ഡോപാമൈൻ നമ്മുക്ക് സന്തോഷം നല്‍കുന്ന ഹോർമോണാണ്. ഓർമ്മശക്തി, പഠന ശേഷി, ശ്രദ്ധ, മറ്റ് ശാരീരിക പ്രവർത്തനങ്ങൾ തുടങ്ങിയവ എല്ലാം തന്നെ സന്തോഷകരമാക്കി മാറ്റാൻ ഡോപാമൈൻ സഹായിക്കും. നല്ല സംഗീതം ശ്രവിക്കുന്നതിലൂടെയും നന്നായി ഉറങ്ങുന്നതിലൂടെയുമൊക്കെ ഡോപാമൈനെ കൂട്ടാന്‍ കഴിയും. ചില ഭക്ഷണങ്ങൾ കഴിച്ചാലും നമുക്ക് ഡോപാമൈൻറെ അളവ് വർദ്ധിപ്പിക്കാൻ കഴിയും. ഏതൊക്കെയാണ് അവ എന്ന് നോക്കാം.
- ആന്‍റി ഓക്സിഡന്‍റുകളും മറ്റും അടങ്ങിയ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ഡോപാമൈന്‍റെ അളവ് കൂട്ടാനും മാനസികാവസ്ഥയെ മെച്ചപ്പെടുത്താനും സഹായിക്കുന്നു.
- അമിനോ ആസിഡും മറ്റും അടങ്ങിയ വാഴപ്പഴം കഴിക്കുന്നതും ഡോപാമൈന്‍റെ അളവ് കൂട്ടാന്‍ ഗുണം ചെയ്യും.
- അമിനോ ആസിഡ് അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നതും ഡോപാമൈൻ അളവ് കൂട്ടാന്‍ സഹായിക്കും.
- ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ പോലെയുള്ള മത്സ്യങ്ങള്‍ കഴിക്കുന്നതും ഡോപാമൈൻറെ അളവ് കൂട്ടാനും മാനസികാവസ്ഥയെ മെച്ചപ്പെടുത്താനും സഹായിക്കും.
- മുട്ടയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ഡി ഉള്‍പ്പെടെയുള്ള വിറ്റാമിനുകള്‍, സിങ്ക് അടക്കമുള്ള ധാതുക്കള്‍ തുടങ്ങിയവയും ഡോപാമൈൻ കൂട്ടാൻ സഹായിക്കും.
- ഇതിനായി ബദാം, നിലക്കടല, ഫ്ലാക്സ് സീഡ്, മത്തങ്ങ വിത്തുകള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
- ഫോളേറ്റ് ധാരാളം അടങ്ങിയ ചീര കഴിക്കുന്നതും ഡോപാമൈൻ കൂട്ടാൻ സഹായിക്കും.
- ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഇവയും ഡോപാമൈൻ കൂട്ടാനും മാനസികാവസ്ഥയെ മെച്ചപ്പെടുത്താനും സഹായിക്കും.
- ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയ ബ്ലൂബെറി മാനസികാവസ്ഥയെ പോസിറ്റീവായി ഗുണം ചെയ്യും.
- മഞ്ഞളാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മഞ്ഞളിലെ കുര്‍ക്കുമിനാണ് ഡോപാമൈൻ കൂട്ടാൻ സഹായിക്കുന്നത്.
Share your comments