ചക്കകുരു മൈക്രോഗ്രീൻ എന്ന് പറയുന്നത് സങ്കേതികമായി ശരിയായ പ്രയോഗമല്ല.ചക്കകുരു മുളച്ച് വരുമ്പോൾ അതിൻ്റെ ബീജപത്രം (cotyledons) പയറിൻ്റെ പോലെയോ കശുവണ്ടിയുടെ പോലെയോ പുറത്തുവരില്ല. മുളച്ച് ആദ്യ ഇലകൾ വന്ന് കഴിയുമ്പോൾ ചക്കകുരു കുരുവായിതന്നെ അല്പം വികസിച്ച് മണ്ണിലുണ്ടാവും. പച്ച ചക്കകുരുപാചകം ചെയ്യുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ മുളച്ച കുരുവിലുണ്ടാവില്ല.കുരു നല്ല മാംസളമാകും, അനായസം പുറംതൊലികളഞ്ഞ് വൃത്തിയാക്കാം.ഏത് സൈസിൽ വേണമെങ്ങിലും അരിഞ്ഞടുകാം. വേഗത്തിൽ വെന്ത് വരും.
Chakkakuru microgreen is not a technical lyric. When the chakkakuru germinates, its cotyledons do not come out like beans or cashews. When the first leaves are grown, the jackseed grows a little bit as a sprout. The sprouting jackseed has a smooth flesh, you can peel off the skin and chop it any size. It can be cooked easily than raw jackfruit seed
പച്ചകുരുവിൻ്റേതിനെകാൾ മികച്ച രുചിയായിരിക്കും ഈ മുളച്ചിക്ക്.
മസാലകറികൾ
പ്രഭാത ഭക്ഷണ കറികൾ ഉണ്ടാക്കാനുള്ള വിഭവങ്ങൾക്ക് പരിമിതിയുണ്ട്. സവാളയും ഉരുളകിഴങ്ങുമാണ് സധാരണ ഉപയോഗിക്കുന്നത്. ഉരുളകിഴങിന് പകരം മുളച്ച ചക്കകുരു ഒന്ന് ഉപയോഗിച്ച് നോക്കു.നിങ്ങൾ നിരാശപെടില്ല.അപ്പത്തിനും ചപ്പാത്തിക്കും പൂരിക്കും പുട്ടിനുമുള്ള കറികൾ ഈ മുളച്ചി കുരുകൊണ്ട് ഉണ്ടാക്കാനാവും.
വന്മരമായ പ്ലാവിൻ്റെ മൂട്ടിൽ അടർത്തിയെടുക്കാൻ കഴിയാത്ത ചക്കകൾ വീണ് കുരുകിളിർത്ത് നിൽകുന്നുണ്ട്, ഒന്ന് പോയി നോക്കു.അത് പിഴ്തെടുക്കുമ്പോൾ മനസ് പറയും 'ഇതെന്ത് പ്ലാംകിഴങോ' ഒന്ന് വൃത്തിയാക്കി പചകത്തിന് ഉപയോഗിക്കു.
ചക്കകുരു ഒരു പ്രതിരോധ ക്യാപ്സ്യൂൾ
ചക്കകുരു രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു എന്ന് തെളിയിക്കുന്ന ധാരാളം പഠനങ്ങൾ ഉണ്ട്.
ആൻറി ബാക്ടീരിയൽ, ആൻറി വൈറൽ ഗുണങ്ങളും വിറ്റാമിൻ എ, സി തുടങ്ങിയ പോഷകങ്ങളും ഈ കുരുവിലുണ്ട്. അണുബാധ തടയാൻ സഹായിക്കുകയും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിലൂടെ ഒരു സംരക്ഷണ കവചമായി പ്രവർത്തിക്കുകയും ചെയ്യുന്നു. ചക്കകുരുവിൽ നിന്ന് ലഭിക്കുന്ന ജാക്കലിൻ എന്ന പ്രോട്ടീൻ എച്ച് ഐ വി വൈറസ് പ്രതിരോധത്തിന് ഫലപ്രദമാണെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്.
ഇത് കൂടാതെ ഉയർന്ന അളവിലുള്ള അന്നജം, പ്രോട്ടീൻ, തയാമിൻ, റൈബോഫ്ലേവിൻ, ആന്റിഓക്‌സിഡന്റുകൾ വിറ്റാമിൻ ബി കോംപ്ലക്സ്, ഇരുമ്പ്, കാൽസ്യം, ചെമ്പ്, പൊട്ടാസ്യം മഗ്നീഷ്യം, സിങ്ക് എന്നിവ അടങ്ങിയിരിക്കുന്നു.സസ്യസംയുക്തങ്ങളുടെയും ആന്റിഓക്‌സിഡന്റുകളുടെയും കലവറയായ് ഈ ചക്ക വിത്തിൽ ആൻറി കാൻസർ പ്രോപ്പർട്ടികൾ ഉണ്ടെന്നും കണ്ടത്തിയിട്ടുണ്ട്.
Saju Raveendran
sajuitec@gmail.com
Share your comments