മിക്ക വീടുകളിലും ഒരു കറ്റാർവാഴ എങ്കിലും നട്ടു വളർത്താത്തവരായി ആരും ഉണ്ടാവുകയില്ല. കറ്റാർവാഴ ഒരുപാട് കാര്യങ്ങൾക്ക് ഉപയോഗിക്കുന്ന ഒന്നാണ്. മുടി സംരക്ഷണത്തിനും ചർമസൗന്ദര്യത്തിനും തുടങ്ങി ഔഷധങ്ങൾക്ക് വരെ കറ്റാർ വാഴ ഉപയോഗിക്കുന്നവർ ഉണ്ട്. എന്നാൽ എല്ലാവരും നേരിടുന്ന പ്രധാന പ്രശ്‌നം എന്ന് പറയുന്നത് കറ്റാർവാഴ നല്ല രീതിയിൽ വളരുന്നില്ല എന്നതാണ്. എന്നാൽ എല്ലാവരും സ്വന്തം വീടുകളിൽ കറ്റാർവാഴ നട്ടുവളർത്താൻ ശ്രദ്ധിക്കുന്നുണ്ട്. എന്നാൽ ഇനി കറ്റാർവാഴ വളരുന്നില്ല എന്ന പ്രശ്നം വേണ്ട. പുറമെന്ന് വാങ്ങുന്ന ഒരു കീടനാശിനിയും ഉപയോഗിക്കാതെ തന്നെ കറ്റാർവാഴ നമുക്ക് കൃഷിചെയ്യാം. നമ്മുടെ വീടുകളിലെ അടുക്കളമാലിന്യം മാത്രം മതിയാകും ഇതിന്റെ വളർച്ചക്ക്.
കറ്റാർവാഴ എങ്ങനെ നല്ല വണ്ണത്തിൽ വളർത്തിയെടുക്കുവാൻ സാധിക്കും എന്നതിനെക്കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. ആദ്യം തന്നെ ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറഞ്ഞാൽ കറ്റാർ വാഴ നടുമ്പോൾ എപ്പോഴും ഏതെങ്കിലും ഒരു മൺ ചട്ടിയിൽ നടുവാൻ ആയി ശ്രദ്ധിക്കുക. മറ്റു ചെടികൾ നടുന്നതുപോലെ മണ്ണിൽ നേരിട്ട് നടുക ആണെങ്കിൽ ഒരുപക്ഷേ കറ്റാർവാഴ ശരിക്ക് വളരുകയില്ല. മഴയുള്ള സമയം കറ്റാർവാഴ നടുകയാണെങ്കിൽ മഴത്തുള്ളികൾ നേരിട്ട് വീഴാത്ത രീതിയിൽ മാത്രം കറ്റാർവാഴ വെക്കാൻ ഏറെ ശ്രദ്ധിക്കുക.
കറ്റാർവാഴ വളരാൻ കീടനാശിനി വേണ്ട, കറ്റാർവാഴ തളച്ചു വളരാൻ നമ്മുടെ വീടുകളിലുള്ള പൂപ്പലുകൾ മതി. മഴയും വെയിലും ഉള്ള സമയത്ത് മതിലിൻറെ സൈഡിലും ടെറസിൻറെ മുകളിലുമെല്ലാം കാണുന്ന പായലുകൾ എല്ലാം കറ്റാർവാഴയ്ക്ക് നല്ലതാണ്. കൂടാതെ നമ്മൾ അടുക്കളയിൽ ഉപയോഗിക്കുന്ന ഭക്ഷണത്തിന്റെ വേസ്റ്റ് മുഴുവൻ ഒരു പാത്രത്തിലിട്ട് വെയ്ക്കുക. രണ്ടുമൂന്നു ദിവസം കഴിഞ്ഞശേഷം ഇതിലേക്ക് പാകത്തിന് വെള്ളം ചേർത്ത് കറ്റാർവാഴയ്ക്ക് ഒഴിച്ചുകൊടുക്കാം. ആഴ്ചയിൽ ഒരിക്കൽ ഇങ്ങനെ ചെയ്യണം, എങ്കിൽ ഈ സസ്യം നല്ലതുപോലെ തഴച്ചുവളരും.
രണ്ടാമത്തത് രണ്ട് വാഴ പഴത്തിന്റെ തൊലി എടുക്കുക ശേഷം അത് വളരെ ചെറിയ കഷ്ണങ്ങളായി മുറിക്കിച്ചെടുക്കണം ശേഷം ഒരു പാത്രത്തിൽ വെള്ളം എടുത്ത് ഇതിലേക്ക് നമ്മൾ നേരത്തെ മുറിച്ചുവെച്ച പഴത്തൊലി ഇട്ടുവെക്കണം ഏകദേശം ഇത് അഞ്ച് ദിവസം വരെ അങ്ങനെ വെയ്ക്കുക. അഞ്ച് ദിവസം കഴിഞ്ഞാൽ ഈ വെള്ളം എടുത്തുനോക്കുമ്പോൾ ഇതിന്റെ നിറം മാറും ഇത് ഒരു അരിപ്പ ഉപയോഗിച്ച് മറ്റൊരു പാത്രത്തിൽ അരിച്ചെടുത്ത ശേഷം ഈ വെള്ളം കറ്റാർവാഴക്ക് ഒഴിച്ചുകൊടുക്കാം.
Share your comments