<
  1. Health & Herbs

Health Tips: മൂത്രാശയ അണുബാധയ്ക്ക് പ്രകൃതിദത്ത പരിഹാരം

പുരുഷന്മാരിൽ പത്തിൽ ഒരാൾക്കാണ് മൂത്രാശയ അണുബാധ ഉണ്ടാകുന്നത് എങ്കിൽ രണ്ടിൽ ഒരു സ്ത്രീയ്ക്ക് ഇത് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. മൂത്രാശയത്തിലെ അണുബാധ വൃക്ക, മൂത്രസഞ്ചി, ഗർഭപാത്രം, മൂത്രനാളി എന്നിവയെ ബാധിച്ചേക്കാം.

Darsana J
മൂത്രാശയ അണുബാധയ്ക്ക് പ്രകൃതിദത്ത പരിഹാരം
മൂത്രാശയ അണുബാധയ്ക്ക് പ്രകൃതിദത്ത പരിഹാരം

സ്ത്രീകളിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന അണുബാധയാണ് യുടിഐ അഥവാ മൂത്രാശയ അണുബാധ (Urinary Tract Infection). പുരുഷന്മാരിൽ പത്തിൽ ഒരാൾക്കാണ് ഈ അണുബാധ ഉണ്ടാകുന്നത് എങ്കിൽ രണ്ടിൽ ഒരു സ്ത്രീയ്ക്ക് ഇത് ഉണ്ടാകാനുള്ള സാധ്യത ഉള്ളതായി വിദഗ്ധർ പറയുന്നു. മൂത്രാശയത്തിലെ അണുബാധ നിങ്ങളുടെ വൃക്ക, മൂത്രസഞ്ചി, ഗർഭപാത്രം, മൂത്രനാളി എന്നിവയെ ബാധിച്ചേക്കാം, എന്നാൽ ലക്ഷണങ്ങളിൽ വ്യത്യാസം ഉണ്ടാകാം.

കുറച്ച് വെള്ളം മാത്രം കുടിക്കുന്നതും പുളിച്ചതും, മസാലകൾ നിറഞ്ഞതും, അമിത മധുരമുള്ളതുമായ ഭക്ഷണങ്ങൾ, അമിതമായി കാപ്പി കുടിക്കുകയും ചെയ്യുന്നത് അണുബാധ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (Precautions to prevent UTI)

അയഞ്ഞ കോട്ടൺ വസ്ത്രങ്ങളും അടിവസ്ത്രങ്ങളും ഉപയോഗിക്കുക. ലൈംഗിക ബന്ധത്തിന് ശേഷം മൂത്രമൊഴിക്കുന്നത് മൂത്രാശയ രോഗങ്ങൾ വരാനുള്ള സാധ്യത പ്രതിരോധിക്കും. ധാരാളം വെള്ളം കുടിക്കേണ്ടത് നിർബന്ധമാണ്.

വിശദമായ വാർത്തകൾ: കാലാവസ്ഥാ വ്യതിയാനം കാർഷിക മേഖലയ്ക്ക് വെല്ലുവിളി: റാണി ലക്ഷ്മി ഭായ് കേന്ദ്ര കാർഷിക സർവകലാശാല വിസി

ലക്ഷണങ്ങൾ (Symptoms of UTI)

മൂത്രാശയ അണുബാധയുണ്ടെങ്കിൽ, മൂത്രം ഒഴിക്കുന്ന സമയത്ത് അടി വയറ്റിലോ യോനീഭാഗത്തോ വേദന അനുഭവപ്പെടുകയോ അല്ലെങ്കിൽ ഇടയ്ക്കിടയ്ക്ക് മൂത്രശങ്ക തോന്നുകയോ ചെയ്യാം. മൂത്രത്തിലെ നിറവ്യത്യാസവും ലക്ഷണങ്ങളിലൊന്നാണ്. വൃക്കകളിൽ അണുബാധയുണ്ടായാൽ, പനി, വിറയൽ, ഓക്കാനം, ഛർദ്ദി എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്.

മൂത്രാശയ അണുബാധയ്ക്ക് ആയുർവേദ പ്രതിവിധികൾ (Ayurvedic remedies)

  • ധന്യക് ഹിമ (Coriander seed water)

ആയുർവേദത്തിലെ ഏറ്റവും തണുപ്പുള്ള പാനീയമാണ് ധന്യക് ഹിമ. 25 ഗ്രാം ചതച്ച മല്ലിയിൽ 150 മില്ലിലിറ്റർ വെള്ളം ചേർക്കുക. എട്ട് മണിക്കൂർ ഇത് അടച്ച് സൂക്ഷിക്കുക. ശേഷം വെള്ളം അരിച്ചെടുത്ത് പഞ്ചസാര തരി ചേർത്ത് നന്നായി ഇളക്കിയ ശേഷം വെറും വയറ്റിൽ കുടിക്കുന്നത് ഉദര സംബന്ധമായ എല്ലാ രോഗങ്ങൾക്കും ഉത്തമമാണ്.

  • കഞ്ഞിവെള്ളം (Rice water)
    കഞ്ഞിവെള്ളം കുടിയ്ക്കുന്നത് വെള്ളപോക്ക്, നടുവേദന, ചൊറിച്ചിൽ, വയറുവേദന എന്നിവ പ്രതിരോധിക്കാൻ വളരെ നല്ലതാണ്. ആറ് മുതൽ എട്ട് മണിക്കൂർ വരെ കഞ്ഞിവെള്ളം സൂക്ഷിക്കാൻ സാധിക്കും. ദിവസവും ഇടയ്ക്കിടയ്ക്ക് കഞ്ഞിവെള്ളം കുടിയ്ക്കാം.

 

  • നെല്ലിക്കാ ജ്യൂസ് (Amla Juice)
    പ്രതിരോധശേഷി വർധിപ്പിക്കാൻ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്ന നെല്ലിക്കാ ജ്യൂസ് ദിവസവും 20-25 മില്ലി ലിറ്റർ വരെ കഴിക്കുന്നത് വളരെ നല്ലതാണ്.

 

  • മറ്റ് ഭക്ഷണ പദാർഥങ്ങൾ (Other foods)
    രാമച്ചം ഇട്ട വെള്ളം, തുളസി വെള്ളം, പെരുംജീരകം വെള്ളം, തേങ്ങാവെള്ളം, കുതിർത്ത ഉണക്കമുന്തിരി, സബ്ജ വിത്തുകൾ ശരീരത്തിലെ ജലാംശം നിലനിർത്തുകയും താപനില നിയന്ത്രിക്കുകയും ചെയ്യുന്നു. ഇത് മൂത്രമൊഴിക്കുമ്പോഴുള്ള എരിച്ചിൽ കുറയ്ക്കാൻ സഹായിക്കുന്നു. അണുബാധയുള്ള എല്ലാവരിലും സാധാരണ എരിച്ചിൽ അനുഭവപ്പെടാറുണ്ട്. വീട്ടിലുണ്ടാക്കിയതോ ഗുണമേന്മയുള്ളതോ ആയ ഗുൽക്കണ്ട് ദിവസവും ഒരു ടീസ്പൂൺ കഴിക്കുന്നതും വളരെ നല്ലതാണ്.

 

English Summary: Health Tips: Natural Remedies For Urinary Tract Infections

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds