കൈകൾക്ക് നിറം നൽകാൻ മാത്രമല്ല മൈലാഞ്ചി. അതിനു പുറമേ ഒട്ടേറെ ഔഷധഗുണങ്ങൾ ഉള്ള ഒരു സസ്യമാണ് മൈലാഞ്ചി. ശരീരത്തിന് നല്ല തണുപ്പ് നൽകാൻ കഴിയുന്ന ഘടകങ്ങൾ മൈലാഞ്ചിയിൽ അടങ്ങിയിരിക്കുന്നു. ഇതിൻറെ ഇല അരച്ച് രാത്രി കിടക്കുന്നതിനു മുൻപ് കാൽപാദങ്ങളിൽ തേച്ചാൽ ശരീരത്തിൽ അനുഭവപ്പെടുന്ന അമിത ചൂട് ഇല്ലാതാകും. മാത്രവുമല്ല ചൂട് കൊണ്ട് ശരീരത്തിൽ ഉണ്ടാകുന്ന കുരുക്കൾ തടയാൻ ഇല അരച്ച് പുരട്ടിയാൽ മതി.
പല ഭാഗങ്ങളിൽ മൈലാഞ്ചി അരച്ചു പുരട്ടിയാൽ പെട്ടെന്ന് തന്നെ പൊള്ളൽ ഭേദമാകുന്നതാണ്. മൈലാഞ്ചിയെ ആസ്പിരിന് പകരമായി ഉപയോഗിക്കാറുണ്ട്. തലവേദന എടുക്കുന്ന സമയങ്ങളിൽ നെറ്റിയിൽ മൈലാഞ്ചി അരച്ചു പുരട്ടിയാൽ മതി. കേശസംരക്ഷണത്തിന് മൈലാഞ്ചിയെക്കാൾ മികച്ചത് ഒന്നുമില്ല. മൈലാഞ്ചി ഇല അരച്ച് തലയിൽ പുരട്ടിയാൽ മുടിക്ക് നല്ല തിളക്കവും കരുത്തും ലഭിക്കും.
അകാല നരയും താരനും അകറ്റാൻ ഇത് ഉത്തമമാണ്. കൂടാതെ അണുനാശക ശക്തിയും ഉണ്ട് മൈലാഞ്ചിയ്ക്ക്. ഫംഗസ്, ബാക്ടീരിയ തുടങ്ങിയവ ഇതിൻറെ ഉപയോഗം കൊണ്ട് പ്രതിരോധിക്കാം. ക്ഷയത്തിനും മഞ്ഞപ്പിത്തത്തിനും പ്രതിരോധ മരുന്നായും മൈലാഞ്ചി ഉപയോഗിക്കുന്നു.
Henna is not only for coloring the hands. In addition, henna is a plant that has many medicinal properties. Henna contains ingredients that can provide good cooling to the body. Its leaves can be rubbed on the feet before going to bed at night to get rid of excess body heat. In addition, it is enough to rub the leaves to prevent pimples from forming on the body due to heat. Applying henna on many areas will cure the burn quickly.
Henna is often used as a substitute for aspirin. Just apply henna on the forehead during headaches. There is nothing better than henna for hair care. Applying henna leaves on the scalp gives the hair a good shine and strength. It is best to get rid of premature graying and dandruff. Henna also has antiseptic properties. Its use can prevent fungus and bacteria. Henna is also used as an antidote for tuberculosis and jaundice. Putting henna on the skin of babies with glucose 6 phosphate dihydrogenase deficiency may cause their red blood cells to break down.
ഗ്ലൂക്കോസ് 6 ഫോസ്ഫേറ്റ് ഡൈ ഹൈഡ്രജനോയിസ് കുറവുള്ള കുഞ്ഞുങ്ങളുടെ ചർമത്തിൽ മൈലാഞ്ചി ഇടുന്നത് അവരുടെ ചുവന്ന രക്താണുക്കളെ തകർക്കാൻ കാരണമായേക്കാം.
Share your comments