<
  1. Health & Herbs

ഇരുമ്പൻപുളികഴിക്കാം കൊഴുപ്പ് കുറയ്ക്കാം

കേരളത്തിൽ നാട്ടിൻ പുറങ്ങളിൽ എല്ലായിടത്തും കണ്ടു വരുന്ന ചെറു വൃക്ഷമാണ് ഇലുമ്പിപ്പുളി ലിമ്പിപ്പുളി, ബിലുമ്പിപ്പുളി, ഇരുമ്പൻപുളി എന്നെല്ലാം പ്രാദേശികമായി പേരിൽ വകഭേദങ്ങളുള്ള ചിത്രത്തിൽ കാണുന്ന വൃക്ഷത്തിന്.

K B Bainda
അധികം മൂക്കാത്ത പുളി ഉപ്പിലിടുന്നതിനും, അച്ചാറിടുന്നതിനും, മീൻ കറികളിൽ ചേർക്കാനും ഉപയോഗിക്കുന്നു.
അധികം മൂക്കാത്ത പുളി ഉപ്പിലിടുന്നതിനും, അച്ചാറിടുന്നതിനും, മീൻ കറികളിൽ ചേർക്കാനും ഉപയോഗിക്കുന്നു.

കേരളത്തിൽ നാട്ടിൻ പുറങ്ങളിൽ എല്ലായിടത്തും കണ്ടു വരുന്ന ചെറു വൃക്ഷമാണ് ഇലുമ്പിപ്പുളി ലിമ്പിപ്പുളി, ബിലുമ്പിപ്പുളി, ഇരുമ്പൻപുളി എന്നെല്ലാം പ്രാദേശികമായി പേരിൽ വകഭേദങ്ങളുള്ള ചിത്രത്തിൽ കാണുന്ന വൃക്ഷത്തിന്.

പകൽ സമയത്ത് വിടർന്ന് ഗാംഭീര്യത്തോടെ കാണുന്ന ഇലകൾ സന്ധ്യയോടെ കൂമ്പിയടയുന്ന ചില സസ്യങ്ങളുടെ സ്വഭാവഗണത്തിൽ ഇലുമ്പിയെയും പെടുത്താം

കൃത്യമായ പൂക്കാലം പറയാൻ കഴിയാത്ത ഇതിന്റെ കറുപ്പും ചുവപ്പും കൂടിയ പൂക്കൾ. തായ്ത്തടി മുതൽ ചെറു ചില്ലകൾ വരെ നിറയെ കാണപ്പെടുകയും, അധികം കൊഴിഞ്ഞു പോകാതെ കായ്കളായി മാറുകയും ചെയ്യുന്നു.

പിഞ്ചു കായ മുതൽ മൂത്ത് പഴുക്കുന്നത് വരെ പുളിരസത്തിന്റെ അളവ് ക്രമത്തിൽ കൂടിവരുന്ന ഇത് പഴുത്ത് മഞ്ഞനിറമാകുന്നതോടെ അല്പ്പം മധുര രസം തരുന്നതുമാണ്.

ഉപയോഗങ്ങൾ

അധികം മൂക്കാത്ത പുളി ഉപ്പിലിടുന്നതിനും, അച്ചാറിടുന്നതിനും, മത്സ്യ കറികളിൽ ചേർത്തും ഉപയോഗിച്ചു പോരുന്നു.

ഇതിന്റെ പഴത്തെപിഴിഞ്ഞെടുത്ത ചാറിൽ പഞ്ചസാരയും ,വെള്ളവും, ചേർത്ത് തിളപ്പിച്ച് കുറുക്കിയെടുത്ത് പാനി പോലെയാക്കിയത്, കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും, ഉദരരോഗങ്ങൾക്കും നന്ന്.

ഇതു തന്നെ തേനും, കോലരക്കിൻ പൊടിയും ചേർത്ത് കുറഞ്ഞ അളവിൽ സേവിക്കുന്നത്, അർശ്ശോരോഗങ്ങൾക്ക് ശമനമുണ്ടാക്കും.

ഇലുമ്പിപ്പുളിയില സൂര്യാസ്തമയത്തിന് ശേഷം പറിച്ചെടുത്തത് അരച്ച് തൈരിൽ ചേർത്ത് പുരട്ടുന്നത് മുഖ കുരുവിനും, കറുത്ത കലകൾക്കും ശമനമുണ്ടാക്കും.

ശ്രദ്ധിക്കുക: ഇലുമ്പിപുളി അധികമായി കഴിക്കുന്നത് ഉദരരോഗങ്ങൾക്കും, കുറഞ്ഞ രക്തസമ്മർദ്ദത്തിനും, രക്തകുറവുമൂലമുണ്ടാകുന്ന ചില രോഗങ്ങൾക്കും വഴിതെളിക്കു മെന്നതിനാൽ, ഉപ്പിലിട്ടതും, അച്ചാറും, കുറഞ്ഞ അളവിൽ ഉപയോഗിക്കേണ്ടിയിരിക്കുന്നു. നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ളതുപോലെ തന്നെ വിപരീത ഫലങ്ങളും ഉണ്ട്. അതിനാൽ മിതമായ അളവിൽ കഴിക്കുന്നത് ശ്രദ്ധിക്കണം എന്നും പരിചയമുള്ളവർ പറയുന്നു.

English Summary: irumban puli can reduce fat

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds