വേനൽക്കാലത്ത്, പലപ്പോഴും ആളുകൾക്ക് ശരീരത്തിലെ കഴുത്ത്, നെഞ്ച്, കൈകൾ, കാലുകൾ, മുഖത്ത് എന്നിവിടങ്ങളിൽ ചുവന്ന് തടിക്കാറുണ്ട്, ചിലർക്ക് ചർമത്തിൽ വീക്കം തുടങ്ങിയവ ഉണ്ടാകാറുണ്ട്, ഇതിനെ ഹീറ്റ് റാഷ്സ് എന്നാണ് (Heat rashes) വിളിക്കുന്നത്. വേനൽക്കാലത്തെ ഉയരുന്ന താപനില ചർമ്മത്തിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടാക്കുന്നു, അത് പരിഹരിക്കുന്നതിന് ശരിയായ ചർമപരിചരണം നടത്തേണ്ടത് അനിവാര്യമാണ്. വരാൻ പോവുന്ന മാസങ്ങളിൽ ചർമ്മസംരക്ഷണ പ്രതിവിധികൾ ദിനചര്യകളിൽ ഉൾപ്പെടുത്തുന്നത്, പിന്നീടു ജീവിതത്തിൽ ഗുരുതരമായ ചർമ്മപ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
വേനൽക്കാലത്ത് സൂര്യപ്രകാശം ഏൽക്കാതിരിക്കുക, അത്ര എളുപ്പമല്ല. സൂര്യപ്രകാശം ഏൽക്കുന്നത് വഴി കഴുത്ത്, നെഞ്ച്, കൈകൾ, കാലുകൾ, മുഖത്ത് എന്നിവിടങ്ങളിൽ തിണർപ്പുകളും, ചൂടുകുരുകളും പ്രത്യക്ഷപ്പെടുന്നതിന് കാരണമാകുന്നു. കഠിനമായ വേനൽ വെയിലിൽ ചർമം സൂര്യാഘാതം ഏൽക്കുകയാണെകിൽ, ശരീരത്തെ തണുപ്പിക്കുന്നതിനു സൂര്യാഘാതത്തിന്റെ ആഘാതം കുറയ്ക്കുന്നതിനു ഐസ് ക്യൂബ് ഉപയോഗിച്ച് ചർമത്തെ തണുപ്പിക്കാൻ ശ്രമിക്കുക, അല്ലെങ്കിൽ കറ്റാർ വാഴ, മുൾട്ടാണി മിട്ടി, തൈര് എന്നിവ യോജിപ്പിച്ചു സൂര്യാഘാതം ഏറ്റയിടങ്ങളിൽ ഇടാവുന്നതാണ്.
സൂര്യാഘാതമേറ്റ ചർമത്തിൽ ഐസ് ക്യൂബുകൾ പുരട്ടുന്നത് ചർമ്മത്തെ ശാന്തമാക്കാൻ സഹായിക്കുന്നു. കറ്റാർ വാഴയ്ക്ക് ചൊറിച്ചിൽ അനുഭവപ്പെടുന്നത് കുറയ്ക്കാൻ കഴിയും. ഫുല്ലേഴ്‌സ് എർത്ത് കൊണ്ട് നിർമ്മിച്ച ഫേസ് പാക്ക് റോസ് വാട്ടർ ഉപയോഗിച്ച് പുരട്ടുന്നതും സൂര്യാഘാതം, ചുണങ്ങു എന്നിവ പരിഹരിക്കാൻ സഹായിക്കും.
ചർമ്മസംരക്ഷണം
കഠിനമായ സ്‌ക്രബ്ബിംഗ് ഉപയോഗിക്കാതെ തന്നെ ശരീരം വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ഇതിന് പകരം പരുക്കൻ വാഷ്‌ക്ലോത്ത് മാറ്റി സൗമ്യമായ സോപ്പ് ഉപയോഗിച്ച് ചർമ്മം വൃത്തിയാക്കുക, കാരണം പരുക്കൻ സോപ്പ് ചർമ്മത്തെ പ്രകോപിപ്പിക്കും.
കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക
അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നതിനു പ്രത്യേകം ശ്രദ്ധിക്കണം. ഇത് ചർമ്മത്തിന് മുകളിലൂടെ വായു സഞ്ചരിക്കാനും വരണ്ടതാക്കാതെ ചർമം സംരക്ഷിക്കുന്നു. ഇത് വിയർപ്പ് വരുന്നത് കുറയ്ക്കാൻ സഹായിക്കുന്നു. നീളമുള്ള പാന്റും നീളൻ കൈയുള്ള ഷർട്ടോ ടോപ്പോ ധരിക്കുക, കഴിയുമെങ്കിൽ മുഖം, കഴുത്ത്, ചെവി എന്നിവ മറയ്ക്കുന്ന തൊപ്പിയോ സ്കാർഫോ ധരിക്കുക. കൂടാതെ, വസ്ത്രത്തിന്റെ സാമഗ്രികൾ ശ്രദ്ധിക്കുക. ശ്വസിക്കാൻ കഴിയുന്ന മിക്ക തുണിത്തരങ്ങളും ഇളം കോട്ടൺ കൊണ്ട് നിർമ്മിച്ചവയാണ് വേനൽക്കാലത്തേക്കായി തിരഞ്ഞെടുക്കേണ്ടത്.
സൺസ്ക്രീൻ ഉപയോഗിക്കാൻ മറക്കരുത്
SPF 30 വരെയുള്ള 'വൈഡ് സ്പെക്‌ട്രം' പരിരക്ഷയുള്ള സൺസ്‌ക്രീൻ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. വൈഡ് സ്പെക്‌ട്രമുള്ള സൺസ്‌ക്രീനുകൾ സൂര്യതാപത്തിന്റെ പ്രാഥമിക കാരണങ്ങളായ UVA, UVB റേഡിയേഷനിൽ നിന്ന് ചർമത്തെ സംരക്ഷിക്കുന്നു. ഓരോ 2-3 മണിക്കൂറിലും സൺസ്ക്രീൻ വീണ്ടും ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
വെള്ളം കുടിക്കേണ്ടത് പ്രധാനമാണ്
വേനൽക്കാലത്ത് നിർജ്ജലീകരണം സംഭവിക്കുന്നത് വളരെ സ്വാഭാവികമാണ്. അതിനാൽ കുറച്ച് മാത്രം വെള്ളം കുടിക്കുന്നത് ശരീരത്തിന് മതിയാകില്ല. വെയിലത്തു പുറത്തുപോകുകയാണെങ്കിൽ എപ്പോഴും ഒരു കുപ്പി വെള്ളം കൂടെ കരുതാൻ ശ്രദ്ധിക്കണം. സീസണൽ പഴങ്ങൾ കഴിക്കാനും, അതിന്റെ ജ്യൂസ് കഴിക്കാനും ശ്രമിക്കുക. ഇടവേളകളിൽ നാരങ്ങാവെള്ളം എന്നിവ കഴിക്കുക, ശരീരത്തിലെ ജലാംശം നിലനിർത്താനും, ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താനും വെള്ളരിക്കാ, തണ്ണിമത്തൻ തുടങ്ങിയ ഉയർന്ന ജലാംശമുള്ള പഴങ്ങൾ കഴിക്കുന്നതു നല്ലതാണ്.
ബന്ധപ്പെട്ട വാർത്തകൾ: വേനൽക്കാലത്ത് ഒഴിവാക്കേണ്ട 5 ചർമ്മസംരക്ഷണ തെറ്റുകൾ...
Share your comments