<
  1. Health & Herbs

കൂവളം നട്ടു പരിപാലിക്കാം..

ഏറെ ഔഷധ മൂല്യമുള്ള സസ്യമാണ് കൂവളം. കൂവളത്തിന്റെ എല്ലാ ഭാഗങ്ങളും ഔഷധമൂല്യമുള്ളതാണ്. ഹൃദ്യമായ പൂക്കളുള്ള കൂവളം നട്ടുപിടിപ്പിക്കുന്നത് വീടിന് ഐശ്വര്യമാണ്. 12 മീറ്റർ ഉയരത്തിൽ വരെ ഇത് വളരുന്നു. ഇതിൻറെ ശാഖകളിലും ഉപ ശാഖകളിലും മൊട്ടുസൂചി പോലുള്ള മുള്ളുകൾ കാണപ്പെടുന്നു. പച്ച നിറത്തിൽ കാണപ്പെടുന്ന ഇവയുടെ ഫലം ഏറെ മധുരമുള്ളതാണ്. സാധാരണഗതിയിൽ ഡിസംബർ- ജനുവരി മാസങ്ങളിലാണ് കായ്കൾ വിളഞ്ഞു പാകമാകുന്നത്.

Priyanka Menon
കൂവളം
കൂവളം

ഏറെ ഔഷധ മൂല്യമുള്ള സസ്യമാണ് കൂവളം. കൂവളത്തിന്റെ എല്ലാ ഭാഗങ്ങളും ഔഷധമൂല്യമുള്ളതാണ്. ഹൃദ്യമായ പൂക്കളുള്ള കൂവളം നട്ടുപിടിപ്പിക്കുന്നത് വീടിന് ഐശ്വര്യമാണ്. 12 മീറ്റർ ഉയരത്തിൽ വരെ ഇത് വളരുന്നു. ഇതിൻറെ ശാഖകളിലും ഉപശാഖകളിലും മൊട്ടുസൂചി പോലുള്ള മുള്ളുകൾ കാണപ്പെടുന്നു. പച്ച നിറത്തിൽ കാണപ്പെടുന്ന ഇവയുടെ ഫലം ഏറെ മധുരമുള്ളതാണ്.

സാധാരണഗതിയിൽ ഡിസംബർ- ജനുവരി മാസങ്ങളിലാണ് കായ്കൾ വിളഞ്ഞു പാകമാകുന്നത്. ഇങ്ങനെ പഴുത്ത് മഞ്ഞ നിറം ആകുന്ന കായ്കൾ മരത്തിൽനിന്ന് പറിച്ചെടുത്ത് പൊട്ടിച്ച് അതിൽനിന്ന് വിത്തുകൾ ശേഖരിച്ച് പൾപ്പ് മുഴുവനും നീക്കി വെയിലത്ത് ഉണക്കി സൂക്ഷിക്കാം. ഇപ്രകാരം സൂക്ഷിച്ച് വിത്തുകൾ ആറ് മണിക്കൂർ നേരം വെള്ളത്തിൽ കുതിർത്ത് വെച്ചതിനുശേഷം മണ്ണിൽ പാകാവുന്നതാണ്.

സാധാരണ 20 ദിവസത്തിനുള്ളിൽ തന്നെ കായ്കൾ മുളക്കും. ഒരുമാസം കഴിയുമ്പോൾ തൈകൾ പോളി ബാഗുകളിൽ പറിച്ചുനടാം. ഒന്നരയടി സമചതുരത്തിലും അത്രതന്നെ ആഴത്തിലും തയ്യാറാക്കിയ കുഴികളിൽ 10 കിലോ ചാണകപ്പൊടിയും ഒരുകൂട്ടം മണലും വീതം നിക്ഷേപിച്ചു അതിനുശേഷം മേൽമണ്ണ് മൂടി മുകൾഭാഗം അല്പം ഉയരത്തിൽ ആക്കി അതിൽ ഒരു ചെറിയ കൈ കുഴികുത്തി പോളി ബാഗിനുള്ളിലെ തൈ നടാം. 

ജൂലൈ മാസം ചെടി നടുവാൻ അനുയോജ്യം. കൈ കുഴികൾ തമ്മിൽ 20 അടി അകലം ഉണ്ടായിരിക്കണം. ഔഷധ വിപണിയിൽ കൂവളത്തിന് ഏറെ മൂല്യമുണ്ട്. ഇതിൻറെ വേര് പ്രമേഹത്തിനും, കുഷ്ഠത്തിനും ഉള്ള മരുന്നിൽ ചേർക്കുന്നു. പഴുത്ത കായുടെ ചാറ് തേച്ചുകുളിക്കുന്നത് വിശേഷപ്പെട്ട ത്താണ്. വില്യാദിലേഹ്യം, വില്യാദി ഗുളിക, ദശമൂല രസായനം എന്നിവയിൽ കൂവളവേര് പ്രധാന ചേരുവയാണ്.

Koovalam is a very medicinal plant. All parts of the cocoon are of medicinal value. Planting a pot with beautiful flowers is a boon to the house. It grows up to 12 m tall. Its branches and sub-branches are covered with needle-like thorns. The green color of the fruit is very sweet. The fruits usually ripen in the months of December-January. In this way, the ripe yellow fruits can be plucked from the tree, cracked, seeds can be collected, the pulp can be removed and stored in the sun. The seeds can be soaked in water for six hours and then sown in the soil. The fruits usually germinate within 20 days. After one month the seedlings can be transplanted in poly bags. Depth of soil to a pan, which impedes rooting, is 10 kg of manure and a bunch of sand. The topsoil is covered with a small amount of topsoil and the seedlings are planted in a poly bag. Ideal for planting in July. There should be a distance of 20 feet between the hand holes.

ഇതിൻറെ തളിരില ഇട്ട് തിളപ്പിച്ച വെള്ളം ഉഷ്ണപ്പുണ്ണ് കഴുകാൻ നല്ലതാണ്. ഇതിൻറെ വേര്, കായ എന്നിവയ്ക്ക് ഔഷധ വിപണിയിൽ വൻ ഡിമാൻഡാണ് ഉള്ളത്.

English Summary: Koovalam is a very medicinal plant. All parts of the cocoon are of medicinal value. Planting a pot with beautiful flowers is a boon to the house

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds