<
  1. Health & Herbs

ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ തലച്ചോറിന്‍റെ ആരോഗ്യം പ്രശ്‌നത്തിലാകാം

നമ്മുടെ ശരീരത്തിലെ ഓരോ പ്രവൃത്തികളും നടത്തുന്നതും അവയെ നിയന്ത്രിക്കുന്നതും തലച്ചോറാണല്ലോ. അതിനാൽ തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. നിത്യേനയുള്ള ഭക്ഷണം, ഉറക്കം, വ്യായാമം എന്നിവയെല്ലാം തലച്ചോറിൻറെ ആരോഗ്യത്തെ ബാധിക്കുന്നു. തലച്ചോറിന്‍റെ ആരോഗ്യത്തെ ബാധിക്കുന്ന ചില കാര്യങ്ങളെ കുറിച്ചാണ് വിശദമാക്കുന്നത്.

Meera Sandeep
If these things are not taken care of, the health of the brain can be in trouble
If these things are not taken care of, the health of the brain can be in trouble

നമ്മുടെ ശരീരത്തിലെ ഓരോ പ്രവൃത്തികളും നടത്തുന്നതും അവയെ നിയന്ത്രിക്കുന്നതും തലച്ചോറാണല്ലോ. അതിനാൽ തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്.   നിത്യേനയുള്ള ഭക്ഷണം, ഉറക്കം, വ്യായാമം എന്നിവയെല്ലാം തലച്ചോറിൻറെ ആരോഗ്യത്തെ ബാധിക്കുന്നു.  തലച്ചോറിന്‍റെ ആരോഗ്യത്തെ ബാധിക്കുന്ന ചില കാര്യങ്ങളെ കുറിച്ചാണ് വിശദമാക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: തലച്ചോറിന്റെ ആരോഗ്യം കാത്ത്‌സൂക്ഷിക്കാന്‍

- ജോലിയുടെ ഭാഗമായിട്ടാണെങ്കിൽ പോലും കൂടുതൽ സമയം ഒരുപോലെ ഇരിക്കുന്നതാണ് തലച്ചോറിന്‍റെ ആരോഗ്യത്തെ ക്രമേണ മോശമായി ബാധിക്കാം.  അതിനാൽ ഇടവേളയെടുത്ത് നടക്കുകയോ,  മറ്റുള്ളവരുമായി  സംസാരിക്കുകയോ ചെയ്യേണ്ടതാണ്.  ദീര്‍ഘസമയം ഇരിക്കുന്നത് ക്രമേണ തലച്ചോറിന്‍റെ എംടിഎല്‍ ( മീഡിയല്‍ ടെപോറല്‍ ലോബ്) എന്ന ഭാഗത്തെ ബാധിക്കുകയും ഇത് നമ്മുടെ ഓര്‍മ്മശക്തിയെ അവതാളത്തിലാക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു.

- മറ്റുള്ളവരുമായി ഇടപഴകാതെ മാറിയിരിക്കുന്ന, എപ്പോഴും ഏകാന്തരായി തുടരുന്ന രീതിയും തലച്ചോറിന്‍റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാം. തലച്ചോറിലെ 'ഗ്രേ മാറ്റര്‍' അഥവാ ചില കോശകലകളെ ബാധിക്കുന്നു. ഇത് നിത്യജീവിതത്തില്‍ പല പ്രയാസങ്ങളും സൃഷ്ടിക്കാം. കാരണം വിവരങ്ങള്‍ ഗ്രഹിച്ചെടുക്കുന്ന കാര്യത്തില്‍ ഏറെ പ്രവര്‍ത്തിക്കുന്ന ഭാഗമാണിത്.

- ശരിയായ ഉറക്കം കിട്ടാതിരിന്നാലും അത്  തലച്ചോറിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. മുതിര്‍ന്ന ഒരാള്‍ക്ക് 7-8 മണിക്കൂര്‍ തുടര്‍ച്ചയായ ആഴത്തിലുള്ള ഉറക്കമെങ്കിലും ദിവസത്തില്‍ കിട്ടിയിരിക്കണം. പതിവായി ഉറക്കപ്രശ്നങ്ങള്‍ നേരിടുന്നുവെങ്കില്‍ അവരുടെ തലച്ചോറിലും അതിന്‍റേതായ വ്യത്യാസം വരും. ഇത് ഓര്‍മ്മശക്തി, പ്രശ്നപരിഹാരം തുടങ്ങിയ കാര്യങ്ങളെ ആണിത് ബാധിക്കുക.

പതിവായി സ്ട്രെസ് അനുഭവിക്കുന്നതും ക്രമേണ തലച്ചോറിനെ ബാധിക്കാം. ഇതും ഓര്‍മ്മശക്തിയെ ആണ് ബാധിക്കുന്നത്. അതുപോലെ തന്നെ പഠനമികവിലും നമ്മെ പുറകിലാക്കാം.

ആവശ്യമായ പോഷകങ്ങളെ നഷ്ടപ്പെടുത്തിക്കൊണ്ട് അനാവശ്യമായ ഘടകങ്ങളടങ്ങിയ ഭക്ഷണം ഏറെ കഴിക്കുന്ന ശീലവും തലച്ചോറിനെ ബാധിക്കാം. സമയക്രമം ഇല്ലാത്ത ഭക്ഷണരീതിയും ശരിയല്ല.  ഇതെല്ലാം ഓര്‍മ്മശക്തിയെ ആണ് കാര്യമായും ബാധിക്കുകയെന്ന് പഠനങ്ങള്‍ പറയുന്നു. പ്രത്യേകിച്ച് ജങ്ക് ഫുഡ്- പ്രോസസ്ഡ് ഫുഡ്സ് എന്നിവ കഴിക്കുന്നതാണ് ഏറെയും തലച്ചോറിനെ ബാധിക്കുക.

English Summary: If these things are not taken care of, the health of the brain can be in trouble

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds