നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലുമൊക്കെ ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിച്ചിട്ടില്ലാത്തവർ കുറയും. അസിഡിറ്റിയുടെ പ്രധാന ലക്ഷണങ്ങളാണിതൊക്ക. ആമാശയത്തിലെ ദഹനരസത്തിലെ പ്രധാനഘടകമാണ് ഹൈഡ്രോക്ലോറിക് ആസിഡ്. ആസിഡിൻ്റെ അളവ് കൂടുമ്പോഴാണ് അസിഡിറ്റി ഉണ്ടാകുന്നത്. ആസിഡ് കൂടാതെ മ്യൂസിൻ, റെനിൻ, പെപ്സി നോജൻ തുടങ്ങിയ എൻസൈമുകളും ദഹനരസത്തിൽ അടങ്ങിയിട്ടുണ്ട്.
ആമാശയത്തിലെത്തുന്ന ഭക്ഷണഘടകങ്ങളെ ദഹിപ്പിച്ച് ആഗിരണം ചെയ്യാൻ സാധിക്കുന്ന രീതിയിൽ ചെറു കുടലിൽ എത്തിക്കുന്നത് ദഹനാഗിരണപ്രക്രിയയിലെ പ്രധാനഘട്ടമാണ്. എരിവും പുളിയും അമിതമായി അടങ്ങിയ ഭക്ഷണ സാധനങ്ങൾ, വറപൊരിസാധനങ്ങൾ, മദ്യം, മാംസാഹാരം എന്നിവയൊക്കെ അസിഡിറ്റിയ്ക്കു കാരണമാകാം. ദീർഘകാലം നീണ്ടു നിൽക്കുന്ന അസിഡിറ്റിയെ തുടർന്ന് ആമാശയഭിത്തികൾ സംരക്ഷിച്ചു നിർത്തുന്ന മ്യൂക്കസ് പാളി ദ്രവിച്ചു പോകുന്നതുകൊണ്ട് ആമാശയവ്രണങ്ങൾ (അൾസർ) ഉണ്ടാകാം.
അസിഡിറ്റിയെ പ്രതിരോധിക്കുവാൻ ചക്കയിലെ നാരുകൾ ഉത്തമമാണ് . ഒപ്പം മദ്യപാനം, പുകവലി എന്നിവയും ഒഴിവാക്കണം. അസിഡിറ്റി ഒരു സൈക്കോസൊമാറ്റിക് പ്രശ്‌നം കൂടിയാണ്. മനസ്സിന്റെ പിരിമുറുക്കവും ടെൻഷനുമൊക്കെ അസിഡിറ്റിയ്ക്ക് കാരണമാകാം. ടെൻഷൻ കുറച്ച് വിശ്രാന്തിയുടെ മാർഗങ്ങൾ പരിശീലിക്കണം.
Share your comments