

പലരോഗങ്ങൾക്കും കീഴാർനെല്ലി ഔഷധമാണെങ്കിലും മഞ്ഞപ്പിത്തത്തിന്റെ മരുന്ന് എന്ന നിലയിലാണ് ഇത് ഏറ്റവുംകൂടുതലായി അറിയപ്പെടുന്നത്. മഞ്ഞപ്പിത്തത്തിന് ആയുര്‍വേദത്തിലും അലോപ്പതിയിലും ഒരുപോലെ ഉപയോഗിയ്ക്കുന്ന ഒന്നാണ് കീഴാര്‍ നെല്ലി. ഇതിലടങ്ങിയിരിക്കുന്ന ഫിലാന്തിൻ, ഹൈപ്പോ ഫില്ലാന്തിൻ എന്നീ രാസവസ്തുക്കളാണ് മഞ്ഞപ്പിത്തം കുറയ്ക്കുവാൻ സഹായിക്കുന്ന ഘടകങ്ങൾ. കീഴാര്‍ നെല്ലി ഇടിച്ച് പിഴിഞ്ഞ നീര് പശുവിന്‍ പാലില്‍ ചേര്‍ത്ത് കഴിച്ചാലാണ് മഞ്ഞപ്പിത്തം മാറുക.
പാർശ്വഫലങ്ങൾ ഇല്ലാത്ത ഈ ചെടി ചെടി സമൂലമായിട്ടാണ് മരുന്നിനായി ഉപയോഗിക്കുന്നത്. കരൾ സംബന്ധമായ രോഗങ്ങൾ, പനി, മൂത്രാശയരോഗങ്ങൾ, അൾസർ പ്രമേഹം എന്നിവയ്ക്ക് കീഴാർ നെല്ലി ആയുർവ്വേദത്തിൽ മരുന്നായി ഉപയോഗിക്കപ്പെടുന്നു.ഇതു സമൂലം മരുന്നും കഷായവുമെല്ലാം ഉണ്ടാക്കാന്‍ ഉപയോഗിയ്ക്കാം. ഇതിന്റെ ഇല വെന്ത വെള്ളം കുടിയ്ക്കാം. ഇലയുടെ നീരു കുടിയ്ക്കാം. പല തരത്തിലാണ് പല രോഗങ്ങള്‍ക്കും ഇത് ഉപയോഗിയ്ക്കുന്നത്. തലമുടി വളരാൻ കീഴാര്‍ നെല്ലി ഉത്തമമാണ് എണ്ണ കാച്ചിയോ താളി ആയോ ഉപയോഗിച്ചാൽ മികച്ച ഫലം ലഭിക്കും.
Share your comments