കീറ്റോ ഡയറ്റ് : ഗുണങ്ങൾ
• ശരീര ഭാരം അതിവേഗം കുറയ്ക്കാൻ സഹായിക്കുന്നു.
കാർബോഹൈഡ്രേറ്റിന്റെ അളവ് കുറവായതിനാൽ തലച്ചോറിന് ഏറെ നേരം ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്നു
• കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണം (ലോ കാർബ്) കഴിക്കുന്നതിനാൽ ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതുവഴി പ്രമേഹം നിയന്ത്രിക്കാൻ കാരണമാകുന്നു.
• കീറ്റോ ഡയറ്റ് ജങ്ക് ഫുഡിനെ നിയന്ത്രിക്കാൻ സഹായിക്കുന്നതായി പറയപ്പെടുന്നു. ഏവരേയും ആകർഷിക്കുന്ന ലോകാർബ് എന്ന ആശയമാണ് ഇതിൽ അനുവർത്തിക്കുന്നത്. പ്രമേഹം, പൊണ്ണത്തടി തുടങ്ങി പലതിനും ലോകാർബ് നല്ലതാണ് എന്നാൽ ഈ ഡയറ്റിലെ അധികമായ കൊഴുപ്പാണ് വില്ലൻ.
കീറ്റോ ഡയറ്റ്. പാർശ്വഫലങ്ങൾ
• കിഡ്നിയുടെ പ്രശ്നം ബോർഡറിൽ നിൽക്കുന്ന രോഗികളുടെ ശരീരത്തിൽ ക്രിയാറ്റിന്റെ അളവ് കൂടാനും അത് കിഡ്നി തകരാറിലാക്കാനും സാധ്യതയുണ്ട്.
• കൊളസ്ട്രോൾ അമിതമാകുന്നതു കൊണ്ട് കീറ്റോ ഡയറ്റ് എടുക്കുന്നവരിൽ ഹൃദ്രോഹത്തിന്റെ നിരക്ക് വളരെ കൂടുതലാണ്. അനിമൽ പ്രോട്ടീനിൽ ഇരുമ്പ് സത്ത് വളരെ കൂടുതലാണ്. ശരീരത്തിൽ ഇരുമ്പ്സത്ത് കൂടുന്നത് കോശങ്ങൾക്ക് മുറിവ് ഉണ്ടാകുന്നു (Oxidative Stress). ഇങ്ങനെ കോശങ്ങൾക്ക് മുറിവു സംഭവിക്കുമ്പോൾ ഹാർട്ട് അറ്റാക്കിനും കാൻസറിനും കാരണമാകുന്നു.
• സിറട്ടോണിൻ എന്ന ഹോർമോൺ വ്യതിയാനത്തിലൂടെ മാനസിക പിരിമുറുക്കവും സംഭവിക്കുന്നതായി കാണുന്നു.
• കരളിൽ കൊഴുപ്പടിഞ്ഞ് കരൾ രോഗ സാധ്യത വർധിപ്പിക്കുന്നതായും ചില പഠനങ്ങൾ പറയുന്നു.
• ആന്റിഓക്സിഡന്റുകൾ അടങ്ങിയ ഭക്ഷണം ഒന്നും തന്നെ കീറ്റോ ഡയറ്റിൽ ഉൾപ്പെടുത്താത്തതിനാൽ ചർമ്മത്തിൽ ചുളിവുകൾ കാണപ്പെടുന്നു.
Share your comments