നാട്ടിൻപുറത്തുള്ളവരുടെ ഔഷധപ്പെട്ടിയിൽ എപ്പോഴും ഉണ്ടായിരിക്കുന്നതാണ് അയമോദകം. സുഗന്ധ മസാല വിളയാണ് അയമോദകം. ഔഷധമായി ഉപയോഗിക്കുന്ന അയമോദകം ആട്ടിൻപാലിൽ 12 മണിക്കൂർ ഇട്ടശേഷം ശുദ്ധജലത്തിൽ കഴുകിയെടുത്ത് ഉണക്കിയ ശുദ്ധീകരിച്ച് ശേഷമാണ് ഔഷധങ്ങളിൽ ഉപയോഗിക്കുന്നത്. വിഷജന്തുക്കൾ കടിച്ച സ്ഥലത്ത് അയമോദകത്തിന്റെ ഇല ചതച്ച് വെയ്ക്കുന്നത് നല്ലതാണ്.
ചെന്നിക്കുത്ത്, ബോധക്ഷയം എന്നിവയ്ക്ക് അയമോദകം പൊടിച്ച് കിഴികെട്ടി കൂടെക്കൂടെ മണപ്പിച്ചാൽ മതി. മദ്യപാനാസക്തി ഉള്ളവർക്ക് അയമോദകപൊടി മോരിൽ ചേർത്ത് കൊടുത്താൽ മദ്യപാനത്തിൽ ഉള്ള ആസക്തി കുറയും. കൂടാതെ മദ്യപാനത്താൽ ഉണ്ടാകുന്ന പല രോഗാവസ്ഥകളും മാറും. മയിൽപ്പീലിക്കണ്ണ് നെയ്യ് പുരട്ടി ഭസ്മമാക്കി പച്ചക്കർപ്പൂരം, അയമോദകം സമം കൂട്ടി (5 ഗ്രാം വീതം) പൊടിച്ചുചേർത്ത് തേനിൽ ചാലിച്ച് കഴിക്കുന്ന പക്ഷം ചുമ എത്ര പഴകിയാ തായാലും ശമിക്കും.
കഫം ഇളകി പോകുവാൻ അയമോദകം പൊടിച്ച് വെണ്ണ ചേർത്ത് കഴിക്കുന്നത് വളരെ ഉത്തമമാണ്. അയമോദക ചെടിയുടെ തളിരില ദിവസവും തേനിൽ അരച്ച് രണ്ടുനേരം ഏഴുദിവസം കഴിക്കുന്ന പക്ഷം കൃമികടിയുടെ ഉപദ്രവം ഇല്ലാതാകും. അയമോദകം, ചുക്ക്, താതിരിപ്പൂവ് എന്നിവ സമം മോരിൽ അരച്ചുകലക്കി കഴിച്ചാൽ എത്ര വർധിച്ചതായ അതിസാരവും മാറും. കോളറയുടെ ആദ്യ ഘട്ടത്തിൽ ഉണ്ടാകുന്ന ഛർദ്ദിയും, അതിസാരവും ഇല്ലാതാക്കുവാൻ അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ മതി.
celery seed is always in the medicine box of the countryside. celery seed is a spicy crop. Lemongrass is used in medicine after soaking in dried milk for 12 hours, rinsing with clean water and drying. It is better to crush the leaves of mint in the place where the toxins have bitten. For gingivitis and fainting, it is enough to grind the mint and smell it frequently. For those who are addicted to alcohol, adding mint powder to the juice will reduce the addiction to alcohol. In addition, many of the conditions caused by alcohol will change. Peacock eye ghee can be burnt to ashes and mixed with peppermint and mint powder (5 g each) and mixed with honey to cure cough no matter how old it is. It is best to mix mint powder with butter to get rid of phlegm.
വയറുകടി, വായുക്ഷോഭം, കോളറ, അതിസാരം തുടങ്ങിയ രോഗങ്ങൾക്ക് അയമോദകം ഫലപ്രദമായ ഒരു ഔഷധമാണ്. അയമോദകത്തിൽ നിന്ന് ഊറ്റിയെടുക്കുന്ന എണ്ണയ്ക്ക് അണുനാശക സ്വഭാവമുണ്ട്.
Share your comments