1. Health & Herbs

സ്ത്രീകളിൽ കാണുന്ന മൈഗ്രെയ്ൻ എങ്ങനെ നിയന്ത്രിക്കാം?

മൈഗ്രൈൻ തലവേദന ഉണ്ടാകുന്നവരുടെ എണ്ണം ഇന്ന് കൂടുതലാണ്, പ്രത്യേകിച്ചും സ്ത്രീകളിൽ. തലവേദന, ഓക്കാനം, ഛർദ്ദി, പ്രകാശത്തോടും ശബ്‌ദത്തോടും തോന്നുന്ന അരോചകാവസ്ഥ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. കൂടാതെ സ്ത്രീകൾക്ക് മൈഗ്രെയ്ൻ കൂടുതലും കൗമാര കാലഘട്ടത്തിലാണ് സംഭവിക്കുന്നത്.

Meera Sandeep
How to control migraine in women?
How to control migraine in women?

മൈഗ്രൈൻ തലവേദന ഉണ്ടാകുന്നവരുടെ എണ്ണം ഇന്ന് കൂടുതലാണ്, പ്രത്യേകിച്ചും സ്ത്രീകളിൽ.  തലവേദന, ഓക്കാനം, ഛർദ്ദി, പ്രകാശത്തോടും ശബ്‌ദത്തോടും തോന്നുന്ന അരോചകാവസ്ഥ
എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. സ്ത്രീകൾക്ക് മൈഗ്രെയ്ൻ കൂടുതലും കൗമാര കാലഘട്ടത്തിലാണ് സംഭവിക്കുന്നത്. മൈഗ്രേൻ ഉണ്ടാക്കുന്നതിൽ ഹോർമോണുകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നതിനാൽ സ്ത്രീകൾക്ക് അതിനുള്ള സാധ്യത കൂടുതലാണ്.

ബന്ധപ്പെട്ട വാർത്തകൾ: മൈഗ്രെയ്ന്‍ കൊണ്ട് നമുക്ക് ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍

പാരമ്പര്യം, ജീവിതശൈലി തുടങ്ങിയ ഘടകങ്ങളും വിട്ടുമാറാത്ത മൈഗ്രേൻ ഉണ്ടാകാൻ കാരണമാകുന്നു.  കാഴ്ച മങ്ങൽ, ഇടയ്ക്കിടെയുള്ള കോട്ടുവായിടലും മയക്കവും, എന്നിവയും മൈഗ്രേൻ ബാധിച്ചവരിൽ കണ്ടുവരുന്ന സാധാരണ ലക്ഷണങ്ങളാണ്. 

സമ്മർദ്ദം മൈഗ്രെൻ ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളിലൊന്നാണെന്ന് വിദഗ്ദ്ധർ പറയുന്നു.  മൈഗ്രേനിലേക്ക് നയിക്കുന്ന സമ്മർദ്ദ ഘടകങ്ങൾ പലതുമുണ്ട്; ഹോർമോൺ പ്രശ്നങ്ങൾ, ജോലി സ്ഥലത്ത് സമയത്തിന് ജോലികൾ ചെയ്ത് തീർക്കുക തുടങ്ങിയ മാനസിക സമ്മർദ്ദങ്ങൾ  കാരണമായേക്കാം. സ്ത്രീകളിൽ ആർത്തവചക്രം സമ്മർദ്ദത്തിന് കാരണമാകുന്ന ഒരു പ്രധാന ഘടകമാണ്. ഉറക്കക്കുറവ്, ഉത്കണ്ഠ, ഭയം, കോപം, വിഷാദം, ലഹരി പാനീയങ്ങൾ, ചോക്ലേറ്റ്, ചീസ് തുടങ്ങിയ ഭക്ഷണ പദാർത്ഥങ്ങളും സ്ത്രീകൾക്കിടയിൽ മൈഗ്രെയ്ൻ വഷളാകാൻ കാരണമാകാറുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: ഈ ഭക്ഷണങ്ങൾ കഴിച്ചാൽ മൈഗ്രേൻ ഉണ്ടാകാൻ സാധ്യതയുണ്ട്

സമ്മർദ്ദം ഉണ്ടാക്കുന്ന ഘടകങ്ങളുടെ തുടരെയുള്ള വർധനവ് മസ്തിഷ്കത്തിന്റെ സ്ഥിരത നിലനിർത്തുന്ന അലോസ്റ്റാറ്റിക് റെസ്പോൺസുകൾ അമിതമായി ഉപയോഗിക്കപ്പെടുന്നതിനും ക്രമരഹിതമാവുന്നതിനും ഇടയാക്കുന്നു. അതിനാൽ മസ്തിഷ്കത്തിന്റെ ഈ അമിത ഉപയോഗം മൈഗ്രെയ്ൻ ആക്രമണത്തിന് കാരണമാകുന്നു.

സ്ത്രീകളിലുണ്ടാകുന്ന മൈഗ്രൈൻ നിയന്ത്രക്കാൻ ഇവ പരിശോധിക്കാവുന്നതാണ്:

- ശരിയായ ഉറക്കം ഊർജ്ജ നില വർദ്ധിപ്പിക്കുകയും പ്രകോപനം കുറയ്ക്കുകയും അമിതഭാരം കുറയ്ക്കുകയും ചെയ്യും.

- സംഗീതം കേൾക്കുന്നത് ഹൃദയമിടിപ്പ് സാധാരണ നിലയിലാക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും സ്‌ട്രെസ് ഹോർമോണുകളെ നിയന്ത്രിക്കാനും സഹായിക്കും.

- വ്യായാമം ശരീരത്തിലെ സ്‌ട്രെസ്‌ ഹോർമോണുകളായ അഡ്രിനാലിൻ, കോർട്ടിസോൾ എന്നിവയുടെ അളവ് കുറയ്ക്കുകയും തലച്ചോറിലെ എൻഡോർഫിൻ എന്നിവയുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.

- വിറ്റാമിൻ കെ പോലുള്ള വിറ്റാമിനുകൾ ലഭ്യമാക്കാൻ ഇലക്കറികൾ ഉൾപ്പെടുത്തിക്കൊണ്ട് ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുന്നതിലൂടെ സമ്മർദ്ദത്തിന്റെ അളവ് ഒരു പരിധിവരെ കുറയ്ക്കാനും നിങ്ങളുടെ ധമനികളെ സംരക്ഷിക്കാനും ശരിയായി രക്തം കട്ടപിടിക്കാനും സഹായിക്കും. കൂടാതെ രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും ധമനികളുടെ കാഠിന്യം കുറയ്ക്കുന്നതിനും രക്തക്കുഴലുകളിലെ കോശങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന ഡയറ്ററി നൈട്രേറ്റുകളും സമീകൃതാഹാരത്തിൽ ഉൾപ്പെടും.

– സമ്മർദ്ദം നിയന്ത്രിക്കാൻ നിങ്ങളെ സഹായിക്കുന്ന മറ്റൊരു ഫലപ്രദമായ മാർഗ്ഗമാണ് മെഡിറ്റേഷൻ.  നല്ല ഉറക്കത്തിന് മെഡിറ്റേഷൻ ചെയ്യുന്നത് അത്യാവശ്യമാണ്. കൂടാതെ വിഷാദം, ഉത്കണ്ഠ തുടങ്ങിയ ലക്ഷണങ്ങളെ നേരിടാനും ഇത് സഹായിക്കുന്നു.

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: How to control migraine in women?

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters