<
  1. Health & Herbs

കേരളത്തിലെ ആദ്യ മുലപ്പാൽ ബാങ്ക് ഇന്ന് കൊച്ചിയിൽ ആരംഭിക്കും

കൊച്ചി: സംസ്ഥാനത്തെ ആദ്യ മുലപ്പാൽ ബാങ്ക് എറണാകുളം ജനറൽ ആശുപത്രിയിൽ ഇന്ന് പ്രവർത്തനമാരംഭിക്കും. ഇനി അമ്മിഞ്ഞ പാലിന്റെ രുചി നുണയാതെ ഒരു കുഞ്ഞും എറണാകുളം ജനറൽ ആശുപത്രി .വിട്ടു പോകില്ല .

K B Bainda
നെക്റ്റർ ഓഫ് ലൈഫ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഉദ്‌ഘാടനം വൈകിട്ട് മൂന്നു മണിക്ക്
നെക്റ്റർ ഓഫ് ലൈഫ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഉദ്‌ഘാടനം വൈകിട്ട് മൂന്നു മണിക്ക്

കൊച്ചി: സംസ്ഥാനത്തെ ആദ്യ മുലപ്പാൽ ബാങ്ക് എറണാകുളം ജനറൽ ആശുപത്രിയിൽ ഇന്ന് പ്രവർത്തനമാരംഭിക്കും. ഇനി അമ്മിഞ്ഞ പാലിന്റെ രുചി നുണയാതെ ഒരു കുഞ്ഞും എറണാകുളം ജനറൽ ആശുപത്രി വിട്ടു പോകില്ല .

രോഗബാധയോ അമ്മയുടെ മരണമോ മുലപ്പാലിന്റെ കുറവോ ഒന്നും നവജാത ശിശുവിനുള്ള മുലപ്പാലിന് തടസ്സമാകില്ല . നെക്റ്റർ ഓഫ് ലൈഫ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഉദ്‌ഘാടനം വൈകിട്ട് മൂന്നു മണിക്ക് മന്ത്രി കെ കെ ശൈലജ വീഡിയോ കോണ്ഫറന്സ് വഴി നിർവഹിക്കും. നടി പേർളി മാണിയാണ് പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ.

 

മുലപ്പാൽ ബാങ്കെന്ന ആശയം ഇന്ത്യയിൽ 32 വർഷം മുൻപ് തന്നെ വന്നിരുന്നെങ്കിലും കേരളത്തിൽ ഇതുവരെ നടപ്പായിരുന്നില്ല. കേരളത്തിൽ എറണാകുളത്തും തൃശൂർ ജൂബിലി മെഡിക്കൽ മിഷൻ ആശുപത്രിയിലും ആയി രണ്ടു മുലപ്പാൽ ബാങ്ക് ആരംഭിക്കാനുള്ള നടപടികളുമായി റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ മുന്നോട്ടു വരികയായിരുന്നു. അടുത്ത ഘട്ടത്തിൽ കോഴിക്കോട് ജില്ലയിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ബാങ്ക് സ്ഥാപിക്കുന്നതിനാണ് റോട്ടറി പദ്ധതിയിടുന്നത് .

സർക്കാരിന്റെ മാർഗ രേഖ പ്രകാരം മുലപ്പാൽ വിതരണം ചെയ്യുന്നതിനുമുള്ള എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കി. ശേഖരിക്കുന്ന പാൽ ആറ് മാസം വരെ കേടു കൂടാതെ ബാങ്കിൽ സൂക്ഷിക്കാനാകും.

ജനറൽ ആശുപത്രിയിലെ നവജാത ശിശു തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുന്ന കുഞ്ഞുങ്ങൾക്ക് മാത്രമാണ് പ്രാരംഭ ഘട്ടത്തിൽ സൗജന്യമായി മുലപ്പാൽ ലഭ്യമാക്കുക.Free breast milk is initially available only to infants admitted to the neonatal intensive care unit of the General Hospital.

മാസം തികയുന്നതിന് മുൻപ് ജനിക്കുന്ന കുഞ്ഞുങ്ങൾ , തൂക്കം കുറഞ്ഞു ജനിക്കുന്ന കുഞ്ഞുങ്ങൾ ആവശ്യമായ പാൽ നൽകാൻ കഴിയാത്ത അമ്മമാരുടെ കുഞ്ഞുങ്ങൾ അമ്മമാരിൽ നിന്ന് പല കാരണങ്ങളാൽ അകന്നു കഴിയേണ്ടി വരുന്ന കുഞ്ഞുങ്ങൾ എന്നിവർക്ക് ബാങ്കിൽ നിന്നുള്ള പാസ്ചറൈസ് ചെയ്ത മുലപ്പാൽ നൽകുന്നത് അവരുടെ രോഗ പ്രതിരോധ ശേഷി കൂട്ടാനും അണുബാധ സാധ്യത കുറയ്ക്കാനും സഹായിക്കും. ആശുപത്രിയിൽ നിന്ന് തുടർച്ചയായി വാക്‌സിനേഷനെത്തുന്ന അമ്മമാരിൽ നിന്ന് മാത്രമായിരിക്കും മുലപ്പാൽ ശേഖരിക്കുക.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :രക്തം ഒ പോസിറ്റിവായ ആൾക്കാർ സൂക്ഷിക്കേണ്ട കാര്യങ്ങൾ

English Summary: Kerala's first breast milk bank to open in Kochi today

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds