പച്ചച്ചക്കയിൽ സമൃദ്ധമായി അടങ്ങിയിരിക്കുന്ന നാരുകളാണ് പ്രമേഹനിയന്ത്രണത്തിൽ സുപ്രധാന പങ്കുവഹിക്കുന്നത്. നാരുകൾ ഭക്ഷണത്തിലെ ഗ്ലൂക്കോസിന്റെ ആഗിരണത്തെ മന്ദീഭവിപ്പിക്കുന്നതിനാൽ രക്തത്തിലെ ഷുഗർ നില പെട്ടെന്ന് ഉയരുന്നില്ല. നാരുകൾ ആമാശയത്തിൽ വെച്ചുള്ള അന്നത്തിന്റെ ദഹനപ്രക്രിയയെയും ഭക്ഷണാവശിഷ്ടങ്ങളുടെ കുടലിലേക്കുള്ള സഞ്ചാരത്തെയും മന്ദഗതിയിലാക്കുന്നുണ്ട്.
കൂടലിൽ വെച്ച് പോളിസാക്കറൈഡുകൾ സൈനാക്കഡുകളായ പെട്ടെന്നു ആഗിരണം ചെയ്യപ്പെടുന്ന ഗ്ലൂക്കോസായും വിഘടിപ്പിക്കപ്പെടുന്നതിനെയും നാരുകൾ തടസ്സപ്പെടുത്തുന്നു. അങ്ങനെ നാരുകളുടെ സാന്നിധ്യം മൂലം അന്നജത്തിന്റെ ദഹനാഗിരണ പ്രക്രിയകൾ മന്ദഗതിയിലാകുന്നതു കൊണ്ട് രക്തത്തിലെ ഗ്ലൂക്കോസ് നില ദ്രുതഗതിയിൽ ഉയരുന്നില്ല.
പ്രമേഹരോഗികളുടെ മറ്റൊരു പ്രശ്നം അമിതവിശപ്പാണ്. വിശപ്പിനനുസരിച്ച് ഭക്ഷണം വാരിവലിച്ച് കഴിക്കുമ്പോൾ ശരീരഭാരം വർദ്ധിക്കുന്നു. പൊണ്ണത്തടി ഉണ്ടാകുന്നു. ഇൻസുലിന്റെ പ്രവർത്തനക്ഷമതയും കുറയുന്നു. എന്നാൽ നാരുകളാൽ സമൃദ്ധമായ പച്ചച്ചക്ക കൊണ്ടുള്ള വിഭവങ്ങൾ കഴിക്കുമ്പോൾ പെട്ടെന്നു തന്നെ വയർ നിറഞ്ഞ പ്രതീതി ഉണ്ടാകു ന്നു. ഭക്ഷണത്തിന്റെ അളവും കുറയ്ക്കാൻ സാധിക്കുന്നു. ഇത് പ്രമേഹ നിയന്ത്രണം എളുപ്പത്തിലാക്കുന്നു. ചക്ക വിഭവങ്ങൾ കഴിച്ചതിനു ശേഷം രണ്ട് മണിക്കൂർ കഴിഞ്ഞും വയറു നിറഞ്ഞ അനുഭവം നിലനിൽക്കുന്നതായി സിലോൺ മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.
പ്രമേഹരോഗികളിൽ രക്തത്തിലെ കൊഴുപ്പുനില ക്രമാതീതമായി വർദ്ധിക്കാറുണ്ട്. രക്തത്തിലെ കൊളസ്ട്രോൾ നില ഗ്ലിസറൈഡിന്റെ അളവ്, ചീത്ത കൊളസ്ട്രോളായ എൽ. ഡി.എല്ലിന്റെ അളവ് തുടങ്ങിയവയാണ് കൂടുന്നത്. നാരുകൾ ഭക്ഷണത്തിലെ കൊഴുപ്പിന്റെ ആഗിരണത്തെ കുറയ്ക്കുന്നുണ്ട്.
പ്രമേഹമുള്ളവരിൽ സാധാരണയായി കണ്ടുവരുന്ന മലബന്ധം പ്രമേഹത്തെത്തുടർന്ന് കുടലിന്റെ ചലനങ്ങൾ മന്ദതിയിലാകുന്നതാണ് മലബന്ധമുണ്ടാക്കുന്നത്. എന്നാൽ ചക്കയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന നാരുകൾ മലത്തിന്റെ അളവ് വർദ്ധിപ്പിക്കാനും മലം മൃദുവായി ശോധന പ്രയാസം കൂടാതെ നടക്കാനും സഹായിക്കുന്നു
Share your comments