1. Health & Herbs

മാംസാഹാരങ്ങൾ കഴിക്കാത്തവർക്ക് എങ്ങനെ പ്രോട്ടീൻ ലഭ്യമാക്കാം?

നമ്മുടെ ശരീരത്തിലെ പേശികളെ നിർമ്മിക്കുക, നന്നാക്കുക, ഉപാപചയ പ്രതിപ്രവർത്തനങ്ങൾ നടത്തുക, ശാരീരിക പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുക, തുടങ്ങി ഒരുപാടു ധർമ്മങ്ങൾ പ്രോട്ടീനുണ്ട്.

Meera Sandeep
How do Vegetarian people get protein?
How do Vegetarian people get protein?

നമ്മുടെ ശരീരത്തിലെ പേശികളെ നിർമ്മിക്കുക, നന്നാക്കുക, ഉപാപചയ പ്രതിപ്രവർത്തനങ്ങൾ നടത്തുക,  ശാരീരിക പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുക, തുടങ്ങി ഒരുപാടു ധർമ്മങ്ങൾ പ്രോട്ടീനുണ്ട്. കൂടാതെ, ചർമ്മവും മുടിയും ശക്തവും ആരോഗ്യകരവുമായി നിലനിർത്തുന്നതിനും പ്രോട്ടീൻ ആവശ്യമാണ്. പ്രോട്ടീൻ നമ്മുടെ ശരീരത്തിലെ ഓരോ കോശത്തിലും ഉണ്ടായിരിക്കേണ്ട അവശ്യ പോഷകമാണ്. കാർബോഹൈഡ്രേറ്റുകളും കൊഴുപ്പുകളും പോലെ ശരീരത്തിന് പ്രോട്ടീൻ സംഭരിക്കാൻ കഴിയാത്തതിനാൽ നിങ്ങൾ എല്ലാ ദിവസവും പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. 

ബന്ധപ്പെട്ട വാർത്തകൾ: നിങ്ങൾക്ക് പ്രോട്ടീൻ കുറവുണ്ടെന്നത് എങ്ങനെ തിരിച്ചറിയാം? പ്രോട്ടീൻ അടങ്ങിയ ഭക്ഷ്യവസ്‌തുക്കൾ ഏതൊക്കെ?

വെജിറ്റേറിയൻകാർക്ക് ആവശ്യാനുസരണം പ്രോട്ടീൻ ലഭ്യമല്ലെന്ന്‌ പറയുന്നത് ശരിയല്ല.  മാംസം കഴിക്കാത്തവർക്ക്,  പ്രോട്ടീൻ അടങ്ങിയ സമീകൃതാഹാരം ലഭിക്കാനുള്ള നിരവധി ഓപ്ഷനുകളുണ്ട്. 

പേശികളുടെ വളർച്ചയ്ക്ക് മാത്രമല്ല, എല്ലുകൾ, സന്ധികൾ, മുടി, ആന്റിബോഡികൾ, ഹോർമോണുകൾ, എൻസൈമുകൾ എന്നിവയ്ക്കും ഇത് ആവശ്യമാണ്.

ബന്ധപ്പെട്ട വാർത്തകൾ: നിങ്ങൾക്ക് പ്രോട്ടീൻ കുറവുണ്ടെന്നത് എങ്ങനെ തിരിച്ചറിയാം? പ്രോട്ടീൻ അടങ്ങിയ ഭക്ഷ്യവസ്‌തുക്കൾ ഏതൊക്കെ?

* മത്തങ്ങ വിത്തുകൾ: ഒരു ടേബിൾസ്പൂൺ മത്തങ്ങ വിത്തിൽ നിങ്ങൾക്ക് 5 ഗ്രാം പ്രോട്ടീൻ ലഭിക്കും. മത്തങ്ങ വിത്തുകൾ വളരെ പോഷകഗുണമുള്ളതും ശക്തമായ ആന്റിഓക്‌സിഡന്റുകളാൽ നിറഞ്ഞതുമാണ്. അവ കഴിക്കുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും. മത്തങ്ങ വിത്തുകൾ ഹൃദയാരോഗ്യം, രക്തത്തിലെ പഞ്ചസാരയുടെ അളവ്, ഫെർട്ടിലിറ്റി, ഉറക്കത്തിന്റെ ഗുണനിലവാരം എന്നിവ മെച്ചപ്പെടുത്തുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

*പയർ: 100 ഗ്രാം പയറിൽ 7-8 ഗ്രാം പ്രോട്ടീൻ ലഭിക്കും. അതിൽ കറുത്ത പയർ, ചെറുപയർ, ഗ്രീൻ പയർ, ബ്ലാക്ക് ബീൻസ് മുതലായവ ഉൾപ്പെടുന്നു.

* ബദാം: ഏകദേശം 20 -25 ബദാമിൽ ആറ് ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. അവ വിശപ്പകറ്റുകയും, ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ എത്തിക്കുകയും മാത്രമല്ല, ഹൃദയത്തിന്റെ ആരോഗ്യത്തിനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്ന ഫൈബറും അടങ്ങിയിട്ടുണ്ട്.

* സോയാബീൻ: സസ്യ അടിസ്ഥാനത്തിലുള്ള പ്രോട്ടീന്റെ ഏറ്റവും സമ്പന്നമായ ഉറവിടമാണ് സോയാബീൻ. ഒരു കപ്പ് സോയാബീനിൽ 29 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഉപാപചയ പ്രവർത്തനം വർദ്ധിപ്പിക്കുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യും.

English Summary: How do Vegetarian people get protein?

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds