1. Health & Herbs

കാടും, പടലുമല്ല; ഏത് മുറിവും ഉണക്കും ഈ ചുവന്ന ഔഷധം

മുറിവൂട്ടി അല്ലെങ്കിൽ മുരിയൻ പച്ച എന്നിങ്ങനെ അറിയപ്പെടുന്നു, (hemigraphis alternata). എന്നാൽ ഇതിനെ സംസ്കൃതത്തിൽ വ്രണരോപണി, ഇംഗ്ലീഷിൽ റെഡ്-ഫ്ലേം ഐവി എന്നും പറയുന്നു, ആഴത്തിലുള്ള ചുവന്ന ഇലകളും വെളുത്ത പൂക്കളും വേരൂന്നുന്ന ശാഖകളുള്ള ഒരു ചെറിയ സസ്യമാണിത്. ഒരു ചെറിയ തണ്ട് മാത്രം വളർത്തിയാൽ പിന്നീടവ വളർന്നോളും.

Saranya Sasidharan
Murivootty will help your wound
Murivootty will help your wound

മുറിവൂട്ടി, പേര് സൂചിപ്പിക്കുന്നത് പോലെ മുറിവ് ഉണക്കുന്ന ഒരു ഔഷധ സസ്യമാണ്, ജാവ സ്വദേശിയായ അകാന്തേസി കുടുംബത്തിലെ ഒരു അംഗമാണ് മുറിവൂട്ടി. തെക്കുകിഴക്കൻ ഏഷ്യയാണ് ഇവയുടെ ജന്മദേശം. നിങ്ങളുടെ വീട്ടുമുറ്റത്ത് മുറിവൂട്ടി എന്ന ആയുർവേദ ഔഷധത്തോട്ടം വളർത്തുന്നത് വളരെ ഉപയോഗപ്രദമാണ്. അത് അടുക്കളയിലെ കത്തിയിൽ നിന്ന് മുറിഞ്ഞതോ അല്ലെങ്കിൽ ഷേവ് ചെയ്യുമ്പോൾ ഉള്ള മുറിവോ, വീഴ്‌ചയിൽ നിന്നോ കാൽമുട്ടിൽ പൊട്ടലിൽ നിന്നോ ഉണ്ടായ മുറിവ്, എന്നിങ്ങനെ പലതായാലും മുറിവൂട്ടി ആണ് പ്രഥമ ശുശ്രൂഷ.

പനിക്കൂർക്കയും മലയാളികളും ഔഷധക്കൂട്ടും

മുറിവൂട്ടി അല്ലെങ്കിൽ മുരിയൻ പച്ച എന്നിങ്ങനെ അറിയപ്പെടുന്നു, (hemigraphis alternata). എന്നാൽ ഇതിനെ സംസ്കൃതത്തിൽ വ്രണരോപണി, ഇംഗ്ലീഷിൽ റെഡ്-ഫ്ലേം ഐവി എന്നും പറയുന്നു, ആഴത്തിലുള്ള ചുവന്ന ഇലകളും വെളുത്ത പൂക്കളും വേരൂന്നുന്ന ശാഖകളുള്ള ഒരു ചെറിയ സസ്യമാണിത്. ഒരു ചെറിയ തണ്ട് മാത്രം വളർത്തിയാൽ പിന്നീടവ വളർന്നോളും. ആകർഷണീയമായ രൂപത്തിൽ അലങ്കാര സസ്യമായി വളരുന്ന ഇതിന്റെ ഔഷധ ഉപയോഗങ്ങൾ ആയുർവേദത്തിൽ ഒഴികെ ബാക്കി കൂടുതലും അവഗണിക്കപ്പെടുന്നു. അതിന്റെ ശക്തമായ ഔഷധ ഗുണങ്ങൾ ഡൈയൂററ്റിക് കഴിവ് കൊണ്ട് പോലും കണക്കാക്കപ്പെടുന്നു.

മുറിവുണക്കുന്ന മുറിവൂട്ടിയുടെ ഔഷധ ഉപയോഗങ്ങൾ:

പുതിയ മുറിവുകളോ ചതവുകളോ ചികിത്സിക്കാൻ ആണ് ഇത് ഉപയോഗിക്കുന്നത്, നിങ്ങൾ ചെയ്യേണ്ടത് മുറിവൂട്ടിയുടെ ഇലകൾ പേസ്റ്റ് രൂപത്തിലാക്കി മുറിവിൽ പുരട്ടുക.മുറിവുകൾ ഉണക്കുന്നതിന് മുറിവൂട്ടി ഉള്ളിൽ കഴിക്കുന്നത് രോഗശാന്തി പ്രക്രിയയെ സഹായിക്കില്ല. ബാഹ്യ രക്തസ്രാവം കൂടാതെ, അൾസർ, വീക്കം എന്നിവയ്‌ക്കെതിരെയും ,മുറിവൂട്ടി ഫലപ്രദമാണ്, കൂടാതെ വിളർച്ചയ്‌ക്ക് ആന്തരികമായി കഴിക്കുകയും ചെയ്യുന്നു.

മുറിവ് ഉണക്കുന്ന ഗുണങ്ങൾ കൂടാതെ മുറിവൂട്ടിക്ക് ശക്തമായ ആൻറി ബാക്ടീരിയൽ, ആന്റി മൈക്രോബയൽ, ആന്റി-ഇൻഫ്ലമേറ്ററി, ആൻറി ഡയബറ്റിക് ഗുണങ്ങളും ഉണ്ടെന്ന് സമീപകാല പഠനങ്ങൾ വെളിപ്പെടുത്തുന്നു.

മാങ്ങാപ്പൂരമായി; ശരീരഭാരം കുറയ്ക്കാൻ ഇനി വേറെന്ത് വേണം!

ഇൻഡോർ എയർ പ്യൂരിഫയറായി മുറിവൂട്ടി

മുറിവൂട്ടിയിലെ കടും പർപ്പിൾ കലർന്ന ചുവന്ന ഇലകൾ അതിനെ അലങ്കാര ആവശ്യങ്ങൾക്കായും, ജനപ്രിയ ഇൻഡോർ പ്ലാന്റായും ഉപയോഗിക്കുന്നു. അവ അലങ്കാര ആവശ്യങ്ങൾക്ക് മാത്രമല്ല, പെയിന്റുകൾ, ക്ലീനിംഗ് ഏജന്റുകൾ, ഡിയോഡറന്റുകൾ എന്നിവയിൽ നിന്ന് വീടിനുള്ളിൽ കാണപ്പെടുന്ന വിഷാംശമുള്ള അസ്ഥിര സംയുക്തങ്ങൾ നീക്കം ചെയ്യുന്നതിനും ഇത് വളരെ ഫലപ്രദമാണ്. അതുകൊണ്ട് തന്നെ വീടിനുള്ളിൽ മുറിവൂട്ടി വളർത്തുന്നത് ദോഷകരമായ വിഷവസ്തുക്കളിൽ നിന്നുള്ള ഒരുതരം സംരക്ഷണമാണ്.

എന്നാൽ ഇന്തോനേഷ്യയിൽ, മൂത്രസംബന്ധമായ രോഗങ്ങൾ ചികിൽസിക്കുന്നതിലും രക്തസ്രാവം പരിശോധിക്കുന്നതിനും, ഛർദ്ദി തടയുന്നതിനും, വെനീറൽ രോഗങ്ങൾ ചികിത്സിക്കുന്നതിനും മുറിവൂട്ടി എന്ന ഔഷധ സസ്യം ഉപയോഗിക്കുന്നു.

അധികമായ പരിചരണം ആവശ്യമില്ലാത്ത ചെടിയാണ് മുറിവൂട്ടി, ആയുർവേദ ഔഷധസസ്യങ്ങളും ചെടികളും വിൽക്കുന്ന നഴ്സറികളിൽ നിന്ന് ഈ അത്ഭുത മുറിവുണക്കുന്ന തൈകൾ നിങ്ങൾക്ക് ലഭിക്കും.

English Summary: Murivootty will help your wound

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds