ഗ്രീൻ ടീ , ബ്ലൂ ടീ , /യെല്ലോ ടീ തുടങ്ങി ചായയുടെ നിരവധി അപരന്മാരെ നമുക്കറിയാം.നിരവധി ആരോഗ്യഗുണങ്ങൾ ഉള്ള പല വസ്തുക്കൾ ചേർത്തുണ്ടാക്കുന്ന പലയിനം ചായകൾ. എന്നാൽ ഇതാ കാപ്പിയുടെ ഒരു അപരനെ പരിചയപ്പെടാം പക്ഷെ ഈ കാപ്പി പുതിയതല്ല .മല്ലിക്കാപ്പി/ ഉലുവാ കാപ്പി അഥവാ ജാപ്പി എന്നറിയപ്പെടുന്ന ഇത് പണ്ടുമുതൽക്കേ നമ്മുടെ നാട്ടിൽ ആളുകൾ ഉപയോഗിച്ചുകൊണ്ടിരുന്ന ഒരു പാനീയമാണ്.അധികം മധുരമോ കൃത്രിമമായ വസ്തുക്കളോ ഒട്ടും ചേരാത്തതിനാൽ പ്രകൃതി ചികിത്സകർ നിർദേശിക്കുന്ന ഒരു പ്രധാന പാനീയമാണിത്
കാപ്പികുരുവിനു പകരം ഉലുവാ വറുത്തു പൊടിച്ചതും, മല്ലിയും, മധുരത്തിനായി ചക്കരയും ചേര്‍ത്ത് തിളപ്പിച്ചാല്‍ ലളിതമായ ജാപ്പി തയ്യാറായി. ചിലർ കൂടുതൽ ചേരുവകൾ ചേർത്തും ജാപ്പി തയ്യാറാക്കാറുണ്ട് .മല്ലി., ജീരകം, ഉലുവ, ചുക്ക്,ഏലക്കായ എന്നിവ രുചിയനുസരിച് ചേർക്കാം . ചേരുവകൾ എല്ലാം വേറെ വറുത്തെടുത്തു എല്ലാ ചേരുവകളും ചേര്‍ത്ത് പൊടിച്ചു വച്ചാൽ ആവശ്യമുള്ളപ്പോൾ വെള്ളവും, ശർക്കരയും ചേർത്ത് തിളപ്പിച്ചാൽ നല്ല ഒന്നാന്തരം ജാപ്പി തയ്യാർ. ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്ക് വളരെ നല്ലൊരു ആരോഗ്യ പാനീയമാണ് ജാപ്പി.
Share your comments