നമ്മുടെ നല്ല ആരോഗ്യത്തിനെന്ന പോലെ തന്നെ എല്ലുകളുടെയും ആരോഗ്യത്തിന് നല്ല പോഷകങ്ങളടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ ചില ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുമ്പോൾ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം നഷ്ടപ്പെടുന്നു. അത്തരത്തിൽ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തെ ബാധിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണ് വിശദമാക്കുന്നത്.
- പുറത്തു നിന്ന് ടിന്നുകളിലും ടപ്പകളിലും മറ്റും ലഭിക്കുന്ന ആഹാരങ്ങള്‍, ഫാസ്റ്റ് ഫുഡ് എന്നിവ നല്ല ആരോഗ്യശീലമല്ല. ഇത്തരം ഭക്ഷണങ്ങള്‍ നമ്മളുടെ എല്ലുകളുടെ ആരോഗ്യം ഇല്ലാതാക്കുന്നതിനും രോഗപ്രതിരോധശേഷി കുറയ്ക്കുന്നതിനും കാരണമാകുന്നു. എല്ലുകള്‍ക്ക് നല്ല ബലം ലഭിക്കണമെങ്കില്‍ ധാരാളം പഴങ്ങളും പച്ചക്കറികളും അതുപോലെ ഡയറി പ്രോഡക്ട്‌സും കഴിക്കണം.
- സോഡിയം, മധുരം എന്നിവ കൂടുതൽ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതല്ല. ഇത് എല്ലുകളിൽ ബലക്ഷയം ഉണ്ടാക്കുന്നു. അമിതമായി ഉപ്പ് അടങ്ങിയ ഭക്ഷണം കാത്സ്യത്തിന്റെ അളവ് കുറയുന്നതിനും തന്മൂലം എല്ലുകളുടെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു.
- നന്നായി പൊരിച്ചെടുത്ത സ്‌നാക്ക്‌സ് കഴിക്കുന്നതും എല്ലുകളുടെ ആരോഗ്യത്തിന് നല്ലതല്ല.
- മദ്യം, കഫേയ്‌നേറ്റഡ് ഫുഡ്‌സ് എന്നിവ കഴിക്കുന്നത് നല്ലതല്ല. നമ്മള്‍ മദ്യത്തിന്റെ ഒപ്പം ഭക്ഷണം കഴിച്ചാലും അതിന്റെ ഗുണങ്ങള്‍ നമ്മളുടെ ശരീരത്തില്‍ എത്തുകയില്ല. കാരണം, മദ്യം കാത്സ്യം ശരീരത്തില്‍ എത്തുന്നത് തടയുന്നു. കൂടാതെ, കാര്‍ബനേറ്റഡ് ആയിട്ടുള്ള ബിവറേജസ് കഴിക്കുന്നതും നല്ലതല്ല. ഇതും ശരീരത്തില്‍ നിന്നും കാത്സ്യം ചോര്‍ന്ന് പോകുന്നതിന് കാരണമാകുന്നു.
- വ്യായാമം തീരെ ഇല്ലാത്തതും എല്ലുകളുടെ ബലക്ഷയത്തിന് കാരണമാകുന്നു.
ശരീരത്തിൽ കാൽസ്യത്തിൻറെ ആഗിരണത്തിന് വൈറ്റമിന്‍ ഡി ആവശ്യമാണ്. ഇതിനായി കുറച്ചുനേരം വെയില്‍ കൊള്ളുന്നത് നല്ലതാണ്. ബ്രോക്കോളി, വെണ്ടക്ക എന്നി കാത്സ്യം അടങ്ങിയ ഭക്ഷണം കഴിക്കുന്നതും എല്ലിന്റെ ആരോഗ്യത്തിന് നല്ലതാണ്.
Share your comments