<
  1. Health & Herbs

പ്രമേഹത്തിന് പ്രകൃതി നൽകിയ ഇൻസുലിൻ

പാരമ്പര്യമായും മോശമായ ജീവിതശൈലികൊണ്ടും ഉണ്ടാകുന്ന രോഗമാണ് പ്രമേഹം. ഒരിക്കല്‍ വന്നാല്‍ പിന്നീട് പോകാത്ത രോഗമാണെങ്കിലും കൃത്യമായി നിയന്ത്രിച്ചു നിര്‍ത്താൻ പറ്റുന്ന രോഗമാണിത്. നിയന്ത്രിയ്ക്കാതിരുന്നതാല്‍ പല അസുഖങ്ങള്‍ക്കും വഴിയൊരുക്കും. ഹൃദയം, കിഡ്‌നി തുടങ്ങിയ ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളെ ബാധിക്കാം.

Meera Sandeep
Nature's Insulin for diabetes
Nature's Insulin for diabetes

പാരമ്പര്യമായും മോശമായ ജീവിതശൈലികൊണ്ടും ഉണ്ടാകുന്ന രോഗമാണ് പ്രമേഹം.  ഒരിക്കല്‍ വന്നാല്‍ പിന്നീട് പോകാത്ത രോഗമാണെങ്കിലും കൃത്യമായി നിയന്ത്രിച്ചു നിര്‍ത്താൻ പറ്റുന്ന രോഗമാണിത്.  നിയന്ത്രിയ്ക്കാതിരുന്നതാല്‍ പല അസുഖങ്ങള്‍ക്കും വഴിയൊരുക്കും. ഹൃദയം, കിഡ്‌നി തുടങ്ങിയ ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളെ ബാധിക്കാം.  സ്‌ട്രോക്ക്, അറ്റാക്ക് തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുകയും ചെയ്യും.  വ്യായാക്കുറവ്, ചില മരുന്നുകള്‍, സ്‌ട്രെസ് എന്നിവകൊണ്ടും പ്രമേഹം അഥവാ ഡയബറ്റിസ് ഉണ്ടാകാറുണ്ട്.

പ്രമേഹം ഒരു രോഗമല്ല! ഒരവസ്ഥയാണ്. പ്രമേഹരോഗികൾക്ക് പഴങ്ങൾ കഴിക്കാമോ?

പ്രമേഹരോഗികള്‍ക്ക് ഏറെ ഉപകാരിയാണ് കോവയ്‌ക്ക. പ്രമേഹരോഗികള്‍ ദിവസവും കോവയ്‌ക്ക കഴിക്കുകയാണെങ്കില്‍ പാന്‍ക്രിയാസിലെ ബീറ്റാ കോശങ്ങളെ ഉത്തേജിപ്പിച്ച് കൂടുതല്‍ ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കാനും നശിച്ചുകൊണ്ടിരിക്കുന്ന കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും സഹായിക്കുന്നു. കോവയ്‌ക്ക ഉണക്കിപ്പൊടിച്ച്  പത്ത് ഗ്രാം വീതം ഇളം ചൂടുവെള്ളത്തില്‍ ചേര്‍ത്ത് ദിവസവും കഴിക്കുന്നത് പ്രമേഹം ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അതിനാൽ കോവയ്ക്കയെ പ്രകൃതി തന്ന ഇൻസുലിനായി കാണാക്കാക്കാം.

വീടുകളില്‍ എളുപ്പം കൃഷി ചെയ്യാവുന്ന ഒന്നാണ് കോവയ്‌ക്ക. വള്ളിയായി പടര്‍ന്നു പിടിക്കുന്ന ഈ സസ്യം കക്കുര്‍ബറ്റേയി എന്ന കുലത്തിലെ അംഗമാണ്. കോവയ്‌ക്ക നിത്യവും ഉപയോഗിക്കുന്നത് ആരോഗ്യത്തിന് വളരെ ഉപകാരപ്രദമാണ്.  ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഹൃദയം, തലച്ചോര്‍, വൃക്ക എന്നിവയുടെ ശരിയായ പ്രവര്‍ത്തനത്തിനും കോവയ്‌ക്ക സഹായിക്കുന്നു. ശരീരത്തിലെ മാലിന്യത്തെ ഇല്ലാതാക്കി ശരീരം സുരക്ഷിതമായി സംരക്ഷിക്കാനുള്ള കഴിവും ഇതിനുണ്ട് . കൂടാതെ പ്രോട്ടീന്‍, വിറ്റാമിന്‍ സി എന്നിവയും ഇതില്‍ അടങ്ങിയിരിക്കുന്നു.

കോവിഡ് ലോക്ഡൗണിനിടയിൽ കോവയ്ക്ക കൃഷിയിൽ വൻനേട്ടം

കോവയ്‌ക്കയുടെ ഇലയ്‌ക്കും ഔഷധ ഗുണമുണ്ട്. കോവയ്‌ക്കയുടെ ഇല വേവിച്ച് ഉണക്കി പൊടിച്ച് ഒരു ടീസ്പൂണ്‍ വീതം മൂന്നു നേരം ചൂടു വെള്ളത്തില്‍ കലക്കി ദിവസവും കഴിക്കുകയാണെങ്കില്‍ സോറിയാസിസ് കൊണ്ട് ബുദ്ധിമുട്ടുന്ന രോഗികള്‍ക്ക് ആശ്വാസം ലഭിക്കും.

കോവയില വയറിളക്കത്തിനും ഔഷധമായി ഉപയോഗിക്കാം. ഏറെ പോഷകഗുണങ്ങള്‍ നിറഞ്ഞതും ശരീരത്തിന് ഉപകാരപ്രദമായതുമായ കോവയ്‌ക്ക പച്ചയായും കഴിക്കാവുന്നതാണ്. ഇതിനുപുറമേ തോരന്‍ വെച്ചും കറി വെച്ചും ആളുകള്‍ കോവയ്‌ക്ക ഉപയോഗിക്കുന്നു. ഏറ്റവുമധികം ഗുണം ചെയ്യുന്ന ഒരു പച്ചക്കറിയാണ് കോവയ്‌ക്ക. ഇത് ആര്‍ക്കും വീട്ടില്‍ എളുപ്പം വളര്‍ത്താന്‍ കഴിയും. പെട്ടെന്നു പടര്‍ന്നു കയറുന്ന

വള്ളിച്ചെടിയാണിത്. കോവല്‍ ചെടിയ്‌ക്ക് പ്രത്യേക ശുശ്രൂഷകളൊന്നും തന്നെ വേണ്ട. സാധാരണ വള പ്രയോഗങ്ങളായ ചാണകപ്പൊടിയും ധാരാളമാണ്.

English Summary: Insulin, given by nature for diabetes

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds