പല കാരണങ്ങൾ കൊണ്ടും ക്യാന്‍സര്‍ വരാവുന്നതാണ്. ഇന്നത്തെ ഭക്ഷണ രീതികളും ജീവിതരീതികളുമാണ് മുഖ്യകാരണമാകുന്നത്. ക്യാൻസർ സാധ്യതയെ കുറയ്ക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളെ കുറിച്ചാണ് പങ്ക് വയ്ക്കുന്നത്.
- ഒന്നാമതായി പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുക എന്നതാണ്. പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കുന്ന പോലെ തന്നെ ക്യാന്‍സര്‍ സാധ്യത കൂട്ടാനും കാരണമാകും.
ബന്ധപ്പെട്ട വാർത്തകൾ: ക്യാൻസർ സാധ്യത കുറയ്ക്കാൻ പച്ച പപ്പായ കഴിക്കാം
- വയറിന്‍റെ ആരോഗ്യം മോശമാകുന്നതും ചില ക്യാൻസറുകളുടെ സാധ്യതയെ വർധിപ്പിക്കും. അതിനാല്‍ വയറിന്‍റെ ആരോഗ്യം സംരക്ഷിക്കേണ്ടത് പ്രധാനമാണ്.
- പഴങ്ങളും പച്ചക്കറികളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഭക്ഷണങ്ങള്‍ പരമവധി ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
സ്ട്രെസ് രോഗപ്രതിരോധശേഷിയെയും ക്യാന്‍സര്‍ സാധ്യതയെയും കൂട്ടിയേക്കാം. അതിനാല്‍ സ്ട്രെസ് കുറയ്ക്കാനുള്ള വഴികള്‍ സ്വീകരിക്കുക.
ഈ ഭക്ഷണങ്ങൾ ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കുന്നു
* മഞ്ഞൾ ക്യാൻസർ കുറയ്ക്കാൻ സഹായിക്കുന്നു. മഞ്ഞളിൽ അടങ്ങിയ കുർകുമിൻ എന്ന സംയുക്തമാണ് അർബുദകോശങ്ങളെ നശിപ്പിക്കുന്നത്.
* വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അല്ലിസിൻ കോശങ്ങള്‍ക്ക് ഹാനികരമായ ഫ്രീ റാഡിക്കല്‍സിനെ തടഞ്ഞുനിർത്തുന്നു. അതിനാല്‍ ഇവ ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കും.
* ക്യാന്‍സര്‍ കോശങ്ങളുടെ വളർച്ചയെ തടയാൻ തക്കാളി സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ലൈക്കോപ്പീൻ ആണ് തക്കാളിക്ക് ഈ ഗുണങ്ങളേകുന്നത്.
* ക്യാരറ്റില്‍ അടങ്ങിയിരിക്കുന്ന ബീറ്റാകരോട്ടിൻ ക്യാൻസറിനെ പ്രതിരോധിക്കും. ഈ ആന്‍റി ഓക്സിഡന്റ് രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുകയും ക്യാന്‍സര്‍ വരാതെ തടയുകയും ചെയ്യും.
* സ്ട്രോബെറി, റാസ്ബെറി, ബ്ലാക്ക്‌ബെറി, ബ്ലൂബെറി തുടങ്ങിയവ ക്യാൻസറിനെ തടയാൻ സഹായിക്കുന്നു. ആന്റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ധാതുക്കളും ക്യാൻസർ കോശങ്ങൾക്കെതിരെ പോരാടാൻ സഹായിക്കുന്നു.
Share your comments