്ടത്തിന് മസ്തകിഷ്കത്തിന് നല്ലൊരു ഔഷദമാണ്. ഇത് ഓർമ്മ മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.
ജലദോഷത്തിന് ഉപകരിക്കുന്നു
കൽക്കണ്ടം പതുക്കെ അലിയിച്ച് കഴിക്കുന്നത് ചുമയ്ക്ക് ആശ്വാസം കണ്ടെത്തുന്നതിന് സഹായിക്കുന്നു. ഗ്രീൻ ടീയിൽ കൽക്കണ്ടം ചേർത്ത് കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. കൽക്കണ്ടത്തിൻ്റെ കൂടെ വറുത്ത കുരുമുളക്, നെയ്യ് എന്നിവ ചേർത്ത് കഴിക്കുന്നത് ജലദോഷമകറ്റുന്നതിന് സഹായിക്കും. തുളസി നീരും, കൽക്കണ്ടവും അലിയിപ്പിച്ച് കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്.
ശ്വസനത്തിന് നല്ലതാണ്
ഇത് ശ്വസനത്തിന് ഫ്രഷ്നെസ്സ് ഉറപ്പ് നൽകുന്നു. ഇതിനായി ഭക്ഷണത്തിന് ശേഷം പെരുഞ്ചീരകവും ചേർത്ത് കഴിക്കാം. അല്ലെങ്കിൽ ഭക്ഷണത്തിന് ശേഷം കൽക്കണ്ടം അലിയിപ്പിച്ച് കഴിക്കുന്നതും നല്ലതാണ്.
മുലപ്പാൽ ഉദ്പ്പാദനത്തിന് നല്ലതാണ്
മുലപ്പാൽ ഉദ്പ്പാനത്തിന് ഇത് വളരെ നല്ലതാണ്. മാത്രമല്ല അനീമിയ പോലുള്ള പ്രശ്നങ്ങൾക്ക് ഇത് നല്ലൊരു മരുന്നാണ്. ഹീമോഗ്ലോബിൻ്റെ അളവ് കുറവുള്ള ആളുകൾക്ക് കൽക്കണ്ടം ഏറെ നല്ലതാണ്. ഇത് വിളർച്ച, മങ്ങിയ ത്വക്ക്, തലകറക്കം, ക്ഷീണം, എന്നിവ ഹീമോഗ്ലോബിൻ്റെ അളവ് കുറയുന്നത് മൂലം ഉണ്ടാകാം... ഇത് ശരീരത്തിലെ രക്തചക്രമണം പുനരുജ്ജീവിപ്പിക്കുന്നതിനും സഹായിക്കും.
കൽക്കണ്ടത്തിൻ്റെ കൂടെ പെരുംജീരകം ചേർത്ത് ഭക്ഷണത്തിന് ശേഷം കഴിക്കുന്നത് ദഹനം നന്നായി നടക്കുന്നതിനൊപ്പം തന്നെ ഇത് ഊർജ്ജം വർധിപ്പിക്കുകയും ചെയ്യും.
ബന്ധപ്പെട്ട വാർത്തകൾ: രാവിലെ വെറും വയറ്റിൽ കറിവേപ്പില ഇട്ട വെള്ളം; ഈ ആരോഗ്യഗുണങ്ങൾ അറിയൂ…
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments