1. Health & Herbs

ശരീരത്തിൽ ഉപ്പിൻറെ അംശം തീരെ കുറഞ്ഞാലും പ്രശ്‌നമാണ്!

ഉയർന്ന രക്തസമ്മർദ്ദം വരാതിരിക്കാൻ, സൗന്ദര്യം നിലനിർത്താൻ എന്നി പല കാരണങ്ങൾ കൊണ്ടും ഇന്ന് പലരും ഉപ്പ് കുറഞ്ഞ ഭക്ഷണമോ അല്ലെങ്കിൽ ഉപ്പ് ഒഴിവാക്കിയുള്ള ഭക്ഷണമോ ആണ് പിന്തുടരുന്നത്. എന്നാൽ ശരീരത്തിൽ ഉപ്പ് തീരെ കുറവാണെങ്കിലും പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാം.

Meera Sandeep
Health issues of restricting sodium too much
Health issues of restricting sodium too much

ഉയർന്ന രക്തസമ്മർദ്ദം വരാതിരിക്കാൻ, സൗന്ദര്യം നിലനിർത്താൻ എന്നി പല കാരണങ്ങൾ കൊണ്ടും ഇന്ന് പലരും ഉപ്പ് കുറഞ്ഞ ഭക്ഷണമോ അല്ലെങ്കിൽ ഉപ്പ് ഒഴിവാക്കിയുള്ള ഭക്ഷണമോ ആണ് പിന്തുടരുന്നത്.  എന്നാൽ ശരീരത്തിൽ ഉപ്പ് തീരെ കുറവാണെങ്കിലും പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാം. 

ബന്ധപ്പെട്ട വാർത്തകൾ: വെളുത്ത ഉപ്പിനേക്കാൾ മികച്ചത് കറുത്ത ഉപ്പ് തന്നെ.

ശരീരത്തിൽ ഉപ്പിൻറെ അളവ് വളരെ കുറവാണെങ്കിൽ കോമ പോലുള്ള ഗുരുതരമായ അവസ്ഥകൾക്ക് കാരണമാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ വ്യക്തമാക്കുന്നു. കുറച്ച് സോഡിയം ഇല്ലാതെ മനുഷ്യശരീരത്തിന് ജീവിക്കാനാവില്ലെന്ന് വിദഗ്ധർ പറയുന്നു.  ഒരു ദിവസം അഞ്ച് ഗ്രാം ഉപ്പ് ആകാമെന്നാണ് പറയപ്പെടുന്നത്.   ഒരു മാസത്തേക്ക് ഉപ്പ് പൂർണമായും ഉപേക്ഷിക്കുമ്പോൾ ശരീരത്തിൽ നിരവധി മാറ്റങ്ങൾ സംഭവിക്കുന്നു. തുടക്കത്തിൽ, സോഡിയം കഴിക്കുന്നത് കുറയുന്നത് കാരണം ജലാംശം നിലനിർത്തുന്നതിൽ കുറവും രക്തസമ്മർദത്തിൽ താൽക്കാലിക കുറവും അനുഭവപ്പെടാം. ഉപ്പിന്റെ പൂർണമായ അഭാവം ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥയിലേക്ക് നയിച്ചേക്കാം. പേശികളുടെ പ്രവർത്തനം, ഓക്കാനം, തലകറക്കം, ശരീരത്തിലെ ജലാംശം എന്നിവയെ ബാധിക്കുന്ന് വിദഗ്ധർ പറയുന്നു.

പ്രായം, ബോഡി മാസ് ഇൻഡക്സ്, ആരോഗ്യം എന്നിങ്ങനെ വ്യത്യസ്ത ഘടകങ്ങളെ ആശ്രയിച്ച് ഉപ്പിനോടുള്ള സംവേദനക്ഷമത ഓരോ വ്യക്തിക്കും വ്യത്യസ്തമാണെന്ന് പഠനങ്ങൾ പറയുന്നു. ഉപ്പ് പൂർണമായും ഒഴിവാക്കുന്നത് കോമ, ഷോക്ക് അല്ലെങ്കിൽ മരണം എന്നിവയ്ക്ക് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഒരു സാധാരണ വ്യക്തിക്ക് പ്രതിദിനം 5 ഗ്രാം അതായത് 1 ടീസ്പൂൺ ഉപ്പ് ആവശ്യമാണ്. ഒരു വ്യക്തിക്ക് വൃക്ക, കരൾ അല്ലെങ്കിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഇല്ലെങ്കിൽ ദൈനംദിന ഭക്ഷണത്തിൽ ഉപ്പ് ഒഴിവാക്കാൻ പാടില്ലെന്നും വിദഗ്ധർ പറയുന്നു.

'ഉപ്പിന്റെ പ്രധാന ഘടകമായ സോഡിയം ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ധാതുക്കളിലൊന്നാണ്. ഇത് സെല്ലുലാർ പ്രവർത്തനങ്ങൾ ഉൾപ്പെടെ വിവിധ പ്രവർത്തനങ്ങൾ ചെയ്യുന്നു. ശരീര ദ്രാവകം നിയന്ത്രിക്കുകയും ശരീരത്തിലെ ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്തുകയും ചെയ്യുന്നു.

English Summary: Health issues of restricting sodium too much

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds