ശീതകാലം വന്നിരിക്കുന്നു, മറ്റേതിനൊപ്പം തന്നെ ആരോഗ്യവും നന്നായി ശ്രദ്ധിക്കണം. അതിന് ഭക്ഷണത്തിൽ നല്ല ശ്രദ്ധ പുലർത്തേണ്ടതായിട്ടുണ്ട്. അത്കൊണ്ട് തന്നെ ശീതകാലത്ത് ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ പറ്റുന്ന പവർഹൗസാണ് ഡ്രൈ ഫ്രൂട്ട്സ്. പോഷകങ്ങളാൽ നിറഞ്ഞ ഡ്രൈ ഫ്രൂട്ട്സ് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. തണുപ്പുകാലത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി ശരീരത്തിനെ ശക്തിപ്പെടുത്തുന്നു.
ബദാം
വിറ്റാമിൻ ഇ, ആൻ്റി ഓക്സിഡൻ്റ് ഉള്ളടക്കം എന്നിവയ്ക്ക് പേര് കേട്ട ബദാം ശൈത്യകാലത്തെ ഏറ്റവും വലിയ സംരക്ഷണമാണ്, അവയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ വരൾച്ചയെ ചെറുക്കുന്നതിനും ചർമ്മത്തെ മൃദുലവും തിളക്കമുള്ളതാക്കുകയും ചെയ്യുന്നു. മാത്രമല്ല ബദാമിൽ പ്രതിരോധ ശേഷി വർധിപ്പിക്കുന്ന ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഇത് രോഗങ്ങളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. എല്ലാ ദിവസവും കുറച്ച് ബദാം കഴിക്കുന്നത് ആരോഗ്യത്തിനെ സംരക്ഷിക്കുന്നതിന് സഹായിക്കുന്നു.
വാൽനട്ട്സ്
ഒമേഗ 3 ഫാറ്റി ആസിഡുകളാൽ നിറഞ്ഞ വാൽനട്ട്സ് ഉറക്കം നിയന്ത്രിക്കാൻ സഹായിക്കുന്നു. മാത്രമല്ല ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും, കൊളസ്ട്രോൾ കുറയ്ക്കുന്നതിനും സഹായിക്കുന്നു. വാൽനട്ടിലെ പോളിഫെനോളിക് സംയുക്തങ്ങൾ മസ്തിഷ്ക കോശങ്ങളിലെ ഓക്സിഡൻ്റുകളും വീക്കവും കുറയ്ക്കുന്നതിനും സഹായിക്കുന്നു
ഈന്തപ്പഴം
ശൈത്യകാലത്ത് ഈന്തപ്പഴം പ്രകൃതിദത്തമായ ഊർജ്ജ ബൂസ്റ്ററുകളായി പ്രവർത്തിക്കുന്നു. പ്രകൃതിദത്തമായ പഞ്ചസാര, നാരുകൾ, അവശ്യ ധാതുക്കൾ എന്നിവയാൽ നിറഞ്ഞിരിക്കുന്ന അവ ശീതകാല അസുഖങ്ങൾക്കെതിരെ പ്രവർത്തിക്കുന്നു. ഈന്തപ്പഴം നിങ്ങളുടെ പ്രഭാത ഭക്ഷണത്തിലോ അല്ലെങ്കിൽ രാത്രികളിലോ ഉൾപ്പെടുത്തുക.
ആപ്രിക്കോട്ട്
ഉണക്കിയ ആപ്രിക്കോട്ടിൽ ബീറ്റാ കരോട്ടിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ശ്വസന ആരോഗ്യത്തിനെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിൻ എയുടെ സമൃദ്ധി ശരീരത്തിൻ്റെ പ്രതിരോധ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ബാർലി വെള്ളം ദിവസേന കുടിച്ചാൽ ഗുണങ്ങൾ പലതരം
Share your comments