Health & Herbs

വെള്ളപ്പാണ്ട് വരുന്നത് എങ്ങനെ തടയാം? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Vitiligo Patches

വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്നത് പലരേയും അലട്ടുന്ന ഒന്നാണ്.  ചര്‍മ്മത്തിന് അതിൻറെതായ നിറം നല്‍കുന്നത് മെലാനിന്‍ എന്ന പിഗ്മെൻറ് ആണ്. ഇവ നശിക്കുമ്പോഴാണ് ഇത്തരത്തിലുള്ള പാണ്ടുണ്ടാകുന്നത്. അള്‍ട്രാവയലറ്റ് റേഡിയേഷനെ തടുത്തു നിര്‍ത്തുന്നതും മെലാനിന്‍ തന്നെയാണ്. ഇത് സ്ത്രീകളിലും പുരുഷന്മാരിലും ഒരു പോലെ വരുന്നു.   ഇത് വരാന്‍ സാധ്യതയുണ്ടെങ്കില്‍ ചെറുപ്പത്തില്‍ തന്നെ, ഏകദേശം 10-30 വയസില്‍ തന്നെ ശരീരം ഇതിൻറെ ലക്ഷണം കാണിച്ചു തരുന്നു. മുഖത്തിൻറെയോ ശരീരത്തിൻറെയോ ഭാഗത്ത് വെളുത്ത കുത്തുകളും പാടുകളുമാണ് ആദ്യ ലക്ഷണം. കാലക്രമേണ ഇത് കൂടി കൂടി വരുന്നു.

ഇതിന് പ്രധാന കാരണം ഓട്ടോ ഇമ്യൂണ്‍ രോഗങ്ങളാണ്. നമ്മുടെ പ്രതിരോധ കോശങ്ങള്‍ പുറമേ നിന്നും വരുന്ന രോഗകാരികളെ നശിപ്പിക്കുകയാണ് സാധാരണയായി ചെയ്യുന്നത്. എന്നാല്‍ ഇതേ കോശങ്ങള്‍ നമ്മുടെ ശരീരത്തിലെ തന്നെ ഏതെങ്കിലും അവയവങ്ങളെ ആക്രമിയ്ക്കുന്നതിനാണ് ഓട്ടോ ഇമ്യൂണ്‍ രോഗം എന്നു പറയുന്നത്. ഈ കോശങ്ങള്‍ നമ്മുടെ ചര്‍മ്മത്തെ ബാധിയ്ക്കുന്നത് പോലെ തന്നെ തൈറോയ്ഡ് ഗ്രന്ഥികളെ, ശ്വാസകോശത്തെ, കരളിനെ എല്ലാം ബാധിയ്ക്കാന്‍ സാധ്യതയുണ്ട്. ഇവ ചര്‍മത്തെ ബാധിയ്ക്കുമ്പോളാണ് വെളളപ്പാണ്ട് അഥവാ വിറ്റിലഗോ വരുന്നത്.

പാരമ്പര്യം പ്രധാനമാണ്.  ഇത്തരം സാഹചര്യത്തിൽ രോഗ സാധ്യത കൂടുതലാണ്.  നമ്മുടെ ശരീരത്തിലെ ചില പ്രത്യേക അവസ്ഥകള്‍ ഇതിന് കാരണമാകും. ശരീരത്തിലെ ചില മുറിവുകള്‍ ഉണങ്ങി അതിനു ചുറ്റും ഇതുണ്ടാകാം, ചിലപ്പോള്‍ പൊള്ളലിന് ചുറ്റും ഇതുണ്ടാകാം, ചിലപ്പോള്‍ ടെന്‍ഷന്‍ കൂടുതലായി ഉണ്ടെങ്കില്‍ ഇത്തരം അവസ്ഥയുണ്ടാകും. ഇത് പ്രധാനമായി വരുന്നത് കൈകള്‍, കാലുകള്‍, വായ, മൂക്കിൻറെ വശങ്ങൾ എന്നിവിടങ്ങളിലെല്ലാം ഇതു വരാന്‍ സാധ്യതയുണ്ട്. ചിലര്‍ക്ക് ഇത് കുത്തുകളായോ ചിലര്‍ക്ക് ഇത് വടുക്കളായോ  വരാം.

മുടിയിലും പുരികത്തിലും ഇത് വരാറുണ്ട്.  മെലാനില്‍ പിഗ്മെന്റ് നശിച്ച ഭാഗത്തെ മുടിയിഴകൾ നരച്ചു പോകും. ഇത് വളരെ ഗുരുതരമായ അവസ്ഥയല്ല. ഇത് പകരുന്ന രോഗവുമല്ല. നമ്മുടെ ശരീരത്തിലുണ്ടാകുന്ന ഈ പ്രത്യേകത പാരമ്പര്യമായി പകരാനുള്ള സാധ്യതയേറെയാണ്. എന്നാല്‍ ഇവര്‍ക്ക് ഇതിനോട് അനുബന്ധമായി പല രോഗങ്ങള്‍ വരാം. ഉദാഹരണം തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം കുറയുന്നു, തുമ്മലോ ജലദോഷമോ വരുന്നു, വെയില്‍ ഏറ്റാല്‍ പെട്ടെന്ന് പൊള്ളലേല്‍ക്കും.

വെള്ളപ്പാണ്ട്  ഒഴിവാക്കാന്‍ ശ്രദ്ധിയ്‌ക്കേണ്ട ചിലതുണ്ട്. ഇതിനായി ചില ഭക്ഷണങ്ങള്‍ നല്ലതാണ് എന്നാൽ മറ്റു ചിലത് നന്നല്ലാത്തവയുമാണ്.  ആല്‍ഫ ലിനോയിക് ആസിഡ്,  ഫോളിക് ആസിഡ്, വൈറ്റമിന്‍ സി, വൈറ്റമിന്‍ ബി12 എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് നല്ലതാണ്. ആല്‍ഫ ലിനോയിക് ആസിഡ് മത്തങ്ങാക്കുരു, ഫ്‌ളാക്‌സ് സീഡ്, ബദാം, വാള്‍നട്‌സ്, സോയാബീന്‍ എന്നിവയില്‍ അടങ്ങിയിട്ടുണ്ട്. ഫോളിക് ആസിഡ് ഇലക്കറികളിലും, പാലിലും അടങ്ങിയിട്ടുണ്ട്. സിട്രസ് ഫലവര്‍ഗങ്ങള്‍ വൈറ്റമിന്‍ സി സമ്പുഷ്ടമാണ്. എന്നാല്‍ സിട്രസ് ഫ്രൂട്‌സ് ഈ രോഗത്തിന് നല്ലതല്ല. ഇതിനാല്‍ വൈറ്റമിന്‍ സി അടങ്ങിയ സിട്രസ് അല്ലാത്ത പേരയ്ക്ക പോലുളളവ കഴിയ്ക്കാം. വൈറ്റമിന്‍ ബി12 പാലുല്‍പന്നങ്ങളിലും മീന്‍, മുട്ട, ഇറച്ചി എന്നിവയില്‍ അടങ്ങിയിട്ടുണ്ട്.

ബീന്‍സ്, ക്യാബേജ്, ബ്രൊക്കോളി, ബീറ്റ്‌റൂട്ട്, ക്യാരറ്റ്, ഏത്തപ്പഴം, എന്നിവ നല്ലതാണ്. മൂന്നു ലിറ്റര്‍ വെള്ളം കുടിയ്ക്കുന്നത് ഓട്ടോ ഇമ്യൂണ്‍ അലര്‍ജി ഒഴിവാക്കാന്‍ നല്ലതാണ്. ആല്‍ക്കഹോള്‍, പുകവലി, തുടങ്ങിയവ ഉപേക്ഷിയ്ക്കുക,  റെഡ്മീറ്റ്, സിട്രസ് ഫ്രൂട്‌സ് എന്നിവ ഒഴിവാക്കുക. ഗ്ലൂട്ടെന്‍ അടങ്ങിയവ ഒഴിവാക്കാം. ഗോതമ്പ്, ബാര്‍ലി എന്നിവയെല്ലാം ഒഴിവാക്കുന്നത് നല്ലതാണ്. ഇതിന് തുടര്‍ചികിത്സകള്‍ ലഭ്യമാണ്. ഇതിന് മരുന്നുകളുണ്ട്. തുടക്കത്തിൽ തന്നെ ചികിത്സ ചെയ്യേണ്ടതാണ്.

തിളക്കമുള്ള ചര്‍മ്മത്തിന് ആരോഗ്യകരമായ ഭക്ഷണ ക്രമം

കൈകാൽ മുട്ടുകളിലെ ഇരുണ്ട നിറം ഇല്ലാതാക്കാൻ പ്രകൃതിദത്തമായ പരിഹാരങ്ങൾ


English Summary: How to prevent Vitiligo (white patches)? Things you should take care of

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine