പലരിലും കാണുന്ന ഒരു പ്രശ്നമാണ് ഉപ്പൂറ്റി വിള്ളൽ. ഉപ്പൂറ്റി വിള്ളൽ കാരണം നടക്കാൻ പറ്റാത്ത അവസ്ഥ ഉള്ളവർ നമുക്കു ചുറ്റിലുമുണ്ട്. പല കാരണങ്ങൾ കൊണ്ട് ഈ അവസ്ഥ ഉണ്ടാകുന്നു. പരുക്കൻ നിലത്ത് നടക്കുന്നതുകൊണ്ടും, അധികനേരം നിൽക്കുന്നത് കൊണ്ടും, കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളും, ചില ചെരുപ്പുകളുടെ ഉപയോഗവും ഇതിന് കാരണമായി ഭാവിക്കാറുണ്ട്. ഉപ്പൂറ്റി വിള്ളൽ എന്ന അവസ്ഥയ്ക്ക് ശാശ്വതമായ പരിഹാരം നൽകുവാൻ നാട്ടുവൈദ്യത്തിൽ മാത്രമേ സാധിക്കൂ.
ഉപ്പൂറ്റി വിള്ളലിന് നാട്ടുവൈദ്യം(Remedies to cure cracked heels)
1. കനകാംബര ത്തിൻറെ ഇല അരച്ചു പുരട്ടുക.
2. മാവിൻറെ പശ പുരട്ടുക.
3. വേപ്പിലയും പച്ചമഞ്ഞളും തൈരിൽ അരച്ചു പുരട്ടുക.
4. മൈലാഞ്ചി കാലിൽ അരച്ചുപുരട്ടുക.
5. താമരയില കരിച്ച് വെളിച്ചെണ്ണയിൽ ചേർത്തു പുരട്ടുക.
6. കാപ്പിപ്പൊടി ചെറു ചൂടുവെള്ളം ചേർത്ത് മിക്സ് ചെയ്തു അതിൽ വെളിച്ചെണ്ണ ചേർത്തു പുരട്ടുക.
. അമൃതിന്റെ ഇല അരച്ചുപുരട്ടുക.
8. ഒരുപിടി അരി തേങ്ങ വെള്ളത്തിലിട്ട് മൂന്നുദിവസം കുതിർത്തതിനു ശേഷം അരച്ച് കുഴമ്പ് രൂപത്തിലാക്കി പുരട്ടുക.
9. കാട്ടുള്ളി അടുപ്പിലിട്ട് ചുട്ടെടുത്ത ആവുന്നത്ര ചൂടോടെ മടമ്പ് അതിൽ അമർത്തി വെക്കുക.
In this article we listed some home remedies to cure cracked heels.
10. അമൽപ്പൊരി വേരും,
ഇല്ലനക്കരിയും ഗോമൂത്രത്തിൽ ചേർത്തു പുരട്ടുക.
Share your comments