1. Environment and Lifestyle

വെറും വയറ്റിൽ ഒരു ഗ്ലാസ് ചൂടുവെള്ളം; ഫലങ്ങൾ നിങ്ങളെ അത്ഭുതപ്പെടുത്തും

ദൈനംദിന ജീവിതത്തിൽ നിങ്ങളെ അലട്ടുന്ന, ചിലപ്പോഴൊക്കെ നിങ്ങൾ നിസ്സാരമായി അവഗണിക്കുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് ചൂടുവെള്ളം കുടിക്കുന്നത് ആശ്വാസം നൽകുന്നു. ആരോഗ്യം നൽകുന്നതിനും സൗന്ദര്യ സംരക്ഷണത്തിനും നിസ്സാരം ഒരു ഗ്ലാസ് ചൂടുവെള്ളം എങ്ങനെ സഹായിക്കുന്നുവെന്ന് നോക്കാം.

Anju M U
hot water
വെറും വയറ്റിൽ ഒരു ഗ്ലാസ് ചൂടുവെള്ളം; ഫലങ്ങൾ നിങ്ങളെ അത്ഭുതപ്പെടുത്തും

ശരീരത്തിന് ആരോഗ്യം നൽകുന്നതിനും സൗന്ദര്യ സംരക്ഷണത്തിനും നിസ്സാരം ഒരു ഗ്ലാസ് ചൂടുവെള്ളം മാത്രം മതിയെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? അതായത്, ശരീരത്തിലും വയറിലും അടിഞ്ഞുകൂടുന്ന കൊഴുപ്പ് കുറയ്ക്കാനും ചർമപ്രശ്നങ്ങൾക്കും ചൂടുവെള്ളം സഹായിക്കും.

ബന്ധപ്പെട്ട വാർത്തകൾ: വെറും വയറ്റില്‍ ഇഞ്ചി ചവച്ചരച്ച് കഴിക്കാറുണ്ടോ? എങ്കിൽ നിങ്ങളുടെ ശരീരത്തിൽ ഈ മാറ്റങ്ങളുണ്ടാകും

മുഖക്കുരു, തൊണ്ടവേദന, ആര്‍ത്തവ സമയത്തുണ്ടാകുന്ന വേദന തുടങ്ങി ദൈനംദിന ജീവിതത്തിൽ നിങ്ങളെ അലട്ടുന്ന, ചിലപ്പോഴൊക്കെ നിങ്ങൾ നിസ്സാരമായി അവഗണിക്കുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് ചൂടുവെള്ളം കുടിക്കുന്നത് ആശ്വാസം നൽകുന്നുണ്ട്. രാവിലെ വെറുംവയറ്റിൽ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിച്ചാല്‍ അത് പല തരത്തിൽ ആരോഗ്യം നൽകുന്നു. എന്തൊക്കെയാണ് ചൂടുവെള്ളം പതിവാക്കുന്നതിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന നേട്ടങ്ങളെന്ന് മനസിലാക്കാം.

  • വയറിലെ കൊഴുപ്പിന് പ്രതിവിധി (Remedy for belly fat)

ശരീരത്തിന് അധികം ഭാരമോ വണ്ണമോ ഇല്ലെങ്കിലും വയറിൽ കൊഴുപ്പ് അടിഞ്ഞ് കൂടി ഭാരം വർധിക്കാറുണ്ട്. ഇത് നിങ്ങളുടെ സൗന്ദര്യ സങ്കൽപ്പങ്ങളെ ദോഷകരമായി ബാധിക്കും. ആഹാരക്രമത്തിലും ജീവിതശൈലിയിലും അൽപ്പമൊരു മാറ്റം വന്നാൽ മതി, കൊഴുപ്പ് അധികമായി അടിഞ്ഞുകൂടിയേക്കാം. എന്നാൽ, ഇതിനെ വയറിൽ നിന്ന് നീക്കം ചെയ്യുക എന്നത് മിക്കപ്പോഴും ശ്രമകരമായ പ്രവൃത്തിയായിരിക്കാം. എന്നാൽ ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ ഇതിനും പരിഹാരമുണ്ട്. രാവിലെ ഒരു ഗ്ലാസ് ചൂടുവെള്ളം പതിവായി കുടിച്ചാൽ വയർ കുറക്കാമെന്ന് പഠനങ്ങൾ പറയുന്നു.

ബന്ധപ്പെട്ട വാർത്തകൾ: രാവിലെ വെറും വയറ്റിൽ മല്ലിവെള്ളം കുടിയ്ക്കണമെന്ന് പറയുന്നു; എന്തുകൊണ്ട്?

പകൽസമയങ്ങളിലെ മെറ്റബോളിസം ത്വരിതപ്പെടുത്തുന്നതിനാൽ തടി പെട്ടെന്ന് കുറയ്ക്കാനുമാകും.

  • മുഖക്കുരുവിന് പരിഹാരം (Remedy for pimples)

മുഖക്കുരുവിന് പ്രകൃതിദത്തമായി പല ഉപായങ്ങളും തേടുന്നവരാണ് നമ്മൾ. രാവിലെ വെറും വയറ്റില്‍ ഒരുഗ്ലാസ് ചൂടുവെള്ളം പതിവായി കുടിച്ചാൽ മുഖക്കുരുവിനെ പ്രതിരോധിക്കാം. ചര്‍മത്തിലെ അണുബാധകളെയും മറ്റ് പ്രശ്നങ്ങളെയും നീക്കം ചെയ്യുന്നതിന് മുഖക്കുരു സഹായിക്കും.

  • ചുമയ്ക്കും തൊണ്ടവേദനയ്ക്കും ആശ്വാസം (Relief to cough and sore throat)

ചൂടുവെള്ളം ശരീരത്തിലെത്തിയാൽ അണുബാധയെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. അതിനാൽ തന്നെ മൂക്കൊലിപ്പ്, തൊണ്ടവേദന പോലുള്ള അനാരോഗ്യത്തിന് എതിരെ ദിവസവും രാവിലെ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിച്ച് നോക്കുക. തൊണ്ടയ്ക്ക് വലിയ ആശ്വാസം നൽകുമെന്ന് മാത്രമല്ല, വിട്ടുമാറാത്ത ചുമയ്ക്കും ഇത് പരിഹാരമാകുന്നു. കൂടാതെ, കഫം നീക്കം ചെയ്യാനും ചൂടുവെള്ളം ഉപകാരപ്രദമാണ്.

ബന്ധപ്പെട്ട വാർത്തകൾ: രാവിലെ വെറും വയറ്റിൽ ചായ കുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരമോ?

  • ആര്‍ത്തവ വേദന ശമനം (Menstrual pain relief)

ആർത്തവ സമയത്ത് നിങ്ങൾ ചൂടുവെള്ളം സ്ഥിരമായി രാവിലെ കുടിക്കുക. ഇത് വേദനസംഹാരിയായി പ്രവർത്തിക്കും. രാവിലെ ഒരു ഗ്ലാസ് ചൂട് വെള്ളം വെറും വയറ്റിലാണ് കുടിക്കേണ്ടത്. ശരീരത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്യാനും, ശരീരം വിഷമുക്തമാക്കാനും ഇത് മികച്ച മാര്‍ഗമാണ്. കാരണം, ചൂടുവെള്ളം വിയര്‍പ്പാക്കി ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.

ബന്ധപ്പെട്ട വാർത്തകൾ: രാവിലെ വെറും വയറ്റിൽ വെളുത്തുള്ളി കഴിച്ചാലുണ്ടാകുന്ന ഗുണങ്ങൾ

ഇതിന് പുറമെ ദഹനത്തെ മെച്ചപ്പെടുത്തുന്നതിനും ശരീര താപനില വർധിപ്പിക്കുന്നതിനും ചൂടുവെള്ളം നല്ലതാണ്. അതിനാൽ തന്നെ മലവിസര്‍ജ്ജനം നല്ല രീതിയില്‍ നടക്കുന്നതിനും ചൂടുവെള്ളം ശീലമാക്കുക. വെറും വയറ്റിൽ മാത്രമല്ല, ഭക്ഷണശേഷം ചൂടുവെള്ളം കുടിക്കുന്നതും മികച്ച ഫലം തരും.

English Summary: A Glass Of Hot Water In Empty Stomach; Your Body Will Get Astonishing Result

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds