1. Health & Herbs

മകയിരം നക്ഷത്രമാണോ - എങ്കിൽ നാളെ പരിസ്ഥിതി ദിനത്തിൽ നിർബന്ധമായും കരിങ്ങാലി നടണം

ദാഹശമനി പാനീയങ്ങളിൽ പ്രസിദ്ധമാണല്ലോ, കരിങ്ങാലി വെള്ളം. കരിങ്ങാലി വൃക്ഷത്തിന്റെ കാതൽ ചീളുകളാക്കി ചതച്ചു തിളപ്പിച്ചെടുക്കുന്ന വെള്ളമാണ് കരിങ്ങാലി വെള്ളം.

Arun T
കരിങ്ങാലി
കരിങ്ങാലി

ദാഹശമനി പാനീയങ്ങളിൽ പ്രസിദ്ധമാണല്ലോ, കരിങ്ങാലി വെള്ളം. കരിങ്ങാലി വൃക്ഷത്തിന്റെ കാതൽ ചീളുകളാക്കി ചതച്ചു തിളപ്പിച്ചെടുക്കുന്ന വെള്ളമാണ് കരിങ്ങാലി വെള്ളം. രക്തം ശുദ്ധീകരിക്കുവാനും വൃക്കയുടെ പ്രവർത്തനത്തെ ത്വരിതപ്പെടുത്തുവാനും കരിങ്ങാലി വെള്ളം ഉപയോഗിക്കുന്നത് നല്ലതാണ്.

Karingali or Khadira is a herb that use Traditionally to prepare drinking water in Kerala. “Ayurveda practitioners go by the dictum that ‘like cures like’ (ushnam ushneenu shanthi). Since Kerala enjoys a warm tropical climate, the belief is that the heat in the body can be reduced by drinking warm water.

മകയിരം നക്ഷത്രക്കാരുടെ വൃക്ഷമായ കരിങ്ങാലി ഭാരതത്തിലെ ശുഷ്ക കാടുകളിലും ഇലപൊഴിയും കാടുകളിലും സമതലപ്രദേശങ്ങളിലും വളരുന്ന, മുള്ളുള്ള ഔഷധ വൃക്ഷമാണ്. അക്കേഷ്യ കറ്റേച്ചു (Acacia catechu) എന്ന ശാസ്ത്രീയ നാമമുള്ള കരിങ്ങാലിയുടെ (Acacia catechu) കാതലാണ് ഔഷധയോഗ്യം. ഇതിന്റെ കാതലിന് ചുവപ്പുകലർന്ന തവിട്ടുനിറവും നല്ല ഉറപ്പുമാണ്. ഇളം തണ്ടുകളിൽ ചെറിയ മുള്ളുണ്ട്. ഇലകൾ തൊട്ടാവാടിയുടെ ആകൃതിയിൽ വിന്യസിച്ചിരിക്കുന്നു. നീണ്ട കായ്കളിൽ കറുത്ത വിത്തുകളുമുണ്ട്. ഭാരതീയ വാസ്തുശാസ്ത്രത്തിൽ വീടിന്റെ ഇരുവശങ്ങളിലോ, പിന്നിലോ കരിങ്ങാലി വൃക്ഷം വളർത്തുന്നത് ഐശ്വര്യദായകമാണ്.

ഔഷധ ഉപയോഗം (Medicinal uses)

കഫം, പിത്തം, രക്തദോഷം, ചുമ, വീക്കം, ആമദോഷം, പാണ്ട്, കുഷ്ഠം, വൃണം , അഗ്നിമാന്ദ്യം, പ്രഭരം, മേദസ്സ് ഇവയെ ശമിപ്പിക്കുന്ന കരിങ്ങാലി പല്ലുകളെ (Tooth) ബലപ്പെടുത്തുന്നു. ഈ വൻമരത്തിന്റെ പശ, തോൽ, വേര്, പൂവ് എന്നിവയെല്ലാം ഔഷധയോഗ്യമാണ്.

അമിതമായ വണ്ണവും, ദുർമേദസ്സുമുള്ളവർ, കരിങ്ങാലിക്കാതൽ, വേങ്ങ കാതൽ ഇവ കഷായം വച്ച് നെല്ലിക്ക, താന്നിക്ക, കടുക്കതോട് എന്നിവ പൊടിച്ചു ചേർത്തുപയോഗിക്കുന്നത് നല്ല ഫലം തരും.

അമിത തടിയുള്ളവർ കരിങ്ങാലി കാതൽ കഷായം വച്ച് തേൻ മേൻ പൊടിയാക്കി ദിവസേന 2 നേരം വച്ചുപയോഗിച്ചാൽ വണ്ണം കുറഞ്ഞ് മികച്ച ആകൃതി ലഭിക്കും.

തൊലിയിലുണ്ടാവുന്ന ചൊറി, ചിരങ്ങ്, കരപ്പൻ എന്നിവ മാറ്റുവാൻ കരിങ്ങാലി കാതൽ വെള്ളത്തിൽ തിളപ്പിച്ച് കുളിക്കണം,

കുഷ്ഠരോഗികൾ കരിങ്ങാലിയുടെ ഇല, വേര്, കാതൽ, കായ് ഇവ ഉണക്കിപ്പൊടിച്ച് വെന്ത വെള്ളത്തിൽ കുളിക്കുന്നത് ഏറെ ഗുണകരമാണ്.

കരിങ്ങാലി കാതൽ, കറുവപ്പട്ട ഇവ കഷായം വച്ച് ലേശം കറുപ്പുചേർത്തുപയോഗിച്ചാൽ വയറിളക്കം, രക്തസ്രാവം ഇവ മാറും.

വാതശൂല മാറ്റുവാൻ കരിങ്ങാലിക്കാതൽ, കായം, തുവർച്ചില ഉപ്പ്, ചുക്ക് ഇവ പൊടിച്ച് വെള്ളത്തിൽ ചേർത്ത് സേവിച്ചാൽ മതി. ചുമയും രക്തം തുപ്പുന്ന അവസ്ഥയിൽ കരിങ്ങാലിയുടെ തൊലി നീരിൽ കായം പൊടിച്ചു ചേർത്ത് ഉപയോഗിക്കണം.

കരിങ്ങാലിയും കിരിയാത്തും(Kiriyath (Chiretta)) കഷായം വച്ചുപയോഗിക്കുന്നത് വിറയൽപ്പനി സഹിതം എല്ലാ പനികളും മാറ്റും.

കരിങ്ങാലിക്കാതൽ കഷായം വച്ചു കുടിക്കുന്നത് രക്തശുദ്ധി ഉണ്ടാകുവാനും വൃണങ്ങളെ സുഖപ്പെടുത്തുവാനും കഴിയും.

കരിങ്ങാലിക്കാതൽ ചേർത്തുണ്ടാക്കുന്ന ഖദിരാരിഷ്ടം, രക്തദൂഷ്യം കൊണ്ടുണ്ടാകുന്ന എല്ലാ ത്വക്ക് രോഗങ്ങളേയും ശമിപ്പിക്കും. വിളർച്ച, ത്വക്ക് രോഗം, ചുമ, കൃമി ഇവയുടെ വീക്കത്തിനും ഫലപ്രദമായിരിക്കും. ക രിങ്ങാലി കഷായത്തിൽ, ചെറുപയറിൻ പരിപ്പ്, മലർപൊടിയും ചേർത്ത് കഞ്ഞി വെച്ചു കഴിച്ചാൽ രക്തശുദ്ധി ഉണ്ടാവുകയും അമിത തടി കുറയുകയും, എപ്പോഴുമുള്ള മൂത്രത്വര മാറുകയും ചെയ്യും.

ഇതിന്റെ വിത്തുപാകി തൈകൾ ഉ ണ്ടാക്കാം. നല്ല സൂര്യപ്രകാശവും വെള്ളക്കെട്ടില്ലാത്തതുമായ സ്ഥലത്ത് ഒരു അടി സമചതുരത്തിൽ കുഴികളെടുത്ത് നന്നായി ജൈവ വളങ്ങൾ ചേർത്ത് നട്ടുപിടിപ്പിക്കാം. 4 വർഷത്തിനു ശേഷം കാതലെടുത്തു തുടങ്ങാം.

English Summary: if you are Makayiram star, then you must plant karingali plant

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds