1. Health & Herbs

ഈ നിശബ്ദ കൊലയാളിയുടെ കാരണങ്ങളും ലക്ഷണങ്ങളും അറിയാം

കൂടുതലായി കണ്ടുവരുന്ന ക്യാൻസറുകളിലൊന്നാണ് ആമാശയത്തിലുണ്ടാകുന്ന ക്യാൻസർ. രോഗം മറ്റ് അവയവങ്ങളിലേക്ക് പടരുന്നതുവരെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടില്ല എന്നതാണ് ആമാശയ ക്യാൻസറിനെ അപകടകരമാക്കുന്നത്. രോഗം കണ്ടെത്താൻ വൈകിയാൽ, ഈ അർബുദം ഭേദമാക്കാൻ കഴിയില്ല. പ്രാരംഭ ഘട്ടത്തിൽ രോഗനിർണയം നടത്തിയാൽ അതിജീവന നിരക്ക് 90% ആണ്, അവസാന ഘട്ടത്തിലാണെങ്കിൽ ഇത് 3% മാത്രമാണ്.

Meera Sandeep
Stomach cancer
Stomach cancer

കൂടുതലായി കണ്ടുവരുന്ന ക്യാൻസറുകളിലൊന്നാണ് ആമാശയത്തിലുണ്ടാകുന്ന ക്യാൻസർ.  രോഗം മറ്റ് അവയവങ്ങളിലേക്ക് പടരുന്നതുവരെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടില്ല എന്നതാണ് ആമാശയ ക്യാൻസറിനെ അപകടകരമാക്കുന്നത്. രോഗം കണ്ടെത്താൻ വൈകിയാൽ, ഈ അർബുദം ഭേദമാക്കാൻ കഴിയില്ല. പ്രാരംഭ ഘട്ടത്തിൽ രോഗനിർണയം നടത്തിയാൽ അതിജീവന നിരക്ക് 90% ആണ്, അവസാന ഘട്ടത്തിലാണെങ്കിൽ ഇത് 3% മാത്രമാണ്

ബന്ധപ്പെട്ട വാർത്തകൾ: അൾസർ വന്നാൽ ശരീരം കാണിച്ചു തരുന്ന ലക്ഷണങ്ങളും അതിൻറെ പരിഹാരങ്ങളും

എങ്ങനെ തടയാം?

മുൻകൂട്ടി കണ്ടുപിടിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം മുന്നറിയിപ്പ് അടയാളങ്ങൾ തിരിച്ചറിയുക എന്നതാണ്. അമേരിക്കൻ ക്യാൻസർ സൊസൈറ്റിയുടെ അഭിപ്രായത്തിൽ, വയറ്റിലെ ക്യാൻസറിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങൾ ഇവയാണ്:

നെഞ്ചെരിച്ചിൽ: വയറിലെ ക്യാൻസറിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ. പലപ്പോഴും ഗ്യാസ്ട്രബിളായി കണ്ട് ഈ ലക്ഷണം നിസാരമായി കാണുകയും ചെയ്യും.

ദഹനക്കേട്: ആമാശയ ക്യാൻസറിന്‍റെ മറ്റൊരു ലക്ഷണമാണിത്. ഏറെ കാലം നീണ്ടുനിൽക്കുന്ന പ്രശ്നമാണെങ്കിൽ വൈദ്യസഹായം തേടുക.

ബന്ധപ്പെട്ട വാർത്തകൾ: ദഹനക്കേട് മുതൽ ചർമ്മപ്രശ്നങ്ങൾ വരെ, വെറ്റില പരിഹാരം

വയറുവേദനയും അസ്വസ്ഥതയും: തുടർച്ചയായ ഇടവേളകളിൽ വയറുവേദനയും അസ്വസ്ഥതകളും അറിയപ്പെടുന്നുണ്ടെങ്കിൽ ഇക്കാര്യത്തിൽ കൂടുതൽ പരിശോധന ആവശ്യമാണ്.

ഛർദ്ദിയും ഓക്കാനം, അതിസാരം, മലബന്ധം: ഇവ മൂന്നും ഇടയ്ക്കിടെ അനുഭവപ്പെടുകയാണെങ്കിൽ വിദഗ്ദ്ധ ഡോക്ടറെ കാണാൻ വൈകരുത്.

ഭക്ഷണത്തിനു ശേഷം വീർപ്പുമുട്ടൽ:  ഭക്ഷണം കഴിച്ചതിനുശേഷം വീർപ്പുമുട്ടലും ശ്വാസിക്കാൻ ബുദ്ധിമുട്ടും അനുഭവപ്പെടുന്ന ലക്ഷണം നിസാരമായി കാണരുത്.

ക്ഷീണം: മറ്റ് പല അസുഖങ്ങളുടെയും പ്രധാന ലക്ഷണമായ ക്ഷീണം, ആമാശയ ക്യാൻസർ രോഗികളിലും അനുഭവപ്പെടുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ഇടയ്ക്കുള്ള ഛർദ്ദിക്ക് പരിഹാരം വീട്ടിൽ തന്നെയുണ്ട്

രക്തസ്രാവം (മലത്തിലെ രക്തം അല്ലെങ്കിൽ രക്തം ഛർദ്ദിക്കുക) - ഈ ലക്ഷണവും ഗൌരവമായി കാണാതെ പോകരുത്.

ശ്രദ്ധിക്കേണ്ട കാര്യം: മേൽ പറയുന്ന ഏതെങ്കിലും ലക്ഷണങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടുകയാണെങ്കിൽ, കഴിയുന്നതും വേഗം ഡോക്ടറെ സമീപിക്കുന്നത് ഉറപ്പാക്കുക. കൂടുതൽ പരിശോധനകൾക്കായി ഗ്യാസ്ട്രോഎൻട്രോളജിസ്റ്റിലേക്ക് റഫർ ചെയ്തേക്കാം.

ആമാശയ ക്യാൻസറിനുള്ള കാരണങ്ങൾ

55 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് ആമാശയ ക്യാൻസർ വരാനുള്ള സാധ്യത കൂടുതലാണ്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർക്ക് വയറ്റിലെ ക്യാൻസർ വരാനുള്ള സാധ്യത 2/3 കൂടുതലാണ്

- അച്ചാർ തുടങ്ങി ഉപ്പ് അധികമായ ഭക്ഷണങ്ങൾ അടങ്ങിയ ഭക്ഷണക്രമം

- അമിതമായ മദ്യപാനം

- പുകവലി

- മുമ്പത്തെ വയറ്റിലെ ശസ്ത്രക്രിയ

- വയറ്റിലെ ക്യാൻസറിന്റെ കുടുംബ ചരിത്രം

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Know the causes and symptoms of this silent killer

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds