ജനിതകമോ ആർജ്ജിതമോ ആയി ദന്തങ്ങൾ ക്കും അനുബന്ധ ഘടനകൾ ക്കും ഉണ്ടാകുന്ന വൈകല്യങ്ങളും ദന്തരോഗങ്ങൾ എന്നറിയപ്പെടുന്നു. ദന്ത രോഗങ്ങൾ പിടിപെട്ടാൽ എല്ലാവർക്കും കടുത്ത വേദനയാണ് ഫലം. ഈ വേദനകൾ അകറ്റുവാൻ വീട്ടിൽ ചില ഒറ്റമൂലികൾ നമുക്ക് ചെയ്യാവുന്നതാണ്. ദന്തരോഗങ്ങൾ അകറ്റാൻ ആയുർവേദ ശാസ്ത്രപ്രകാരം ചില വഴികൾ ഇവിടെ പറയാം
പല്ലു കോച്ചൽ
1. ചുക്ക്,കുരുമുളക്, തിപ്പലി,ഇന്തുപ്പ് എന്നിവ പൊടിച്ചു ചേർത്ത് ചൂടാക്കിയ കാടിവെള്ളം കൊണ്ട് കവിൾകൊണ്ടാൽ പല്ലുവേദന അകറ്റാം.
പുഴുപ്പല്ല്
1. എരിക്കിന്റെ പാൽ പല്ലിൻറെ പൊത്തിലൊഴിക്കുക.
2. ഉപ്പും, കുരുമുളകും പൊടിച്ച് നെല്ലിക്കകരി ചേർത്ത് അതിൽ പഴുത്ത മാവില പുരട്ടി മുക്കി പല്ലുതേയ്ക്കുക.
പല്ലുവേദന
1. ഇഞ്ചിനീരും തേനും കൂട്ടി പുരട്ടുക.
2. ഗ്രാമ്പൂ തൈലത്തിൽ പഞ്ഞി മുക്കി വേദനയുള്ള പല്ലിൻറെ മുകളിൽ വയ്ക്കുക.
3. ഉപ്പിട്ട് തിളപ്പിച്ച വെള്ളം ചെറുചൂടോടെ കവിൾ കൊള്ളുക.
4. പഴുത്ത പ്ലാവില കൊണ്ട് പല്ലുതേയ്ക്കുക.
5. പാലിൽ എള്ളും ചുക്കും അരച്ചുകലക്കി അല്പം ചൂടോടെ കവിൾക്കൊള്ളുക.
6. തുണിയിൽ പാൽക്കായം കെട്ടി വേദനയുള്ള പല്ലിൻറെ മുകളിൽ വച്ച് സാവധാനം കടിക്കുക.
7. പേരയുടെ ഇലയിട്ടു വെന്ത വെള്ളം കൊണ്ട് കവിൾ കൊള്ളുക.
പല്ലു രോഗങ്ങൾ
1. എള്ള് അരച്ച് പച്ച വെള്ളത്തിൽ കലക്കി ചെറുചൂടോടെ കവിൾ കൊള്ളുക. പല്ല് ഇളക്കം മാറും.
2. ത്രിഫലയും ഇരട്ടിമധുരവും കഷായം വെച്ച് വായ് കൊള്ളുക. വായ്പുണ്ണ് ശമിക്കും.
3. പല്ല് മഞ്ഞളിപ്പ് മാറുവാൻ ഉപ്പും മരക്കരി പൊടിയും ചേർത്ത് തേയ്ക്കുക.
4. കടുക കരിച്ച ചൂർണ്ണം ചൂടുവെള്ളത്തിൽ കലക്കി കവിൾ കൊണ്ടാൽ എല്ലാവിധ ദന്തരോഗങ്ങളും മാറും.
5. ചുക്കുപൊടിയും കർപ്പൂരവും ചേർത്ത് പല്ലുതേച്ചാൽ പല്ലിലെ കൃമികൾ നശിക്കും.
Share your comments