നെല്ലിയും കീഴാനെല്ലിയും ഒരു കുടുംബത്തിൽപ്പെടുന്ന ഔഷധസ സ്യങ്ങളാണ്. ആയുർവേദത്തിൽ താമലകി എന്ന പേരിൽ അറിയപ്പെടുന്നു.
പിത്തകഫവികാരങ്ങൾ ശമിപ്പിക്കും. മൂത്രത്തെ വർധിപ്പിക്കും. കൃത്തിന്റെ പ്രവർത്തനത്തെ ത്വരിതപ്പെടുത്തും. വിഷഹരമാണ്. ഇത് വയറുവേദന, ദഹനമില്ലായ്മ, രക്തസ്രാവം എന്നീ അസുഖങ്ങൾ ശമിപ്പിക്കും; പക്ഷെ, വാതം ഉണ്ടാക്കും.
മഞ്ഞപ്പിത്തത്തിന് കീഴാനെല്ലി സമൂലം ഇടിച്ചുപിഴിഞ്ഞ നീര് 10 മില്ലി പശുവിൻപാലിൽ ചേർത്ത് കാലത്തും വൈകിട്ടും കൊടുക്കണം. തുടരെ ഏഴു ദിവസം കൊടുക്കുന്നതു നന്ന്. കീഴാനെല്ലി അരച്ചു പശുവിൻ പാലിൽ കലക്കിയും ഏഴു ദിവസം ഓരോ നേരം പ്രാതഃകാലത്തു കൊടുക്കുന്നതും നന്ന്.
ആർത്തവം അധികമായി പോകുമ്പോൾ ആറു ഗ്രാം വീതം കീഴാനെല്ലി അരച്ച് അരിക്കാടിയിൽ ദിവസം രണ്ടു പ്രാവശ്യം വീതം കൊടുക്കുന്നതും വിശേഷമാണ്. രക്താതിസാരത്തിനും ആമാതിസാരത്തിനും കീഴാനെല്ലി സമൂലം അരച്ച് പുളിച്ച മോരിൽ കലക്കി കൊടുക്കുന്നതും നന്ന്. ബ്ലഡ്ഷുഗറിന് കീഴാനെല്ലി അരച്ച് കറന്ന ചൂടോടെ കിട്ടുന്ന പശുവിൻ പാലിൽ കലക്കി ദിവസവും കഴിക്കുന്നത് അതിവിശേഷമാണ്.
ശരീരമാസകലം ചിത്രപ്രധാനമായ നീരിന് കിഴുകാനെല്ലിയും ലേശം ജീരകവും കൂടി അരച്ച് കഞ്ഞിവെച്ചു കഴിക്കുന്നതു വളരെ നന്നാണ്. എന്നും വിളർച്ച വിട്ടുമാറാത്ത ആളുകൾക്കും കൊച്ചുകുട്ടികൾക്കും കീഴാനെല്ലി നീരിൽ തേൻ ചേർത്ത് തുടരെ കഴിക്കുന്നതും പ്രയോജനപ്രദമാണ്.
Share your comments