1. Health & Herbs

ഒരുമാസം ഇഞ്ചി തുടർച്ചയായി കഴിച്ചാല്‍ ഒരു രോഗവും അടുക്കില്ല

പണ്ടുകാലം മുതല്‍ക്കേ ഔഷധഗുണങ്ങള്‍ക്ക് പേരുകേട്ട സുഗന്ധവ്യഞ്ജനമാണ് ഇഞ്ചി. അതിനാല്‍തന്നെ, പല ആയുര്‍വേദ കൂട്ടുകളിലും ഇത് ഉപയോഗിക്കുന്നു. ഭക്ഷണസാധനങ്ങള്‍ക്ക് രുചി കൂട്ടാന്‍ ഇഞ്ചി സഹായിക്കും. എന്നാല്‍ ഇതിനും എത്രയോ അധികമായി നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനും ഇഞ്ചി ഗുണം ചെയ്യുന്നു.

Meera Sandeep
Ginger
Ginger

പണ്ടുകാലം മുതല്‍ക്കേ ഔഷധഗുണങ്ങള്‍ക്ക് പേരുകേട്ട സുഗന്ധവ്യഞ്ജനമാണ് ഇഞ്ചി. അതിനാല്‍തന്നെ, പല ആയുര്‍വേദ കൂട്ടുകളിലും ഇത് ഉപയോഗിക്കുന്നു. ഭക്ഷണസാധനങ്ങള്‍ക്ക് രുചി കൂട്ടാന്‍ ഇഞ്ചി സഹായിക്കും. എന്നാല്‍ ഇതിനും എത്രയോ അധികമായി നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനും ഇഞ്ചി ഗുണം ചെയ്യുന്നു. 

ജിഞ്ചറോള്‍, ഷോഗോള്‍, സിങ്കിബെറീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ ഈ സുഗന്ധവ്യഞ്ജനത്തില്‍ അടങ്ങിയിരിക്കുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് എല്ലാത്തരം അസുഖങ്ങളും ഭേദമാക്കാന്‍ ഇഞ്ചി ഉപയോഗിച്ചിരുന്നു. കൂടാതെ, പതിവായി ഇഞ്ചി കഴിക്കുന്നത് നിങ്ങളുടെ ശരീരം ആരോഗ്യകരമായി നിലനിര്‍ത്താനും സഹായിക്കുന്നു.

നെഞ്ചെരിച്ചിലിന്

ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ബയോ ആക്റ്റീവ് പദാര്‍ത്ഥമായ ജിഞ്ചറോള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.  ഇഞ്ചിയിലെ സിങ്കിബെറീന്‍ ദഹനത്തിന് നല്ലതാണ്.  പതിവായി ഇഞ്ചി കഴിക്കുന്നതിലൂടെ നെഞ്ചെരിച്ചില്‍ നിങ്ങള്‍ക്ക് ഒരു പരിധി വരെ തടഞ്ഞുനിര്‍ത്താന്‍ സാധിക്കും. ഇഞ്ചിയിലെ സജീവ പദാര്‍ത്ഥങ്ങള്‍, നെഞ്ചെരിച്ചിലിനുള്ള മരുന്നുകളിലും കാണപ്പെടുന്നു.

സന്ധിവാതത്തിന്

ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചെറോള്‍ എന്ന പദാര്‍ത്ഥം ആന്റിഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ഉള്ളതാണ്. ഇത് സന്ധികളിലെ വേദനയും അസ്വസ്ഥതയും കുറയ്ക്കുകയും മൊത്തത്തിലുള്ള ശരീരത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇഞ്ചിയില്‍ വലിയ അളവില്‍ ഇത് അടങ്ങിയിരിക്കുന്നതിനാല്‍ ഭക്ഷണത്തിനൊപ്പം അല്‍പം ഇഞ്ചി മാത്രം ദിനവും കഴിച്ചാല്‍ മതി.

കാന്‍സര്‍ കോശങ്ങളോട് പോരാടുന്നു

മിഷിഗണ്‍ സര്‍വകലാശാലയിലെ സമഗ്ര കാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍ അണ്ഡാശയ കാന്‍സര്‍ കോശങ്ങളെ ചെറുക്കുന്നതിനുള്ള ഫലപ്രദമായ പ്രതിവിധിയാണ് ഇഞ്ചി. അണ്ഡാശയ കാന്‍സര്‍ രോഗികള്‍ക്ക് നിര്‍ദ്ദേശിക്കപ്പെടുന്ന പ്ലാറ്റിനം അടിസ്ഥാനമാക്കിയുള്ള chemotheraphy  മരുന്നുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കാന്‍സര്‍ കോശങ്ങളെ കൊല്ലുന്നതില്‍ ഇത് വേഗതയേറിയതും സുരക്ഷിതവുമായ വഴിയാണ്.

തലവേദനയ്ക്ക് പരിഹാരം

സാധാരണയായി മിക്കവരിലും കണ്ടുവരുന്ന സ്വാഭാവികമായ അവസ്ഥയാണ് തലവേദന. ഇതില്‍ നിന്ന് തല്‍ക്ഷണ ആശ്വാസം ലഭിക്കുന്നതിന് ആളുകള്‍ സാധാരണയായി മരുന്നുകള്‍ ഉപയോഗിക്കുന്നു. എന്നാല്‍ തലവേദനയെ പൂര്‍ണ്ണമായും നീക്കുന്നതിന് മെച്ചപ്പെട്ട ആയുര്‍വേദ പ്രതിവിധികളില്‍ ഒന്നാണ് ഇഞ്ചി. ഇഞ്ചി ദിവസവും കഴിക്കുന്നത് തലവേദനയെ പൂര്‍ണ്ണമായും തടയാന്‍ സഹായിക്കുന്നു.

അമിതവണ്ണം കുറയ്ക്കാന്‍

എല്ലാത്തരം ഡയറ്റുകളും വ്യായാമങ്ങളും പരീക്ഷിച്ചിട്ടും നിങ്ങളുടെ തടി കുറയുന്നില്ലെങ്കില്‍ ഇഞ്ചി നിങ്ങള്‍ക്ക് കൂട്ടായുണ്ട്. തടി കുറയ്ക്കാന്‍ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ഇഞ്ചി ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. നിങ്ങളുടെ ശരീരത്തിലെ മെറ്റബോളിസം സജീവമാക്കുന്നതിനുള്ള മികച്ച മാര്‍ഗമാണ് ഇഞ്ചി. നിങ്ങളെ വിശപ്പില്ലാതെ കൂടുതല്‍ നേരം നിലനിര്‍ത്തി വളരെയധികം കലോറി ശരീരത്തിലെത്തുന്നത് തടയാന്‍ ഇഞ്ചി നിങ്ങളെ സഹായിക്കുന്നു.

മലബന്ധത്തിന് പരിഹാരം

നിങ്ങള്‍ പതിവായി മലബന്ധം അനുഭവിക്കുന്നവരാണോ? ദിവസവും ഇഞ്ചി കഴിക്കുന്നതിലൂടെ മലബന്ധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

ഇഞ്ചി രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തു. ജലദോഷം പോലുള്ള വൈറസ് ബാധകള്‍ക്ക് മികച്ച പരിഹാരമാണ് ഇഞ്ചി.

English Summary: If you eat ginger continuously for a month, you will not get any disease

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds