-
-
Health & Herbs
വേനലിൽ ഉള്ളു തണുപ്പിക്കാൻ പനനൊങ്ക്
വേനൽച്ചൂടിൽ ഉള്ളുതണുപ്പിക്കാൻ ഇളനീരിനൊപ്പം സ്ഥാനം പിടിച്ചിരിക്കുകയാണ് പനനൊങ്ക്. കരിമ്പനയുടെ കായാണ് പനനൊങ്ക്.
വേനൽച്ചൂടിൽ ഉള്ളുതണുപ്പിക്കാൻ ഇളനീരിനൊപ്പം സ്ഥാനം പിടിച്ചിരിക്കുകയാണ് പനനൊങ്ക്. കരിമ്പനയുടെ കായാണ് പനനൊങ്ക്. ഐസ് ആപ്പിൾ എന്നറിയപ്പെടുന്ന പനനൊങ്ക് ശരീരം തണുപ്പിക്കാൻ മാത്രമല്ല പോഷകാഹാരം കൂടിയാണെന്നുള്ളതുകൊണ്ടുതന്നെ പ്രചാരം ഏറിവരുന്നുണ്ട് . പനനൊങ്കിൻ്റെ ആരോഗ്യഗുണങ്ങളാകട്ടെ വിവരിച്ചാല്‍ തീരാത്തതുമാണ്.
ശരീരോഷ്മാവ് കൃത്യമായ രീതിയില്‍ നിയന്ത്രിക്കുന്നതിന് പനനൊങ്ക് കഴിയ്ക്കുന്നത് നല്ലതാണ്. ശരീരത്തെ തണുപ്പിച്ച് നിലനിര്‍ത്താന്‍ പനനൊങ്ക് കഴിയ്ക്കുന്നത് ഗുണം ചെയ്യും. മൈക്രോന്യൂട്രിയന്‍സ് ധാരാളം അടങ്ങിയിട്ടുണ്ട് എന്നതും പനനൊങ്കിൻ്റെ പ്രത്യേകതയാണ്. പൊട്ടാസ്യവും സോഡിയവും ശരീരത്തിലെ നിര്‍ജ്ജലീകരണത്തെ തടയുന്നു. ദിവസവും ഇതിൻ്റെ കാമ്പ് കഴിച്ചാല്‍ പിന്നീട് വെള്ളം കുടിച്ചില്ലെങ്കില്‍ പോലും പ്രശ്‌നമില്ല.
അത്രയേറെ ആരോഗ്യമാണ് ഇതില്‍ നിന്നും ലഭിയ്ക്കുന്നത്. ഊര്‍ജ്ജത്തിൻ്റെ ഉറവിടമാണ് പനനൊങ്ക്. ഇത് നമ്മുടെ ശരീരത്തിലെ ഉർജ്ജത്തിൻ്റെ അളവ് വളരെയധികം ഉയര്‍ത്തുന്നു. ഹൃദയാരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ മുന്നില്‍ തന്നെയാണ് പനനൊങ്ക്. ഇത് അധികമുള്ള കൊളസ്‌ട്രോളിനെ ഇല്ലാതാക്കുന്നു. മാത്രമല്ല കൊഴുപ്പ് നീക്കി ഹൃദയത്തെ അസുഖങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.
വിറ്റാമിന്‍ എ, സി, മഗ്നീഷ്യം, കാല്‍സ്യം എന്നിവയെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്. പ്രമേഹ രോഗികള്‍ക്ക് തു സ്ഥിരമായിക്കഴിക്കാം. പനനൊങ്ക് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൃത്യമാക്കുന്നു. പനനൊങ്കില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ കരോട്ടിനോയ്ഡ്‌സ് എന്നിവ കാഴ്ചശക്തിയെ വര്‍ദ്ധിപ്പിക്കുന്നു. ചര്‍മ്മത്തിൻ്റെ ആരോഗ്യത്തിനും പനനൊങ്ക് നല്ലതാണ് .
കരിമ്പനയിലെ പെണ്‍ വൃക്ഷത്തിലാണ് പനനൊങ്ക് ഉണ്ടാകുന്നത്. ഒരു മരത്തില്‍ ആറു മുതല്‍ 12 വരെ പൂങ്കുലകള്‍ കാണും. ഓരോ കുലയിലും 10 മുതല്‍ 40 വരെ കറുപ്പുകലര്‍ന്ന പര്‍പ്പിള്‍ നിറമുള്ള നൊങ്ക് കാണാം. ഇവയെ കുലയോടെ മരത്തില്‍ നിന്ന് കെട്ടിയിറക്കി ഓരോന്നായി അടര്‍ത്തി, തലപ്പ് ചെത്തിയാല്‍ കനംകുറഞ്ഞ പാടമൂടിയ മൂന്ന് നൊങ്കിന്‍ കണ്ണുകള്‍ വരെ ലഭിക്കും.ഇവ കരണ്ടികൊണ്ട് ഇളക്കിമാറ്റിയാല്‍ കൊഴുത്ത് മൃദുവായ മധുരം നിറഞ്ഞ കുഴമ്പും ജലവും കാണും. ഇവ നേരിട്ടോ പനയുടെ തന്നെ നീരയായ അക്കാനിയോട് ചേര്‍ത്തോ കഴിക്കാം. ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് പനനൊങ്കിന്റെ സീസൺ. പോഷകസമ്പത്തും ഔഷധമൂല്യവും ഒത്തിണങ്ങിയ പനനൊങ്ക് ഒരു കാലത്ത് പിന്തള്ളപ്പെട്ടെങ്കിലും ഇന്ന് തിരിച്ചു വരവിൻ്റെ പാതയിലാണ്.
English Summary: ice apple nungu
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Every contribution is valuable for our future.
Contribute Now
Share your comments