<
  1. Health & Herbs

കോവിഡ്‌ ഒരു മഹാമാരിയാണെന്ന് നാഴികയ്ക്ക്‌ 40 വട്ടം പറയുന്ന ആരോഗ്യവകുപ്പ്‌ താഴത്തെ ചോദ്യങ്ങൾക്ക്‌ എന്തു കൊണ്ട്‌ ഉത്തരം തരുന്നില്ല?

1. കോവിഡ്‌ 19 പ്രോട്ടോകോൾ ജനങ്ങളെ അടിച്ചേൽപ്പിച്ച സർക്കാർ തന്നെ ബസ്‌ സർവ്വീസുകൾ നടത്തിക്കൊള്ളാൻ അനുവാദം കൊടുത്തത്‌ എന്തിനാണു??ബസ്സിനുള്ളിൽ എന്ത്‌ പ്രോട്ടോക്കോളാണു പാലിക്കപ്പെടുന്നത്‌? സർക്കാരോ ആരോഗ്യവകുപ്പോ ഇത് വ്യക്തമാക്കിയിട്ടുണ്ടോ?

Arun T
കോവിഡ്‌ 19 പ്രോട്ടോകോൾ
കോവിഡ്‌ 19 പ്രോട്ടോകോൾ

1. കോവിഡ്‌ 19 പ്രോട്ടോകോൾ ജനങ്ങളെ അടിച്ചേൽപ്പിച്ച സർക്കാർ തന്നെ ബസ്‌ സർവ്വീസുകൾ നടത്തിക്കൊള്ളാൻ അനുവാദം കൊടുത്തത്‌ എന്തിനാണു? ബസ്സിനുള്ളിൽ എന്ത്‌ പ്രോട്ടോക്കോളാണു പാലിക്കപ്പെടുന്നത്‌? സർക്കാരോ ആരോഗ്യവകുപ്പോ ഇത് വ്യക്തമാക്കിയിട്ടുണ്ടോ?

2. കോവിഡ്‌19 ശ്വാസകോശത്തെ ബാധിക്കുന്ന ഒരു രോഗമാണെന്നിരിക്കെ, മനുഷ്യന്റെ ആരോഗ്യത്തിനു നിശ്ചിത അളവിൽ ഓക്സിജൻ ആവശ്യമാണെന്നറിഞ്ഞിട്ടും മാസ്ക്‌ നിർബന്ധമായും ധരിക്കണമെന്ന് നിയമം മൂലം അടിച്ചേൽപ്പിച്ചതിലെ സാംഗത്യം മനസ്സിലാകുന്നില്ല.

3. അമ്മയ്ക്ക് കോവിഡ് പോസിറ്റീവ്, പക്ഷേ പാലുകുടിക്കുന്ന നവജാതശിശുവിന് നെഗറ്റീവ്. ഇത്‌ ഒരു കേസല്ല,യാതൊരു മടിയുമില്ലാതെ അലോപ്പതി മലക്കം മറിഞ്ഞു കൊണ്ട്‌ അവർ പറഞ്ഞു; അമ്മയിൽനിന്നും നവജാതശിശുക്കൾക്ക് പകരില്ല എന്ന് .ഈ വൈറസ് ആണോ അതിഭീകരം എന്നിവർ പറഞ്ഞു ഭയപ്പെടുത്തുന്നത്‌?

4. മഹാരാഷ്ട്രയിൽ 67 ശതമാനത്തോളം ജനങ്ങൾക്ക് അവർ പോലും അറിയാതെ ഈ അസുഖം വന്നു പോയി എന്ന് വ്യക്തമായും ഇവർ തന്നെ പറയുന്നു. സത്യത്തിൽ ഇവർക്ക് എത്ര നാവാണ് ഒരു രോഗത്തെക്കുറിച്ച്? ഇവർ എത്രമാത്രം മലക്കംമറിഞ്ഞു കൊണ്ടുള്ള പ്രസ്താവനകളാണ് ഇതുവരെ നടത്തിയിട്ടുള്ളത്.

5. അഞ്ചോ ആറോ പേരടങ്ങുന്ന ഒരു കുടുംബത്തിലെ ഒരാൾക്ക്‌ മാത്രം കോവിഡ്‌ പോസിറ്റീവ്‌, കൂടെ തൊട്ടും മുട്ടിയും താമസിച്ച മറ്റുള്ളവർക്ക്‌ നെഗറ്റീവും.!ഇതെങ്ങനെ സംഭവിച്ചു??അതിനും അലോപ്പതി വിദഗ്ധർ മറുന്യായം പറഞ്ഞു"ഒരു കുടുംബത്തിലെ ഒരാളിൽ നിന്ന് മറ്റുള്ളവരിലേയ്ക്ക്‌ പകരണമെന്നില്ല"!? പിന്നെ ആരിൽ നിന്ന് ആരിലേക്കാണു പകരുന്നതെന്ന് വ്യക്തമാക്കാമോ ?24 മണിക്കൂറും കൂടെ താമസിച്ച കുടുംബാങ്ങളിലേയ്ക്കോ,സ്വന്തം പാലു കുടിച്ചു കളിച്ചുല്ലസിച്ച പിഞ്ചു കുഞ്ഞിനെ കൊഞ്ചിച്ച്‌ ഉമ്മ വച്ച്‌ ലാളിച്ചിട്ടും കുഞ്ഞിലേയ്ക്കോ പകരാത്ത ഈ വൈറസ്സ്‌ എങ്ങനെയാണു മാരകമായ പകർച്ച വ്യാധിയാവുന്നതെന്ന് മനസ്സിലാവുന്നില്ല.
മനസ്സിലായവർ പറഞ്ഞു തരിക.

6.ആദ്യം കോവിഡ് ടെസ്റ്റ്‌ ചെയ്തപ്പോൾ പോസിറ്റീവ്‌ റിസൾട്ട്‌ കിട്ടിയ രോഗി സംശയം തീർക്കാൻ രണ്ടാമത്‌ മറ്റൊരു ലാബിൽ ടെസ്റ്റ്‌ ചെയ്തപ്പോൾ കിട്ടിയ റിസൾട്ട്‌ നെഗറ്റിവ്. ഇത്തരം ധാരാളം കേസ്സുകളാണു റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്‌.ഇതേക്കുറിച്ച്‌ വാർത്തകൾ വന്നപ്പോൾ

ആരോഗ്യവകുപ്പിന്റെ വനിതയായ ഒരു ജില്ലാ മെഡിക്കൽ ഓഫീസർ
"ഈ രീതിയിൽ രണ്ടാമത്‌ ടെസ്റ്റ്‌ ചെയ്യുന്നവർ സർക്കാരിനു ഭീമമായ നഷ്ടമുണ്ടാക്കുന്നതിനാൽ രണ്ടാമത്‌ ടെസ്റ്റ്‌ ചെയ്യുന്നത്‌ ഗുരുതരമായ കുറ്റമാണെന്ന് വരെ കർക്കശമായി പറഞ്ഞു. ഇത്രയൊക്കെ പറഞ്ഞെങ്കിലും ഇതെങ്ങനെ സംഭവിച്ചുവെന്ന ചോദ്യം ബാക്കിയാണല്ലോ!!അതിനവർ പറഞ്ഞ മറുപടി നോക്കൂ.. "തൊണ്ടയിലെ സ്രവങ്ങളിൽ വൈറസിൻ്റെ സാനിധ്യം ഉണ്ടാവില്ല അതിനാലാണു ആദ്യം പോസിറ്റീവും പിന്നീട്‌ നെഗറ്റീവും റിസൾട്ട്‌ വന്നത്‌. ആയതിനാൽ രണ്ടാമത്‌ നെഗറ്റീവ്‌ റിസൾട്ട്‌ കിട്ടിയെന്ന്വച്ച്‌
ആ വ്യക്തി പോസിറ്റീവല്ലെന്ന് കരുതാനാവില്ല"! എങ്ങനെയുണ്ട്‌.? ഇതു ശരിയെങ്കിൽ

ഒരാൾ ഒരേ ഒരു തവണ സർക്കാരിന്റെ ലാബിൽ ടെസ്റ്റ്‌ ചെയ്തപ്പോൾ നെഗറ്റീവ്‌ കിട്ടിയ കേസ്സുകൾ എങ്ങനെയാണു നെഗറ്റീവ്‌ ആയത്‌,? താൻ നെഗറ്റീവ്‌ ആണെന്ന് കരുതി സമൂഹത്തിൽ ഇടപഴകിയയാൾക്ക്‌ യഥാർത്ഥത്തിൽ പോസ്റ്റീവായിരുന്നെങ്കിലോ.? ഇത്രേം നിസ്സാരനായ വൈറസ്സിനെ ഭയന്നാണു അടിമത്തത്തിന്റെ അടയാളമായി വാക്സിനേഷനു ശേഷവും മാസ്ക്ക്‌ ഉപയോഗിക്കണമെന്ന് നിർദ്ദേശിക്കുന്നത്‌ കൗതുകകരമാണു.

7. കോവിഡ്‌ 19 കുഞ്ഞുങ്ങൾക്കും വയസ്സായവർക്കും വലിയ ഭീഷണിയായിരിക്കുമെന്ന് ആരോഗ്യവകുപ്പും അലോപ്പതി വിദഗ്ധരും താക്കീത്‌ നൽകി. പക്ഷേ നാളിതു വരെ കുഞ്ഞുങ്ങൾക്ക്‌ യാതൊരു വിധ ഭീഷണിയും ഉണ്ടായില്ലെന്ന് മാത്രമല്ല നാളിതു വരെ രോഗിയെന്ന് തെളിഞ്ഞ ഭൂരിഭാഗം പേരുടെ വീട്ടിലും കുഞ്ഞുങ്ങളുണ്ടായിരുന്നുവെന്നത്‌ ഈ വിഷയത്തിൽ അധികൃതരുടേയും അലോപ്പതി വിദഗ്ധരുടേയും അജ്ഞത വെളിപ്പെടുത്തുന്നു.

8. നൂറു കണക്കിനു സാധനങ്ങൾ നിത്യവും കൈകാര്യം ചെയ്യുന്ന വ്യാപാരികൾ, ചുമട്ടു തൊഴിലാളികൾ, കർഷകർ, കെട്ടിടനിർമ്മാണത്തൊഴിലാളികൾ. തുടങ്ങി സമൂഹത്തിലെ നാനാതുറകളിലുള്ളവർക്ക്‌ കോവിഡ്‌ സുരക്ഷാ മാനാദണ്ഡങ്ങൾ പൂർണ്ണമായി പാലിക്കാൻ കഴിയില്ലെന്ന്, ചിന്തിക്കുന്ന ആർക്കും മനസ്സിലാകും. കൊറോണ ബാധിച്ചു മരിച്ചവരുടെ ലിസ്റ്റിൽ ഈ വിഭാഗത്തിൽ പെട്ടവർ ഇല്ലെന്ന് തന്നെ പറയാം. വൈറസ്സിനു ചിലരോട്‌ പ്രത്യേക പരിഗണനയുണ്ടെന്ന് കരുതാനാവുമോ?

9. ദിവസവും നൂറുകണക്കിനു പൊതുജനങ്ങൾക്കിടയിൽ ജോലി ചെയ്യുന്ന പതിനായിരക്കണക്കിനു ബസ്സ്‌ കണ്ടക്ടർമ്മാരിൽ എത്ര പേർ ഈ മാരകവൈറസ്സ്‌ ബാധിച്ചു മരിച്ചതായി അറിയാം?

കണക്കുകൾ വെളിപ്പെടുത്താമോ?

തിങ്ങി നിറഞ്ഞ യാത്രക്കാർക്കിടയിലൂടെ തിങ്ങി ഞെരുങ്ങി ജോലി ചെയ്യുന്ന ബസ്‌ കണ്ടക്ടർമാർക്ക്‌ മാസ്ക്ക്‌, സാനിറ്റൈസർ, സോഷ്യൽ ഡിസ്റ്റൻസിങ്ങ് എത്ര മാത്രം പാലിക്കാനാകുമെന്ന് ഒരു തവണയെങ്കിലും ബസ്സിൽ യാത്ര ചെയ്തവർക്ക്‌ മനസ്സിലാകും. എന്നിട്ടും പോലീസിനെ ഉപയോഗിച്ച്‌ പൊതുജനങ്ങളുടെ മനുഷ്യാവകാശങ്ങളെ അടിച്ചമർത്തി കോവിഡ്‌ പ്രോട്ടോക്കോൾ എന്ന ഓമനപ്പേരിൽ പ്രഹസനങ്ങൾ തുടരുന്നുവെന്നത്‌ ജനാധിപത്യത്തിനു ചേർന്നതാണോ?

10. ആയുഷ്‌ മന്ത്രാലയത്തിനു കീഴിലുള്ള ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി, പ്രകൃതി, അക്യൂപ്രഷർ, ഭാരതീയ നാട്ടുവൈദ്യം തുടങ്ങിയവയുണ്ടായിട്ടും, മരുന്നില്ലെന്ന് ആണയിട്ടു പറഞ്ഞ അലോപ്പതിക്കാരാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്.

മാസ്ക്ക്‌-സാനിറ്റൈസർ- സോഷ്യൽ ഡിസ്റ്റൻസ്‌ തുടങ്ങിയവ ഉപയോഗിച്ച്‌ കോവിഡ്‌ പ്രതിരോധത്തിനു നേതൃത്വം ഏറ്റെടുക്കുന്നതും അവരാണ്, ആരോഗ്യവകുപ്പ് മറ്റുചികിത്സാ ശാസ്ത്രങ്ങളെ കൊണ്ടു പോലും അലോപ്പതിയുടെ പ്രോട്ടോക്കോളുകൾ അനുസരിപ്പിക്കുന്നത് ജനാധിപത്യ വിശ്വാസികൾ സംശയത്തോടെ നോക്കി കാണുന്നു.

11,ആയുർവ്വേദത്തിലും ഹോമിയോയിലും സിദ്ധയിലും പ്രകൃതി ചികിത്സയിലും അക്യുപങ്ചറിലുമൊക്കെ മാസ്ക്കിനും സാനിറ്റൈസറിനും സാമൂഹിക അകലത്തിനും എന്തു കാര്യമാണുള്ളത്‌?

മാത്രമല്ല അലോപ്പതി വിദഗ്ധരുടെ പലപ്രസ്താവനകളിലും
ഭീഷണി നിറഞ്ഞു നിന്നിരുന്നുവെന്നത്‌ ദുരൂഹതയുണർത്തുന്നു.

12, ജീവനുള്ള ശരീരത്തെ പോലെ രോഗം പകർത്താൻ മൃതദേഹങ്ങൾക്ക്‌ ആവില്ല. ഇത്‌ ഞാൻ പറഞ്ഞതല്ല അലോപ്പതിക്കാർ തന്നെ പറഞ്ഞതാണു. എന്നാൽ കോവിഡ്‌ ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങളോട്‌ ഈ അലോപ്പതി ചികിത്സകർ ചെയ്തതെന്താ?? രോഗം പകരുമെന്ന് കള്ളം പറഞ്ഞ്‌ മൃതദേഹങ്ങളെ ബന്ധുക്കൾക്ക്‌ ഒന്ന് കാണുവാൻ പോലും അവസരം നൽകാതെ പൊതിഞ്ഞു കെട്ടി ജെ സി ബി കൊണ്ട്‌ കുഴിയെടുത്ത്‌ തെരുവു പട്ടികളോട്‌ പോലും കാണിക്കാത്തത്ര നീചമായ രീതിയിൽ ശവം മറവ്‌ ചെയ്തതിനു പിന്നിലുള്ള ശാസ്ത്രീയത എന്തായിരുന്നു സർ ? ആ മൃതദേഹങ്ങൾക്കുള്ളിൽ ഹൃദയം,കിഡ്നി,ലിവർ തുടങ്ങിയ അവയവങ്ങൾ യഥാസ്ഥാനത്ത്‌ ഉണ്ടായിരുന്നോ എന്ന് പോലും ഉറപ്പില്ലെന്ന് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നുണ്ടായിരുന്നു. പണ്ട്‌ വസൂരിക്കാലത്തു പോലും ഇത്തരം ഭീകരതകൾ കേട്ടിട്ടില്ല..
യഥാർത്ഥത്തിൽ മൃതദേഹം ബന്ധുക്കൾക്ക്‌ വിട്ടു കൊടുത്ത്‌ ഏറ്റവുമടുത്ത ചുരുക്കം ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ച്‌ ആചാരപ്രകാരം മൃതദേഹം സംസ്ക്കരിക്കുകയും ശേഷം സംസ്ക്കാരത്തിൽ പങ്കെടുത്ത എല്ലാവർക്കും ഹോം ക്വാറന്റൈൻ നിർദ്ദേശിക്കുകയു
മല്ലേ വേണ്ടിയിരുന്നത്‌. അവയവക്കടത്തിനു വേണ്ടിയുള്ള നാടകങ്ങളായിരുന്നു അതെന്ന് ജനം സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താനാവുമോ 

13, ദില്ലിയിൽ 12 ലക്ഷത്തോളം കർഷകർ മാസ്ക്കും സാമൂഹിക അകലവുമൊന്നുമില്ലാതെ,യാതൊരു വിധ ആധുനീക വൈദ്യശാസ്ത്രനിയന്ത്രണങ്ങളുമില്ലാതെ മാസങ്ങളായി സമരത്തിലാണു.
എന്തു കൊണ്ടാണു അവരിൽ കൊറോണമരണം സംഭവിക്കാത്തത്‌?
മരണനിരക്ക്‌ ശരാശരി ഒരു ശതമാനം കണക്കാക്കിയാൽ പോലും 12000 പേർ മരിക്കേണ്ടതല്ലേ? അത്രേം വേണ്ട ഒരു നൂറു പേർ മരിച്ചുവോ?
ഇതാണോ നിങ്ങൾ പറഞ്ഞ പാൻഡമിക്ക്‌. ഈ വൈറസ്സിനെയാണോ എജുക്കേറ്റഡ്‌ സമൂഹം ഭയക്കുന്നത്‌?

14, വിദേശത്തു നിന്ന് വന്ന പ്രവാസികൾക്ക്‌ പി സി ആർ ടെസ്റ്റ്‌ വേണമെന്ന് ശഠിച്ചവർ അതേ വിമാനത്തിൽ സഞ്ചരിച്ച എയർഹോസ്റ്റസ്സ്മാരേയും പൈലറ്റിനേയും മറ്റു സ്റ്റാഫുകളേയും സൗകര്യപൂർവ്വം മറന്നു.

15. കോവിഡ്‌ പ്രോട്ടൊക്കോൾ പൂർണ്ണമായി പാലിക്കാൻ ഒരിക്കലും കഴിയാത്ത സാധാരണക്കാരൻ രോഗഭയമില്ലാതെ ജീവിക്കുമ്പോൾ പി പി ഇ കിറ്റ് ധരിച്ച്‌ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകരിൽ രോഗം പകർന്നതിന്റെ കാരണം, കിട്ടേണ്ട അളവിൽ ഓക്സിജൻ കിട്ടാത്തതു കൊണ്ടാണെന്ന് പറഞ്ഞാൽ നിഷേധിക്കാനാവുമോ?

16. കോവിഡ്‌ പ്രോട്ടോക്കോളുകൾ രാഷ്ട്രീയ യാത്രകളിലോ ഇലക്ഷൻ പ്രചരണങ്ങളിലോ വിജയാഹ്ലാദ പ്രകടനങ്ങളിലോ പാലിച്ചു കണ്ടില്ല. ആ സമയങ്ങളിൽ വൈറസ്സ്‌ മാറി നിന്നോ?

17. രോഗലക്ഷണങ്ങളില്ലാത്ത ഒരാളെ ടെസ്റ്റിലൂടെ രോഗിയാക്കി സമൂഹത്തിനു രോഗം പകർത്തുന്ന കരിയറെന്ന് മുദ്ര കുത്തുന്ന പുതിയ തന്ത്രത്തിലൂടെ ഓരോ വ്യക്തിയേയും മാർക്ക്‌ ചെയ്യുന്നതും അയാളെ ഭീഷണിപ്പെടുത്തിപ്രോട്ടോക്കോൾ അനുസരിപ്പിക്കുവാനുമൊക്കെ സമൂഹത്തിലെ ഓരോ വ്യക്തിയും ജാഗ്രത കാണിക്കുമെന്നത്‌ ഭാവിയിൽ അതീവ ഗുരുതര ഭവിഷ്യത്തുകൾ ഉണ്ടാക്കും.

രോഗം പരത്തുന്ന കരിയറുകൾ ആദ്യമായിട്ടല്ല നമ്മുടെ സമൂഹത്തിൽ വളരെക്കാലമായുണ്ട്‌.
ഒരു വ്യക്തിയെ നായ കടിച്ചാൽ 10 ദിവസം വരെ കടിച്ച നായയെ നിരീക്ഷിക്കാൻ പറഞ്ഞ്‌ ആദ്യ ഡോസ്‌ വാക്സിൻ എടുത്ത്‌ അയാളെ വീട്ടിലേയ്ക്ക്‌ വിടുകയായിരുന്നു പതിവ്‌. അല്ലാതെ അയാൾ വഴി പേവിഷം സമൂഹത്തിലെ പലർക്കും പകരുന്ന കരിയറാകാൻ സാധ്യതയുണ്ടെന്ന് പറഞ്ഞ്‌ ഒറ്റപ്പെടുത്തിയിരുന്നില്ല. ആ പത്തു ദിവസവും അയാൾ കരിയർ തന്നെയാണു.

മനസ്സുവച്ചാൽ മറ്റൊരാൾക്ക്‌ പകർത്താവുന്ന എയ്ഡ്സുമായി നിൽക്കുന്ന രോഗികളെ ഒറ്റപ്പെടുത്തരുത്‌ കൂടെ കൂട്ടണമെന്ന് പരസ്യം ചെയ്യുമായിരുന്ന ആരോഗ്യവകുപ്പ്‌, ഒരു ശതമാനം പോലും മരണനിരക്കില്ലാത്ത കൊറോണയുടെ പേരിൽ രോഗിയോടും ആ വ്യക്തിയുടെ കുടുംബത്തോടുമൊക്കെ ചെയ്തത്‌, വാർഡുകളും ഏരിയകളുമൊക്കെ കല്ലും മണ്ണും മരവുമൊക്കെ ചേർത്ത്‌ അടച്ച്‌ ഭീകരാവസ്ഥ സൃഷ്ടിച്ചത്‌...ഒക്കെ ശരിയായിരുന്നുവോ?

18, കൊറോണ രോഗിയെ പീഡിപ്പിച്ച ആംബുലൻസ്‌ ഡ്രൈവർക്ക്‌ നെഗറ്റീവായത്‌ എജുക്കേറ്റഡ്‌ സമൂഹം കണ്ടതല്ലേ.
കൊറോണ രോഗിയുമായി ശാരീരിക ബന്ധത്തിലേർപ്പെട്ട ഹെൽത്ത്‌ ഇൻസ്പെക്ടറെക്കുറിച്ചും ഈ കൊറോണക്കാലത്ത്‌ നമ്മൾ കേട്ടു, കൊറോണ രോഗത്തെക്കുറിച്ചും വൈറസ്സിനെക്കുറിച്ചും അതുണ്ടാക്കുന്ന ഭീകരതയെക്കുറിച്ചുമൊക്കെ നന്നായറിയാവുന്ന ആ ഹെൽത്ത്‌ ഇൻസ്പെക്ടർക്ക്‌ ധൈര്യം കിട്ടിയതെങ്ങനെ??ഇതൊന്നും ആരും ചിന്തിക്കാത്തതെന്താ ? ചോദിക്കാത്തതെന്താ ?
തെറ്റുകൾ ചൂണ്ടിക്കാണിക്കാത്തതെന്താ?

19. കോവിഡ്‌ 19 ന്റെ പേരിൽ സർക്കാർ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന കാര്യങ്ങൾ കൂടുതലാണെന്നും ഇത്ര ജാഗ്രതയുടെ ആവശ്യമില്ലെന്നും ഡോക്ടർ പി കെ ശശിധരൻ, ഡോക്ടർ ബി എം ഹെഗ്ഡേ തുടങ്ങിയവരെപ്പോലുള്ള അലോപ്പതി വിദഗ്ധർ പലതവണ മുന്നറിയിപ്പ്‌ നൽകിയിട്ടും സർക്കാർ ഒന്നിനും ചെവി കൊടുക്കാതെ മാസ്ക്കും സാനിറ്റൈസറും സാമൂഹിക അകലവും ടെസ്റ്റുമൊക്കെയായി മുന്നോട്ട്‌ പോവുകയായിരുന്നുവെന്നത്‌ ജനാധിപത്യത്തിന്റെ പതനം വെളിവാക്കുന്നു.

20, വണ്ടിക്ക്‌ നമ്പർ പ്ലേറ്റെന്ന മട്ടിൽ സാധാരണക്കാരനു മേൽ അടിച്ചേൽപ്പിക്കപ്പെട്ട മാസ്ക്കെന്ന അടിമചിഹ്നമില്ലാതെ ഇക്കഴിഞ്ഞ കുംഭമേളയിൽ 32 ലക്ഷം പേരാണു പങ്കെടുത്തത്‌. ശരാശരി ഒരു ശതമാനമെന്ന് കണക്കാക്കിയാൽ പോലും അവിടെ 32000 പേർ മരിക്കേണ്ടതല്ലേ? കോവിഡ്‌ ഭീതിയുടെ ആദ്യ നാളുകളിൽ ദില്ലിയിൽ വച്ച്‌ നടന്ന് വിവാദമായ മതസമ്മേളനവും തുടർന്ന്പ്രചരിക്കപ്പെട്ട കോവിഡ്‌ വ്യാപനവും പോലീസ്‌ അന്വേഷണവുമൊക്കെ ഓർത്ത്‌, ചേർത്തു വേണം കുംഭമേളയിലെ വൈറസ്സ്‌ വിഷയത്തെ ചർച്ച ചെയ്യാൻ.

21, തികച്ചും ആത്മീയ വഴിയിൽ,ഭൗതീകലോകത്തിന്റെ യാതൊരു നിയന്ത്രണങ്ങളും അനുസരിക്കാത്ത അല്ലെങ്കിൽ ബാധിക്കാത്ത ലക്ഷക്കണക്കിനു നാഗസന്യാസികളേയും അഘോരികളേയും മറ്റു ഹിമാലയൻ സന്യാസികളേയുമൊക്കെ വടക്കേ ഇന്ത്യെയിലെങ്ങും കാണാം. അവരിലെത്ര പേർ കൊറോണ ബാധിച്ചു മരണപ്പെട്ടുവെന്ന് അറിയാനാഗ്രഹമുണ്ട്‌. അറിയുന്നവർ പറഞ്ഞു തരിക.
ടെസ്റ്റ്‌ ചെയ്താൽ മാത്രം രോഗിയാവുന്ന ഈ മാജിക്ക്‌ കൊറോണ അപകടകാരിയല്ലെന്ന് മനസ്സിലാക്കാൻ മേൽപ്പറഞ്ഞ തെളിവുകളുണ്ടായിട്ടും സർക്കാർ മാസ്ക്കും സോഷ്യൽ ഡിസ്റ്റൻസുമൊക്കെ അടിച്ചേൽപ്പിക്കുന്നത്‌ തുടരുകയാണെങ്കിൽ അത്‌ സർക്കാരിന്റെ കുറ്റമല്ല.
തെറ്റുകൾ യഥാ സമയം ചൂണ്ടിക്കാണിക്കാത്ത ഇവിടത്തെ പ്രതിപക്ഷ പാർട്ടികളുടേയും തെറ്റു ചൂണ്ടിക്കാണിക്കാൻ നട്ടെല്ലില്ലാത്ത, 'ചില' സാമൂഹിക സാംസ്ക്കാരിക നായകരും മണ്ണിൽ മനുഷ്യരോടൊത്ത്‌ ജീവിക്കാത്ത 'ചില' താരങ്ങളും പ്രതികരണശേഷി തീർത്തും നഷ്ടപ്പെട്ട നമ്മിൽ 'ചിലരു'മൊക്കെയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ

22, മേലെ ചൂണ്ടിക്കാണിച്ചിട്ടുള്ള വിഷയങ്ങളുടെ അടിസ്ഥാനത്തിൽ ഒന്നു കൂടി ചോദിച്ചു കൊണ്ട്‌ നിർത്തുന്നു. നാട്ടിലെ തൊഴിൽ മേഖലകളെല്ലാം താറുമാറാക്കി, പതിനായിരക്കണക്കിനു കോടികൾ ചിലവഴിച്ച്‌, ' അടിയന്തിരാവസ്ഥ കണക്കെ 144 പാസ്സാക്കി പോലീസിനെ ഉപയോഗിച്ച്‌ മനുഷ്യത്വരഹിതമായ രീതിയിൽ കോവിഡ്‌ പ്രോട്ടോക്കോളുകൾ നടപ്പിലാക്കാൻ പാകത്തിനു എന്തു മാരകശേഷിയാണു കോവിഡ്‌ 19 നുള്ളത്‌?

യഥാർത്ഥത്തിൽ അങ്ങിനെ ഒരു രോഗമുണ്ടോ?

ഈ കൊടും ദുരിതത്തിൽ നിന്നും ജനതയെ രക്ഷിക്കാൻ ജനങ്ങൾ ഒറ്റകെട്ടായി ശബ്ദമുയർത്തേണ്ട സന്ദർഭം അതിക്രമിച്ചിരിക്കുന്നു എന്നു വേണം പറയാൻ.
അല്ലെങ്കിൽ മേൽ പറഞ്ഞ സംശയങ്ങൾക്ക് യുക്തിസഹമായ മറുപടി തരുക.

English Summary: Is covid a disease or a disaster what scientists say

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds