<
  1. Health & Herbs

Spring onion: അത്ഭുതകരമായ ഗുണങ്ങൾ അടങ്ങിയ സ്പ്രിംഗ് ഒനിയനെക്കുറിച്ച് അറിയാം!!

സ്‌കാലിയൻ അല്ലെങ്കിൽ സ്പ്രിംഗ് ഒനിയൻ എന്നറിയപ്പെടുന്ന ഈ പച്ചക്കറി ആരോഗ്യത്തിനു വളരെ നല്ലതാണ്. വിറ്റാമിൻ എ, സി, ബി 2 അല്ലെങ്കിൽ തൈമിൻ, ചെമ്പ്, ഫോസ്ഫറസ്, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ അവശ്യ പോഷകങ്ങൾ ഇതിൽ ധാരാളമടങ്ങിയിരിക്കുന്നു.

Raveena M Prakash
health benefits of spring onion, lets find out more
health benefits of spring onion, lets find out more

സ്‌കാലിയൻ അല്ലെങ്കിൽ സ്പ്രിംഗ് ഒനിയൻ എന്നറിയപ്പെടുന്ന ഈ പച്ചക്കറി ആരോഗ്യത്തിനു വളരെ നല്ലതാണ്. വിറ്റാമിൻ എ, സി, ബി 2 അല്ലെങ്കിൽ തൈമിൻ, ചെമ്പ്, ഫോസ്ഫറസ്, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ അവശ്യപോഷകങ്ങൾ ഇതിൽ ധാരാളമടങ്ങിയിരിക്കുന്നു. സ്പ്രിംഗ് ഒനിയൻ ചൈനീസ് പാചകത്തിന്റെ ഒരു പ്രധാന ഭാഗമാണ്, അത് വെള്ള, ചുവപ്പ്, മഞ്ഞ എന്നിങ്ങനെ വിവിധ നിറങ്ങളിൽ വരുന്നു. ഈ പച്ചക്കറിയുടെ ഏറ്റവും നല്ല ഭാഗത്തിനു, കലോറി വളരെ കുറവാണ്, ഇത് വേവിക്കുകയോ അസംസ്കൃതമായി കഴിക്കുകയോ ചെയ്യാം. 

സ്പ്രിംഗ് ഒനിയന്റെ അത്ഭുതകരമായ ആരോഗ്യ ഗുണങ്ങൾ

1. ദഹനത്തെ സഹായിക്കുന്നു:

വ്യക്തികളിൽ മികച്ച മലവിസർജ്ജനത്തിന് സഹായിക്കുന്ന നല്ല നാരുകളുടെ മികച്ച ഉറവിടമാണ് സ്പ്രിംഗ് ഒനിയൻ. ഇതിന്റെ ഗുണം ലഭിക്കാൻ ഇത് ദൈനംദിന ഭക്ഷണത്തിൽ ചേർക്കുന്നത് നല്ലതാണ്. 

2. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു:

ഇതിലടങ്ങിയ വിറ്റാമിൻ സി, വിറ്റാമിൻ എ എന്നിവ ഇത് രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും, അണുബാധകളിൽ നിന്ന് സംരക്ഷിക്കുന്നതിനും സഹായിക്കുന്നു.

3. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു:

സ്പ്രിംഗ് ഒനിയനിൽ അടങ്ങിയിരിക്കുന്ന സൾഫർ സംയുക്തങ്ങൾ ഇൻസുലിൻ ഉൽപ്പാദിപ്പിക്കാനുള്ള ശരീരത്തിന്റെ കഴിവ് വർദ്ധിപ്പിക്കുകയും, അതുവഴി പ്രമേഹം തടയാൻ സഹായിക്കുകയും ചെയ്യുന്നു.

4. ജലദോഷത്തെ തടയുന്നു:

ജലദോഷം പോലുള്ള വൈറൽ അണുബാധകൾക്കെതിരെ പോരാടുകയും, അധിക മ്യൂക്കസ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്ന ആൻറി ബാക്ടീരിയൽ, ആൻറിവൈറൽ ഗുണങ്ങൾക്ക് പേരു കേട്ടതാണ്
സ്പ്രിംഗ് ഒനിയൻ.

5. ക്യാൻസറിനെ ചെറുക്കാൻ സഹായിക്കുന്നു:

ക്യാൻസറിനെ പ്രേരിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കാനും ക്യാൻസർ കോശങ്ങൾ ഉൽപ്പാദിപ്പിക്കുന്ന എൻസൈമുകളുടെ വളർച്ച തടയാനും സഹായിക്കുന്ന അല്ലൈൽ സൾഫൈഡ് എന്ന സൾഫർ അടങ്ങിയ സംയുക്തം ഇതിൽ ധാരാളമുണ്ട്.

6. കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്:

കരോട്ടിനോയിഡുകളുടെയും വിറ്റാമിൻ എയുടെയും മികച്ച ഉറവിടമാണ് സ്പ്രിംഗ് ഒനിയൻ, ഇത് കണ്ണുകളുടെ ആരോഗ്യം നിലനിർത്താനും കാഴ്ച നഷ്ടപ്പെടുന്നത് തടയാനും സഹായിക്കുന്നു.

7. എല്ലുകളെ ബലപ്പെടുത്തുന്നു:

വിറ്റാമിൻ സിയുടെയും വിറ്റാമിൻ കെയുടെയും വളരെ നല്ല ഉറവിടമാണ് സ്പ്രിംഗ് ഒനിയൻ, ഇത് എല്ലുകളെ ബലപ്പെടുത്തുന്നതിന് വളരെ ഉത്തമമാണ്.

8. വയറ്റിലെ സങ്കീർണതകൾ ഇല്ലാതാക്കുന്നു: 

ആൻറി-വൈറൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ഉള്ളതിനാൽ വയറിളക്കവും മറ്റ് വയറ്റിലെ സങ്കീർണതകളും തടയുന്നതിനുള്ള പ്രകൃതിദത്ത പ്രതിവിധിയായി സ്പ്രിംഗ് ഒനിയൻ പ്രവർത്തിക്കുന്നു.

9. ആന്റി ഏജിംഗ്:

 വിറ്റാമിൻ സിയുടെ സമ്പന്നമായ ഉറവിടമാണ് സ്പ്രിംഗ് ഒനിയൻ, ഇത് ശരീര കോശങ്ങളെ കേടുപാടുകളിൽ നിന്നും വീക്കത്തിൽ നിന്നും സംരക്ഷിക്കുന്ന ഒരു ആന്റിഓക്‌സിഡന്റായി പ്രവർത്തിക്കുന്നു.

10. ഹൃദയത്തിന് നല്ലത്:

സ്പ്രിംഗ് ഒനിയനിലെ ആന്റിഓക്‌സിഡന്റുകളുടെ സാന്നിധ്യം ഫ്രീ റാഡിക്കലുകളെ ചെറുക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: മികച്ച ആരോഗ്യമാണോ ലക്ഷ്യം ചെറുപയർ കഴിക്കാം...

Pic Courtesy: Food wise, The spruce

English Summary: health benefits of spring onion, lets find out more

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds