<
  1. Health & Herbs

നിങ്ങൾക്ക് പ്രോട്ടീൻ കുറവുണ്ടെന്നത് എങ്ങനെ തിരിച്ചറിയാം? പ്രോട്ടീൻ അടങ്ങിയ ഭക്ഷ്യവസ്‌തുക്കൾ ഏതൊക്കെ?

മസിൽ പെരുപ്പിക്കാൻ മാത്രമല്ല പ്രോട്ടീൻ ഉപകരിക്കുന്നത്. മെറ്റബോളിസത്തിൻറെ കാര്യത്തിലും പ്രോട്ടീൻ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. നമ്മുടെ ശരീരത്തിന്റെ ഈ നിർമ്മാണ ഘടകം നമ്മുടെ ഭക്ഷണക്രമത്തിന്റെ ഒരു പ്രധാന ഭാഗമായിരിക്കണം. കൂടാതെ, ആരോഗ്യകരമായ ഒരു ജീവിതശൈലി നയിക്കുന്നതിന് ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നിർബന്ധമായും പരിഗണിക്കണം.

Meera Sandeep
Protein rich foods
Protein rich foods

മസിൽ പെരുപ്പിക്കാൻ മാത്രമല്ല പ്രോട്ടീൻ ഉപകരിക്കുന്നത്. മെറ്റബോളിസത്തിൻറെ കാര്യത്തിലും പ്രോട്ടീൻ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.   നമ്മുടെ ശരീരത്തിന്റെ ഈ നിർമ്മാണ ഘടകം നമ്മുടെ ഭക്ഷണക്രമത്തിന്റെ ഒരു പ്രധാന ഭാഗമായിരിക്കണം. കൂടാതെ, ആരോഗ്യകരമായ ഒരു ജീവിതശൈലി നയിക്കുന്നതിന് ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നിർബന്ധമായും പരിഗണിക്കണം.

ജീവിതരീതികളെയും ആരോഗ്യ ഘടകങ്ങളെയും അടിസ്ഥാനമാക്കി നമുക്കെല്ലാവർക്കും വ്യത്യസ്ത അളവിൽ പ്രോട്ടീൻ ആവശ്യകതകളുണ്ട്. ഉദാഹരണത്തിന്, പതിവായി ജിമ്മിൽ പോകുന്നയാൾക്ക്, പോകാത്ത ഒരു വ്യക്തിയേക്കാൾ പ്രതിദിനം കൂടുതൽ പ്രോട്ടീൻ ആവശ്യമാണ്.

പ്രോട്ടീൻ കുറഞ്ഞാൽ ശരീരത്തിൽ സംഭവിക്കുന്നതെന്ത്?

കൊഴുപ്പ് ഇല്ലാതാകുന്നില്ല:

നിങ്ങൾ ഇടതടവില്ലാതെ വ്യായാമം ചെയ്യുകയും, കൃത്യമായി ഭക്ഷണം കഴിക്കുകയാണെങ്കിലും നിങ്ങളുടെ കൊഴുപ്പ് നഷ്ടപ്പെടുന്ന കാര്യത്തിൽ പ്രകടമായ വ്യത്യാസം കാണുന്നുണ്ടോ?? എങ്കിൽ, നിങ്ങൾക്ക് പ്രോട്ടീൻ ആവശ്യമാണ്. നിങ്ങൾ ആവശ്യത്തിന് പ്രോട്ടീൻ ഉപഭോഗം ചെയ്യാത്തപ്പോൾ, നിങ്ങളുടെ ശരീരത്തിന് പേശികൾ ശരിയായി നന്നാക്കാൻ കഴിയില്ല, ഇത് ഒടുവിൽ കൊഴുപ്പ് കത്തുന്നതിനുപകരം, പേശികളുടെ നഷ്ടത്തിലേക്ക് നയിക്കുന്നു. കുറഞ്ഞ പ്രോട്ടീൻ കഴിക്കുന്നത് നിങ്ങളുടെ ഊർജ്ജ നിലയെ പതിയെ കുറയ്ക്കും, അതിനാൽ നിങ്ങൾ ആവശ്യമായ അളവിൽ പ്രോട്ടീൻ കഴിച്ചിട്ടുണ്ട് എന്നത് ഉറപ്പാക്കുക!

അസ്ഥിരമായ മാനസികാവസ്ഥ:

കുറഞ്ഞ പ്രോട്ടീൻ ഉപഭോഗം അസ്ഥിരമായ മാനസികാവസ്ഥ, ക്ഷോഭം, സ്ഥലകാല ബോധം നഷ്ടപ്പെടൽ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ മാനസികാവസ്ഥയ്ക്ക് ഉത്തരവാദികളായ വിവിധതരം ഹോർമോണുകളും ന്യൂറോ ട്രാൻസ്മിറ്ററുകളും സമന്വയിപ്പിക്കുന്നതിന് പ്രോട്ടീൻ നിർണ്ണായകമാണ്. സെറോടോണിൻ പോലുള്ള ഹോർമോൺ നമ്മളെ സുരക്ഷിതവും സന്തോഷകരവുമാക്കുന്നു. അതിനാൽ പ്രോട്ടീൻ കുറവ് ഒരാളുടെ മാനസികാവസ്ഥയിൽ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകും.

ആസക്തി:

നമ്മുടെ ശരീരത്തിന് പ്രത്യേക പോഷകങ്ങൾ ആവശ്യമാണ്. നിങ്ങൾ ശരീരത്തിന് അപര്യാപ്തമായ അളവിൽ പ്രോട്ടീൻ ഉണ്ടാകുമ്പോൾ, ഇത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാൻ ഇടയാക്കുന്നു, ഇത് നിങ്ങളുടെ ശരീരത്തെ പെട്ടെന്ന് വിഷമം പരിഹരിക്കാനായി ഭക്ഷണത്തോട് അമിതമായി ആസക്തി ഉണ്ടാക്കുവാൻ കാരണമാകുന്നു. നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമാണെന്ന് ഉറപ്പാക്കാൻ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ സ്ഥിരമായി കഴിക്കുക.

അസ്ഥികളുടെ ശക്തി:

എല്ലിന്റെ ശക്തിക്ക് കാൽസ്യം അത്യാവശ്യമാണ്, പക്ഷേ നമ്മുടെ അസ്ഥികളിൽ അളവിന്റെ അടിസ്‌ഥാനത്തിൽ 50 ശതമാനം പ്രോട്ടീനാണെന്ന് നിങ്ങൾക്കറിയാമോ? വിറ്റാമിൻ ഡി, കാൽസ്യം എന്നിവയ്‌ക്കൊപ്പം അസ്ഥികളുടെ ആരോഗ്യത്തിനും ദീർഘായുസ്സിനും ഭക്ഷണ പ്രോട്ടീൻ നിർണ്ണായകമാണ്. പ്രായമാകുന്നതിനനുസരിച്ച് അസ്ഥികളുടെ സാന്ദ്രത സംരക്ഷിക്കുന്നതിൽ പ്രോട്ടീന് വലിയ പങ്കുണ്ട്.

ചർമ്മം, മുടി, നഖം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ: നിങ്ങളുടെ ചർമ്മം, മുടി, നഖങ്ങൾ എന്നിവ പ്രധാനമായും പ്രോട്ടീൻ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, അതിനാൽ സ്വാഭാവികമായും പ്രോട്ടീന്റെ കുറവ് അവയിലും പ്രതിഫലിക്കും. കടുത്ത പ്രോട്ടീന്റെ കുറവ് ചുവന്ന പാട്, പുറംതൊലി പൊളിഞ്ഞിളകൽ, നിറവ്യത്യാസം എന്നിവയ്ക്ക് കാരണമാകാം. ഇത് മുടിയുടെ ഉള്ള് കുറയൽ, മുടിയുടെ നിറം മങ്ങൽ, മുടി കൊഴിച്ചിൽ, പൊട്ടുന്ന നഖങ്ങൾ എന്നിവയ്ക്കും കാരണമായേക്കാം. ചർമ്മത്തിന്റെ വീക്കം, നീർക്കെട്ട് എന്നിവയിലേക്ക് നയിക്കുന്ന എഡീമ പ്രോട്ടീൻ കുറവുകളുടെ മറ്റൊരു പ്രധാന ലക്ഷണമാണ്.

പ്രോട്ടീൻ അടങ്ങിയ ഭക്ഷ്യവസ്‌തുക്കൾ

ചുവന്ന മാംസം, ചിക്കൻ, മത്സ്യം, മുട്ട, പയർവർഗ്ഗങ്ങൾ, പാലുൽപ്പന്നങ്ങൾ, എന്നിവയിലെല്ലാം ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.

English Summary: How to know you have protein deficiency? List of food items that are high in protein

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds