ജീവിതത്തില്‍ പലതരം വിഷമങ്ങള്‍ എല്ലാവര്‍ക്കും നേരിടേണ്ടിവരാറുണ്ട്. അതിനോടുളള പ്രതികരണങ്ങളില്‍ വ്യക്തികള്‍ക്കനുസരിച്ച് വ്യത്യാസങ്ങളുമുണ്ടാകും.
നിലവിലെ സാഹചര്യത്തില്‍ കോവിഡും ലോക്ഡൗണുമൊക്കെയായി പുറത്തിറങ്ങാനാവാതെ നിരവധി മാനസിക സംഘര്‍ഷങ്ങള്‍ ഉളളില്‍ പുകയുന്ന ഒട്ടേറെപ്പേരുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ മനസ്സമധാനത്തിനായി ഭക്ഷണത്തെ കൂട്ടുപിടിക്കുന്നവരുണ്ട്. ഇവര്‍ ചിലപ്പോള്‍ അമിതമായി ഭക്ഷണം കഴിച്ച് സങ്കടങ്ങള്‍ മാറ്റാൻ ശ്രമിക്കും. എന്തുകൊണ്ടായിരിക്കും ഇതെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ?
ജോലി, ബന്ധങ്ങളിലെ വിളളലുകള്‍, ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ഒരു വ്യക്തിയെ മാനസികമായി തളര്‍ത്തുകയും സ്ട്രസ് അനുഭവപ്പെടാന്‍ കാരണമാകുകയും ചെയ്യാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ നമ്മുടെ ശരീരത്തില്‍ കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ അമിതമായി ഉത്പാദിപ്പിക്കപ്പെടുന്നു. ഇതിനെ സ്ട്രസ് ഹോര്‍മോണ്‍ എന്നും വിളിക്കാറുണ്ട്. ഇത്തരത്തില്‍ അമിതമായി ഭക്ഷണം കഴിക്കുന്നത് ഭാവിയില്‍ അമിതഭാരം പോലുളള പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കും.
ഏറെ വിഷമമുളള ഘട്ടങ്ങളില്‍ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുമ്പോള്‍ തൊണ്ടയില്‍ നിന്ന് ഇറങ്ങാന്‍ തടസ്സം നേരിടുക, രുചി കുറഞ്ഞതായി തോന്നുക എന്നിവയൊക്കെ ഉണ്ടായേക്കും. മാനസികസംഘര്‍ഷങ്ങളുളളപ്പോള്‍ നമ്മുടെ ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് ഇതിനെല്ലാം കാരണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ നമ്മുടെ മനസ്സിന് സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ശ്രദ്ധിക്കണം. യോഗ, മെഡിറ്റേഷന്‍ പോലുളളവ ജീവിതത്തിന്റെ ഭാഗമാക്കാം. ശ്രദ്ധിക്കാത്തപക്ഷം ആരോഗ്യപരമായ ഒട്ടേറെ പ്രശ്‌നങ്ങള്‍ ഭാവിയില്‍ അഭിമുഖീകരിക്കേണ്ടിവന്നേക്കും.
Share your comments