വെളിച്ചെണ്ണ
വെളിച്ചെണ്ണ പ്രകൃതിദത്ത മോയ്‌സ്ചുറൈസറാണ്. ആരോഗ്യകരമായ ഫാറ്റി ആസിഡുകൾ വെളിച്ചെണ്ണയിൽ അടങ്ങിയിട്ടുണ്ട്.
ഇത് ചുണ്ടുകളെ കൂടുതൽ മൃദുവാക്കാൻ സഹായിക്കുന്നു. ദിവസവും രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ഉപയോഗിച്ച് ചുണ്ടുകൾ മസാജ് ചെയ്യുന്നത് വരണ്ട് പൊട്ടുന്നത് തടയാൻ ഏറെ നല്ലതാണ്.
പെട്രോളിയം ജെല്ലിയും തേനും
പെട്രോളിയം ജെല്ലിയും തേനും യോജിപ്പിച്ച് ചുണ്ടുകളിൽ പുരട്ടുന്നത് ചർമ്മത്തെ മൃദുവാക്കാനും പരിപോഷിപ്പിക്കാനും വരണ്ട് പൊട്ടുന്നത് തടയാനും സഹായകമാണ്.
ഗ്രീൻ ടീ
ഗ്രീൻ ടീ ബാഗ് കുറച്ച് നേരം ചൂടുവെള്ളത്തിലിട്ട ശേഷം ആ ടീ ബാഗ് ചുണ്ടിൽ വയ്ക്കുന്നത് ചുണ്ടുകൾ ലോലമാകാനും വരണ്ട് പൊട്ടുന്നത് തടയാനും സഹായിക്കുന്നു.
വെള്ളരിക്ക
വെള്ളരിക്ക നീര് ചുണ്ടിൽ പുരട്ടി മസാജ് ചെയ്യുന്നത് ചുണ്ടുകളെ സംരക്ഷിക്കുന്നു. ഇത് ചുണ്ടുകൾക്ക് നിറം ലഭിക്കാനും തൊലി പൊട്ടുന്നത് തടയാനും ഗുണം ചെയ്യും.
പാൽപാട
ദിവസവും പാൽപാട 10 മിനുട്ട് ചുണ്ടിൽ പുരട്ടിയ ശേഷം ഒരു കോട്ടൻ തുണി തണുത്ത വെള്ളത്തിൽ മുക്കി തുടച്ചാൽ മൃദുലവും പിങ്ക് നിറത്തിലുള്ളതുമായ ചുണ്ടുകൾ ലഭിക്കും.
Share your comments