"ബിർച്ച് പോള" അലർജി അനുഭവിക്കുന്ന ചില മനുഷ്യരിൽ ചക്ക ആഹാരം അലർജിയുടെ ലക്ഷണങ്ങൾ കാണിക്കാം എന്ന് അറോറ ടെയ്പ്പാൽ, പാർലെ അമൃത എന്നീ ശാസ്ത്രകാരന്മാർ ജൂൺ 2016-ൽ ഇന്റർ നാഷണൽ ജേർണൽ ഫോർ റിസർച്ച് ഇൻ ആയുർവേദ ആന്റ് ഫാർമസി എന്ന ശാസ്ത്ര പ്രസിദ്ധീകരണത്തിലൂടെ വെളിപ്പെടുത്തുന്നു.
വായിക്കുക : കീടങ്ങളെ 'പുകച്ച്' പുറത്താക്കാം; മാവും പ്ലാവും ഇനി നിറയെ കായ്ക്കും
ഡയബറ്റിക് രോഗികളിൽ ചിലർക്കെങ്കിലും ചില സാഹചര്യങ്ങളിൽ ചക്കയും ചക്ക വിഭവങ്ങളും ഗ്ലൂക്കോസ് ടോളറൻസ് ലെവൽ വ്യത്യാസപ്പെടുത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
സമീപ ഭാവിയിൽ ഒരു പിതാവാകാൻ ശ്രമിക്കുന്ന പുരുഷന്മാർ ചക്ക ആഹാരം ഒഴിവാക്കണമെന്ന് ചില ഭിഷഗ്വരന്മാർ ശുപാർശ ചെയ്യുന്നു. പുരുഷന്മാരിൽ 'വാജീകരണ ശേഷി" സെക്ഷ്വൽ അറൗസത് "ലിബിഡോ" എന്നിവയും ഊർജപ്രസരണവും തടസപ്പെടുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പക്ഷേ ഈ വിഷയത്തിൽ പരീക്ഷണങ്ങളും തുടർ നിരീക്ഷണവും ചിട്ടയായ റിസർച്ചും വേണ്ടതാണെന്ന് കൂടി ഇത്തരത്തിൽ വിലയിരുത്തേണ്ടതുണ്ട്. സ്ഥിരീകരിച്ച് ശുപാർശകൾ ഈ വിഷയത്തിൽ ഇനിയും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സാരം.
അവലംബം :- ജാക്ക് ഫ്രൂട്ട് എ ഹെൽത്ത് ബൂൺ ആർട്ടിക്കിൾ : "ഇന്റർ നാഷണൽ ജേർണൽ ഒഫ് റിസർച്ച് ഇൻ ആയുർവേദ ആന്റ് ഫാർമസി ജൂലായ് 2016.
വായിക്കുക : ചക്കച്ചുള കഷായം ആരോഗ്യത്തിന് ഉത്തമം
"ഇമ്മ്യൂണോ സപ്രഷൻ" എന്ന രോഗാവസ്ഥയ്ക്ക് ചികിത്സ ചെയ്യുന്ന രോഗികൾ ചികിത്സാ കാലയളവിലെങ്കിലും ചക്കക്കുരു ഭക്ഷണം ഒഴിവാക്കേണ്ടതാണ്. ചക്കക്കുരു ഒരു 'ഇമ്മ്യൂണോ സ്റ്റിമുലന്റ് ആണ് എന്നാണത്രെ ഇതിന് നിദാനം.
ചക്ക വിഭവങ്ങൾ അമിതമായി ആഹരിച്ചാൽ വിഭവങ്ങൾ അമിതമായി ആഹരിക്കുന്നത് 'സ്റ്റൊമക്ക് അപ്പ്സെറ്റ്' എന്ന സാഹചര്യത്തിന് വഴിവയ്ക്കും. നാരിന്റെ അതിപ്രസരം ഭക്ഷണത്തിലുണ്ടാകുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
വായിക്കുക : വെറുതെ കളയരുതേ! ചക്കയുടെ മികച്ച 10 ആരോഗ്യ ഗുണങ്ങൾ
Share your comments