ആയുർവേദത്തിൽ ഏറെ ഉപയോഗിക്കപ്പെടുന്ന ഒരു ഔഷധസസ്യയിനമായ ആടലോട കം ഏത് കാലാവസ്ഥയിലും വളരും. ആടലോടകത്തിന്റെ തണ്ടുകള്‍ മുറിച്ച് നട്ടാല്‍ മതിയാകും. ഔഷധസസ്യമെന്ന രീതിയില്‍ ഒന്നോ രണ്ടോ ചെടി വീടുകളില്‍ നടുന്നതിന് ഉപരി അതിര്‍ത്തികളില്‍ വേലിയായും ആടലോടകം വളര്‍ത്താം.
കൃഷിസ്ഥലമുള്ളവര്‍ക്ക് കൃഷിയിടങ്ങളില്‍ അങ്ങിങ്ങായി ആടലോടകം വളര്‍ത്തുന്നത് കീടനിയന്ത്രണത്തിന് സഹായകരമാണ്. നടാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തെ മണ്ണിളക്കി അതില്‍ മുറിച്ചെടുത്ത കമ്പുകള്‍ നടാവുന്നതാണ്. അല്‍പം ജലലഭ്യത ഉറപ്പാക്കിയാല്‍ നട്ട് ഒരു വര്‍ഷ ത്തിനുള്ളില്‍ തന്നെ ആവശ്യത്തിലധികം ഇലകള്‍ ലഭിക്കും.
ഇലകള്‍ ഒട്ടനവധി ഒറ്റമൂലികള്‍ക്കും മറ്റു ഔഷധനിര്‍മ്മാണത്തിനും ഉപയോഗിക്കുന്നതിനു പുറമേ ജൈവ കീടനാശിനി നിര്‍മ്മാണത്തിലും സ്വാഭാവിക കീട നിയന്ത്രണത്തിലും ആടലോടക ഇല വളരെയധികം ഉപയോഗിച്ച് വരുന്നു.
മഞ്ഞ ചായം ഉണ്ടാക്കുന്നതിന് ഇല ഉപയോഗിക്കുന്നുണ്ട്. പച്ചില വളമായും ഉപയോഗിക്കുന്നു ചില ആൽക്കലോയ‌്ഡുകളുടെ സാന്നിദ്ധ്യം ഉള്ളതുകൊണ്ട് ഫംഗസ്സും കീടങ്ങളും ആക്രമി ക്കാത്തതു കൊണ്ടു പഴങ്ങൾ പൊതിഞ്ഞു സൂക്ഷിക്കാൻ ഉപയോഗിക്കുന്നു.ആടലോടകത്തി ന്റെ ശീതവീര്യവും രൂക്ഷഗന്ധവും നിമിത്തം ആടുമാടുകളും മറ്റ് ജീവികളും ഇതിന്‍റെ ഇല ഭക്ഷിക്കാത്തത് കൊണ്ട് തന്നെ വളരെയധികം പാരിസ്ഥിതിക പ്രാധാന്യം ഉള്ള സസ്യം കൂടിയാണിത്.
ഓരോ വീട്ടുവളപ്പിലും ഈ സസ്യം നട്ടുവളർത്തിയാൽ കൊച്ചുകുട്ടികൾക്കും മുതിർന്നവർ ക്കും ഗൃഹവൈദ്യമായി ഉപയോഗപ്പെടുത്താം. കൃഷിക്കും ഒരുത്തമ സുഹൃത്താണ് ഈ സസ്യം. കുമിളുകള്‍ , ബാക്ടീരിയകള്‍, കീടങ്ങള്‍ ഇവയെ ശമിപ്പിക്കാന്‍ ആടലോടകത്തിനു കഴിവുണ്ട്. അതുകൊണ്ട് പൂച്ചെടികള്‍ക്കും മറ്റും ആടലോടകത്തിന്റെ ഇലവെന്ത് ആറിയ വെള്ളം കീടനാശിനിയായി ഉപയോഗിക്കാം.
ആടലോടകത്തിന്റെ ഇലനീരും ഇഞ്ചിനീരും തേനും ചേർത്ത് സേവിക്കയാണെങ്കിൽ കഫം ഇല്ലാതാവുകയും, തണലിൽ ഉണക്കിപ്പൊടിച്ച ഇലക്കഷായം പഞ്ചസാര ചേർത്ത് ചുമയ്ക്ക് ഉപയോഗിക്കുകയും ചെയ്യാം. രക്‌തസ്രാവത്തെ ശമിപ്പിക്കുന്നു. രക്തപിത്തം, പനി, ക്ഷയം, നെഞ്ചു വേദന, അതിസാരം, കാസം, ശ്വാസം എന്നിവയേയും ശമിപ്പിക്കും.
കൂടാതെ, ആടലോടകത്തിൻറെ വേര് അരച്ച് നാഭിക്ക് കീഴിൽ പുരട്ടിയാൽ പ്രസവം വേഗം നടക്കും. ആടലോടകത്തിൻറെ ഇലയുടെ നീര് ഓരോ ടേബിൾ സ്പൂൺ വീതം അത്രയും തേനും ചേർത്ത് ദിവസം മൂന്ന് നേരം വീതം കുടിച്ചാൽ ചുമക്കും കഫക്കെട്ടിനും ശമനം ലഭിക്കും.
ആടലോടകത്തിന്റെ ഇല വാട്ടി പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ചുമ മാറും. ആടലോടകത്തിന്റെ ഇലയും ചന്ദനവും അരച്ച് 15 മില്ലി വീതം രാവിലെയും വൈകിട്ടും പതിവായി കഴിച്ചാല്‍ രോമാകൂപത്തിലൂടെ രക്തം വരുന്നത് തടയാം. ആര്‍ത്തവസമയത്ത് കൂടുതല്‍ രക്തം പോകുന്നുണ്ടെങ്കില്‍ ആടലോടകത്തിന്റെ ഇലയുടെ നീര് 15 മില്ലിയും 15 ഗ്രാം ശര്‍ക്കരയും ചേര്‍ത്ത് ദിവസേന രണ്ടു നേരം വീതം കഴിക്കുക. ക്ഷയരോഗത്തിന്‍റെ ആദ്യ അവസ്ഥയില്‍ ചുമ ഉണ്ടെങ്കില്‍ ആടലോടക ഇളനീര് 1 ടീസ്പൂണ്‍ വീതം ദിവസേന 3 നേരം കഴിക്കുക.
Share your comments