<
  1. Health & Herbs

ഇവ ശീലമാക്കിയാൽ രാവിലെയുള്ള ദഹന പ്രശ്നം ഒഴിവാക്കാം

ഒരുപാടു ആളുകൾ ദഹനപ്രശ്‌നം കൊണ്ട് ബുദ്ധിമുട്ടുന്നവരുണ്ട്. എന്നാൽ ജീവിതത്തിൽ ചില ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ദിവസം ആരംഭിക്കുന്നത് ഊർജ്ജസ്വലമാക്കുകയും ജോലികൾ നേരിടാൻ തയ്യാറാവുകയും ചെയ്യാം. ദഹനവ്യവസ്ഥ ശരീരത്തെ അവശ്യ പോഷകങ്ങൾ ആഗിരണം ചെയ്യാൻ സഹായിക്കുകയും മാലിന്യങ്ങൾ പുറന്തള്ളുകയും ചെയ്യുന്നു.

Meera Sandeep
If you make a habit of these, you can avoid indigestion in the morning
If you make a habit of these, you can avoid indigestion in the morning

ഒരുപാടു ആളുകൾ ദഹനപ്രശ്‌നം കൊണ്ട് ബുദ്ധിമുട്ടുന്നവരുണ്ട്.  എന്നാൽ ജീവിതത്തിൽ ചില ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ദിവസം ആരംഭിക്കുന്നത് ഊർജ്ജസ്വലമാക്കുകയും ജോലികൾ നേരിടാൻ തയ്യാറാവുകയും ചെയ്യാം. ദഹനവ്യവസ്ഥ ശരീരത്തെ അവശ്യ പോഷകങ്ങൾ ആഗിരണം ചെയ്യാൻ സഹായിക്കുകയും മാലിന്യങ്ങൾ പുറന്തള്ളുകയും ചെയ്യുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ഗ്യാസ്, വയറുവേദന ഒഴിവാക്കാൻ ഇനി വൈദ്യൻ വേണ്ട; പകരം വീട്ടിൽ തന്നെ ചായ ഉണ്ടാക്കി കുടിയ്ക്കാം

രാവിലെ എഴുന്നേൽക്കുമ്പോഴുണ്ടാകുന്ന വയറ്റിലെ അസ്വസ്ഥതകൾ മാറാൻ വീട്ടിൽ തന്നെ പല കാര്യങ്ങളും ചെയ്യാനും കഴിയും. വയർ വീർക്കൽ, മലബന്ധം, വയർ വേദന എന്നിവയൊക്കെ ദഹനം ശരിയല്ലാത്തത് കാരണം ഉണ്ടാകുന്ന പ്രശ്നങ്ങളാണ്. ഇതൊക്കെ മാറ്റാൻ ദിവസവും രാവിലെ ഈ പറയുന്ന കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക.

- കാപ്പി, ചായ എന്നിവയ്ക്ക് പകരം രാവിലെ എഴുന്നേറ്റയുടനെ വെറും വയറ്റിൽ ചെറു ചൂട് വെള്ളത്തിൽ നാരങ്ങ പിഴിഞ്ഞ് കുടിക്കുന്നത് ഏറെ ​ഗുണം ചെയ്യും. ഇത് നിങ്ങളുടെ ദഹനവ്യവസ്ഥയെ നല്ല രീതിയിൽ ആരംഭിക്കാൻ സഹായിക്കുകയും ദഹനനാളത്തിൽ കുടുങ്ങിയ വിഷവസ്തുക്കളെ പുറന്തള്ളുന്നതിലൂടെ നെഞ്ചെരിച്ചിലും വീക്കവും കുറയ്ക്കുകയും ചെയ്യും. നാരങ്ങാനീരിന്റെ അസിഡിറ്റി ദഹനരസങ്ങളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുകയും ഭക്ഷണത്തെ എളുപ്പത്തിൽ ദഹിക്കാൻ സഹായിക്കുകയും ചെയ്യും

-  വൈറ്റാമിൻ ഇ, മഗ്നീഷ്യം, മാംഗനീസ്, കോപ്പർ, പ്രോട്ടീൻ, അവശ്യ രാസവസ്തുക്കൾ, ഫ്ലേവനോയ്ഡ്, ധാതുക്കൾ തുടങ്ങിയവയാൽ സമ്പുഷ്ടമാണ് ബദാം.  ധാരാളം പോഷക ഗുണമുള്ള നട്ട് ആണ് ബദാം. കൊളസ്ട്രോൾ അളവ് നിയന്ത്രിക്കുന്നതിനും രക്തസമ്മർദ്ദം സന്തുലിതമാക്കുന്നതിനും ബദാം ഉപയോഗിക്കുന്നു. മുഖക്കുരു ഇല്ലാത്ത തിളങ്ങുന്ന ചർമ്മം, ആരോഗ്യമുള്ള ചർമ്മം, ഓർമ്മശക്തി വർധിപ്പിക്കാൻ  അങ്ങനെ പല ​ഗുണങ്ങളും ബദാമിനുണ്ട്. ദിവസവും ഒരു പിടി കുതിർത്ത ബദാം കഴിക്കുന്നത് ഈ ആരോഗ്യ ഗുണങ്ങളെല്ലാം നൽകും.

- രാവിലെ എഴുന്നേറ്റ ശേഷം ചെറിയ തോതിലുള്ള സ്ട്രെച്ച് അതായത് ദഹനവ്യവസ്ഥയിലെ അവയവങ്ങളിൽ മസാജ് ചെയ്യുന്നതിലൂടെ ദഹനത്തെ ഉത്തേജിപ്പിക്കാൻ സഹായിക്കും. ഇരുന്ന ചെയ്യുന്ന ട്വിസ്റ്റ് പോലെയുള്ള ലളിതമായ യോഗാ പോസുകൾ പരീക്ഷിക്കാവുന്നതാണ്. അല്ലെങ്കിൽ നിങ്ങളുടെ രക്തം ഒഴുകുന്നതിനായി കൈകളും കാലുകളും നീട്ടുക. ആഴത്തിലുള്ള ശ്വാസോച്ഛ്വാസം സമ്മർദ്ദം കുറയ്ക്കാനും വിശ്രമം പ്രോത്സാഹിപ്പിക്കാനും സഹായിക്കും, ഇത് ദഹനത്തെ സഹായിച്ചേക്കാം. ദിവസം ആരംഭിക്കുന്നതിന് മുമ്പ് നിങ്ങളുടെ മൂക്കിലൂടെയും വായിലൂടെയും കുറച്ച് ആഴത്തിലുള്ള ശ്വാസം എടുക്കാൻ ശ്രമിക്കുക.

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: If you make a habit of these, you can avoid indigestion in the morning

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds