<
  1. Health & Herbs

തടി കുറയ്ക്കാന്‍ തേടാവുന്ന ആരോഗ്യകരമായ വഴികള്‍

തടി കുറയ്ക്കാനായി പല മാർഗങ്ങൾ ഉണ്ട് . ഇതില്‍ ഡ്രൈ നട്‌സ്, ഫ്രൂട്‌സ് എന്നിവകഴിക്കുന്നത്. ഡ്രൈ ഫ്രൂട്‌സില്‍ തന്നെ പ്രഥമസ്ഥാനം ഉള്ള ഒന്നാണ് ഈന്തപ്പഴം.

K B Bainda

തടി കുറയ്ക്കാനായി പല മാർഗങ്ങൾ ഉണ്ട് . ഇതില്‍ ഡ്രൈ നട്‌സ്, ഫ്രൂട്‌സ് എന്നിവ കഴിക്കു ന്നത്. ഡ്രൈ ഫ്രൂട്‌സില്‍ തന്നെ പ്രഥമസ്ഥാനം ഉള്ള ഒന്നാണ് ഈന്തപ്പഴം.

ഈന്തപ്പഴങ്ങളിലെ പോഷകാഹാരത്തിന്റെ കണക്കെടുത്താൽ ഇതിൽ ഉയർന്ന അളവിലുള്ള ഫൈബർ, ആന്റിഓക്‌സിഡന്റുകൾ എന്നിവയ്‌ക്ക് പുറമേ നിരവധി വിറ്റാമിനുകളും ധാതു ക്കളുമെല്ലാം അടങ്ങിയിരിക്കുന്നു.

കൃത്യമായി പറഞ്ഞാൽ കാർബണുകൾ, ഫൈബർ, പ്രോട്ടീൻ, പൊട്ടാസ്യം, മഗ്നീഷ്യം, കോപ്പർ, മാംഗനീസ്, അയൺ, വിറ്റാമിൻ ബി 6 തുടങ്ങി ശരീരത്തിന് ആവശ്യമായ മിക്ക വാറും പോഷകങ്ങളെല്ലാം ഇവയിലുണ്ടെന്ന് കണക്കാക്കിയിരിക്കുന്നു.

ഈന്തപ്പഴം തടി കുറക്കാന്‍ പല രീതിയില്‍ സഹായിക്കുന്നു. ഒന്ന് ഇതിലെ നാരുകളാണ്. ഇവ ദഹനം മെച്ചപ്പെടുത്തുന്നു. ഈന്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍ ദഹനപ്രക്രിയ എളുപ്പത്തിലാക്കുന്നു. കുടല്‍ ആരോഗ്യം കാക്കുന്നു, മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ സഹായിക്കുന്നു. ഇവയെല്ലാം തന്നെ തടി കുറയ്ക്കാന്‍ സഹായിക്കുന്നു..

കൊളസ്‌ട്രോള്‍ തടി വര്‍ദ്ധിപ്പിയ്ക്കുന്ന, ശരീരത്തിന്റെ ആരോഗ്യം, ഹൃദയാരോഗ്യം തകരാ റിലാക്കുന്ന ഒന്നാണ്. ഈന്തപ്പഴംകൊളസ്ട്രോൾ നിയന്ത്രിച്ചു നിർത്താൻ സഹായിക്കുന്നു: ഈന്തപ്പഴങ്ങൾ കൊളസ്ട്രോൾ വിമുക്തമാണ്.

ചെറിയ അളവിൽ ആണെങ്കിൽ പോലും പതിവായി നിങ്ങളുടെ ദൈനംദിന ഭക്ഷണക്രമ ത്തിൽ അവ ഉൾപ്പെടുത്തുന്നത് വഴി കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിതമാക്കി വയ്ക്കാ നും അതുവഴി ശരീരഭാരം കുറയ്ക്കാനും സാധിക്കും

ഈന്തപ്പഴത്തിൽ മധുരം അടങ്ങിയിട്ടുണ്ട്. ഇതും സ്വഭാവിക മധുരം. ഇതിനാല്‍ തന്നെ സംതൃപ്തി, വയര്‍ നിറഞ്ഞ തോന്നലുണ്ടാക്കും. ഇത് കൂടുതല്‍ ഭക്ഷണം ഒഴിവാക്കാന്‍ സഹായി ക്കും. ഇതിലെ മധുരം ഗുണകരമാണ്. ദോഷങ്ങള്‍ വരുത്താത്തതാണ്. ഇതു കൊണ്ടു തന്നെ പ്രമേഹ രോഗികള്‍ക്കും ധൈര്യമായി കഴിയ്ക്കാം. ഇതില്‍ അസംസ്തൃമായ ഫാറ്റി ആസിഡു കള്‍ അടങ്ങിയിട്ടുണ്ട്.

ഇതിനാല്‍ തന്നെ ശരീരത്തിലുണ്ടാകുന്ന വീക്കം പോലുള്ളവയും പരിഹരിയ്ക്കും. കോശ ങ്ങള്‍ക്കുണ്ടാകുന്ന ഇത്തരം പ്രശ്‌നങ്ങള്‍ അമിത വണ്ണത്തിനും പ്രമേഹത്തിനുമുള്ള പ്രധാന പ്പെട്ട കാരണമാണ്. ഇത് ലിവറില്‍ കൊഴുപ്പ് അടിഞ്ഞു കൂടി ഫാറ്റി ലിവര്‍ എന്ന അവസ്ഥ വരുന്നതും തടയുന്നു.

ഇതില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ വയര്‍ നിറഞ്ഞതായ തോന്നലുണ്ടാകും. ഇതിനാല്‍ തന്നെ അമിത ഭക്ഷണം കുറയ്ക്കും. വിശപ്പ് കുറയ്ക്കും. മെറ്റബോളിസം അഥവാ ഉപാപചയ പ്രക്രിയ ശക്തിപ്പെട്ടാല്‍ തന്നെ ശരീരത്തിലെ കൊഴുപ്പ് കത്തിപ്പോകും.

തടി കുറയ്ക്കാന്‍ ഈന്തപ്പപ്പഴം പല രൂപത്തിലും കഴിയ്ക്കാം. രാവിലെ വെറും വയറ്റില്‍ കഴിയ്ക്കാം. ഇത് ഭക്ഷണത്തിനൊപ്പം കഴിയ്ക്കാം. മധുരം ചേര്‍ക്കേണ്ട ഭക്ഷണത്തില്‍ ഇവ ചേര്‍ക്കാം. എന്നാല്‍ പ്രധാനപ്പെട്ടൊരു കാര്യമുണ്ട്. ഇവ എത്ര എണ്ണം കഴിയ്ക്കണം എന്നത്. ഇത് കൂടുതല്‍ കഴിച്ചാല്‍ തടി കൂടും. ഈ പറഞ്ഞ ഗുണങ്ങള്‍ ഇല്ലാതാകും. ദിവസവും 4-6 വരെ കഴിച്ചാല്‍ മതിയാകും. ഇത് ഷേക്കായോ അല്ലെങ്കില്‍ സിറപ്പായോ കഴിയ്ക്കുന്നത് ഗുണം നല്‍കില്ല. ഇതിലെ നാരുകള്‍ ശരീരത്തി്ല്‍ എത്തിയാല്‍ മാത്രമേ മുകളില്‍ പറഞ്ഞ ഗുണങ്ങള്‍ ലഭിയ്ക്കും.ശുദ്ധമായ ഈന്തപ്പഴം കഴിയ്ക്കുക.

English Summary: Healthy Ways To Look For Fat Reduction

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds